Enter your Email Address to subscribe to our newsletters

New delhi, 15 ഒക്റ്റോബര് (H.S.)
മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷ്ണര് ഗ്യാനേഷ് കുമആറിന്റെ രാജി ആവശ്യം ഉയര്ത്തി വീണ്ടും പ്രതിഷേധിക്കുമെന്ന് കോക്രോച്ച് ജനതാ പാര്ട്ടി (സിജെപി) സ്ഥാപകന് അഭിജീത് ദീപ്കെ. ഒക്ടോബര് 16 ന് കൊണാട്ട് പ്ലേസിലെ സെന്ട്രല് പാര്ക്കില് ത്രിവര്ണ്ണ പതാക ഉയര്ത്താന് ഒത്തുകൂടാന് അഭിജീത് ദീപ്കെ ജനങ്ങളോട് അഭ്യര്ത്ഥിച്ചു. ദേശീയ പതാക ഉയര്ത്തിയതിന് ആക്ടിവിസ്റ്റുകളായ സൗരവ് ദാസിനെയും അശുതോഷ് റാങ്കയെയും ജയിലിലടച്ചതായി ആരോപിച്ചായിരുന്നു ദീപ്കെയുടെ പ്രതികരണം.
'ദേശസ്നേഹികളോടും ത്രിവര്ണ്ണ പതാകയെ സ്നേഹിക്കുന്ന ആളുകളോടും ഒക്ടോബര് 16 ന് വൈകുന്നേരം 5 മണിക്ക് പാര്ക്കില് ഒത്തുകൂടി ദേശീയ പതാക ഉയര്ത്താന് അഭ്യര്ത്ഥിക്കുന്നു. നിങ്ങള്ക്കെല്ലാവര്ക്കും അറിയാവുന്നതുപോലെ, സൗരഭിനെയും ആഷുവിനെയും ത്രിവര്ണ്ണ പതാക ഉയര്ത്തിയതിന് ജയിലിലടച്ചു. അതിനാല്, എല്ലാ ദേശസ്നേഹികളോടും - ത്രിവര്ണ്ണ പതാകയെ സ്നേഹിക്കുന്ന എല്ലാവരോടും - ഒക്ടോബര് 16 ന് വൈകുന്നേരം 5 മണിക്ക് കൊണാട്ട് പ്ലേസിലെ സെന്ട്രല് പാര്ക്കില് പതാകയുമായി ഒത്തുകൂടാന് ഞാന് അഭ്യര്ത്ഥിക്കുന്നു. ഞങ്ങള് അത് അവിടെ ഉയര്ത്തുകയും ത്രിവര്ണ്ണ പതാക ഉയര്ത്തുന്നത് ഒരു കുറ്റകൃത്യമല്ലെന്ന് തെളിയിക്കുകയും ചെയ്യും' എക്സില് പങ്ക്വച്ച വീഡിയോയില് ദിപ്കെ പറഞ്ഞു.
ഡല്ഹിയിലേക്ക് പോകാന് കഴിയാത്ത ആളുകളോട് വൈകുന്നേരം അവരവരുടെ നഗരങ്ങളില് 'തിരംഗ മാര്ച്ച്' സംഘടിപ്പിക്കാനും ദിപ്കെ അഭ്യര്ത്ഥിച്ചു. ത്രിവര്ണ്ണ പതാക നമ്മുടെ അഭിമാനമാണെന്നും അത് ഉയര്ത്തുന്നത് ഒരു കുറ്റകൃത്യമല്ലെന്നും ഈ സ്വേച്ഛാധിപതികള് അറിയട്ടെയെന്നും അദ്ദേഹം പറഞ്ഞു. അപ്പീല് നല്കിയതിന് ശേഷം ജയിലിലടയ്ക്കപ്പെടാനുള്ള സാധ്യതയെക്കുറിച്ച് തനിക്ക് ആശങ്കയില്ലെന്നും ദേശീയ പതാക ഉയര്ത്തുമെന്ന് ആവര്ത്തിച്ച് കൊണ്ട് ദീപകെ പറഞ്ഞു.
'ഇതിനുശേഷം എന്നെ ജയിലിലടച്ചേക്കാം, പക്ഷേ അതിനെക്കുറിച്ച് എനിക്ക് ആശങ്കയില്ല. ത്രിവര്ണ്ണ പതാക എന്റെ അഭിമാനമാണ്, ഞാന് തീര്ച്ചയായും അത് ഉയര്ത്തും,' ദിപ്കെ പറഞ്ഞു. ജന്തര് മന്തറിനെ പ്രതിഷേധ സ്ഥലമായി പ്രഖ്യാപിച്ചതിന് ശേഷം, ജന്തര് മന്തര് വളയം ഭേദിച്ച് അകത്തുകടക്കാന് ശ്രമിച്ചതിനെ തുടര്ന്ന് ചൊവ്വാഴ്ച ഡല്ഹി പൊലീസ് സിജെപി പ്രവര്ത്തകരായ അശുതോഷ് റാങ്ക, സൗരവ് ദാസ്, അജിങ്ക്യ ഷിന്ഡെ എന്നിവരെ കസ്റ്റഡിയിലെടുത്തിരുന്നു.
---------------
Hindusthan Samachar / Sreejith S