രാഹുൽ ഗാന്ധിക്കെതിരായ പരാമർശം: ആർ. ശ്രീലേഖ മാപ്പുപറയണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
Thiruvananthapuram, 15 ഒക്റ്റോബര് (H.S.) ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ മുൻ ഡി.ജി.പി ആർ. ശ്രീലേഖ നടത്തിയ പരാമർശം അപലനീയമാണെന്നും അവർ പ്രസ്താവന പിൻവലിച്ച് മാപ്പുപറയണമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നിയമസഭാ മീഡ
Ramesh chennithala


Thiruvananthapuram, 15 ഒക്റ്റോബര് (H.S.)

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ മുൻ ഡി.ജി.പി ആർ. ശ്രീലേഖ നടത്തിയ പരാമർശം അപലനീയമാണെന്നും അവർ പ്രസ്താവന പിൻവലിച്ച് മാപ്പുപറയണമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നിയമസഭാ മീഡിയാ റൂമിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ പ്രതിപക്ഷ നേതാവാണ് രാഹുല് ഗാന്ധി. രാഹുല് ഗാന്ധിയെ ജനങ്ങള്ക്കിഷ്ടമാണ്. രാഹുല് ഗാന്ധിയിപ്പോള് നടത്തുന്ന സമരത്തിന് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയുണ്ട്. ഇതൊന്നും ആരു വിചാരിച്ചാലും മറയ്ക്കാന് പറ്റുന്ന ഒന്നല്ല. ഓപ്പറേഷന് തൂഫാന് വ്യാജമാണെന്ന ശ്രീലേഖയുടെ പരമാര്ശം ശരിയാണോയെന്ന് അവര് ചിന്തിക്കണമെന്നും ശ്രീലേഖ തൻ്റെ പരാമര്ശം പിന്വലിച്ച് മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശ്രീലേഖയ്ക്ക് എന്തു പറ്റി? ഡിജിപിയായി ഇരുന്ന ആളാണ്. ഇങ്ങനെ സംസാരിക്കുന്നത് ശരിയാണോ? അവര് ഇരുന്ന സ്ഥാനത്തെക്കുറിച്ച് ചിന്തിക്കണ്ടേ? കേരള പൊലീസിൻ്റെ പ്രവര്ത്തനങ്ങളെക്കുറിച്ച് അടിസ്ഥാനരഹിതമായ ആരോപണങ്ങള് ഉന്നയിക്കുന്നത് ശരിയല്ല. ജൂണ് രണ്ടിന് ആരംഭിച്ച ഓപ്പറേഷന് തൂഫാനെ കേരളത്തിലെ ജനങ്ങള് രാഷ്ട്രീയഭേദമന്യേ പിന്തുണയ്ക്കുന്നുണ്ട്. ലഹരിക്കെതിരായ പോരാട്ടത്തില് ജനങ്ങളുടെ പിന്തുണയും പങ്കാളിത്തവും നിര്ണായകമാണ്. കേരള പൊലീസിൻ്റെ പ്രവര്ത്തനങ്ങളെക്കുറിച്ച് തെറ്റായ ധാരണ സൃഷ്ടിക്കുന്ന പരാമര്ശങ്ങള് അംഗീകരിക്കാനാവില്ല എന്നും മന്ത്രി വ്യക്തമാക്കി.

എന്എസ് യു നേതാവും നിയമവിദ്യാര്ഥിനിയുമായ ആതിരയ്ക്കെതിരെ ഡല്ഹി പൊലീസ് നടത്തിയ നടപടിയെ ആഭ്യന്തരമന്ത്രി രൂക്ഷമായി വിമര്ശിച്ചു. ഡല്ഹി പൊലീസിൻ്റെ പെരുമാറ്റം വളരെ മോശമായിരുന്നു. ആതിരയെ അതിക്രൂരമായി മര്ദിച്ചു. ശരീരമാകെ പരിക്കുകളുണ്ട്. വസ്ത്രങ്ങള് കീറി. പരാതി നല്കിയിട്ടും ബന്ധപ്പെട്ടവര് ശ്രദ്ധിച്ചില്ല. തുടര്ന്നാണ് ആതിര പരാതി തനിക്കും സംസ്ഥാന പൊലീസ് മേധാവിക്കും അയച്ചത്. ആതിരയുടെ പരാതിയില് മ്യൂസിയം പൊലീസ് എഫ്ഐആര് രജിസ്റ്റര് ചെയ്തിട്ടുണ്ട്. വിഷയത്തില് നിയമപരമായ നടപടികള് സ്വീകരിക്കാനുള്ള സാധ്യതകള് പരിശോധിച്ചുവരികയാണെന്നും മന്ത്രി അറിയിച്ചു.

സമരങ്ങളില് പങ്കെടുക്കുന്നതും പ്രതിഷേധിക്കുന്നതും കുറ്റകരമായ കാര്യമല്ലെന്ന് ചെന്നിത്തല പറഞ്ഞു. ജനാധിപത്യത്തില് പ്രതിഷേധിക്കാനുള്ള അവകാശം പ്രധാനമാണ്. അതിൻ്റെ പേരില് ഒരാള്ക്കെതിരെ അതിക്രമം നടക്കുകയോ പരാതി അവഗണിക്കപ്പെടുകയോ ചെയ്യുന്നത് ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്നും ആതിരയുടെ പരാതിയില് നിയമപരമായി മുന്നോട്ടുപോകുമെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു.

പിണറായി വിജയനെതിരായ വിജിലന്സ് എഫ്ഐആര് നടപടിയില് ഡിവിഷന് ബഞ്ച് ഉത്തരവ് സര്ക്കാരിനു തിരിച്ചടിയാണെന്നു ചിലര് പറയുന്നത് ശുദ്ധ അസംബന്ധമാണ്. സര്ക്കിന് ഇക്കാര്യത്തില് ഒരു തിരിച്ചടിയുമില്ല. ഈ പ്രശ്നം സര്ക്കാരിൻ്റെ മുന്നില് വന്നപ്പോള് സര്ക്കാര് രാഷ്ട്രീയ ലക്ഷ്യത്തോടെ എഫ്ഐആര് എടുക്കുകയല്ല ചെയ്തത്, പ്രാഥമിക അന്വേഷണത്തിന് ഉത്തരവിടുകയാണ് ചെയതത്. അനാവശ്യമായ ഒരു തിടുക്കവും സര്ക്കാര് കാട്ടിയില്ല. പിന്നെ ഹൈക്കോടതി സിംഗിള് ബഞ്ച് എഫ്ഐആര് രജിസ്റ്റര് ചെയ്യാന് പറഞ്ഞപ്പോള് മാത്രമാണ് വിജിലന്സ് എഫ്ഐആര് രജിസ്റ്റര് ചെയ്തത്. ഡിവിഷന് ബഞ്ച് എഫ്ഐആര് ഇട്ടതിനെ തടഞ്ഞുമില്ല. ഇവിടെ എവിടെയാണ് സര്ക്കാരിനു തിരിച്ചടിയെന്നും ചെന്നിത്തല ചോദിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News