സിജെപി പ്രതിഷേധം: കോടതിയലക്ഷ്യത്തില് സുപ്രീം കോടതിയില് മാപ്പ് പറഞ്ഞ് കേന്ദ്ര സര്ക്കാരും ഡല്ഹി പൊലീസും
New delhi, 15 ഒക്റ്റോബര്‍ (H.S.) സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസില്‍ മാപ്പ് പറഞ്ഞ് കേന്ദ്രവും ഡല്‍ഹി പൊലീസും. കോടതിയലക്ഷ്യത്തിന് നോട്ടീസ് ലഭിച്ചതിനെത്തുടര്‍ന്ന്, കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹനും ഡല്‍ഹി പൊലീസ് കമ്മീഷണര
Supreme Court


New delhi, 15 ഒക്റ്റോബര്‍ (H.S.)

സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസില്‍ മാപ്പ് പറഞ്ഞ് കേന്ദ്രവും ഡല്‍ഹി പൊലീസും. കോടതിയലക്ഷ്യത്തിന് നോട്ടീസ് ലഭിച്ചതിനെത്തുടര്‍ന്ന്, കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹനും ഡല്‍ഹി പൊലീസ് കമ്മീഷണര്‍ അനുരാഗ് കുമാറും സുപ്രീം കോടതിയില്‍ മാപ്പ് പറയുകയായിരുന്നു. കോടതി ഉത്തരവുകള്‍ മനഃപൂര്‍വം ലംഘിച്ചിട്ടില്ലെന്നും കേസില്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

ഒക്ടോബര്‍ 10-ലെ സിജെപി (കോക്രോച്ച് ജനതാ പാര്‍ട്ടി) പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് സുപ്രീംകോടതി ഇടപെടല്‍ ഉണ്ടായതും കോടതിയലക്ഷ്യത്തിന് നോട്ടീസ് അയച്ചതും. തുടര്‍ന്ന് സത്യവാങ്മൂലം സമര്‍പ്പിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാരും പൊലീസും മാപ്പ് രേഖപ്പെടുത്തുകയായിരുന്നു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ സിജെപി നടത്തിയ പ്രതിഷേധം ഡല്‍ഹി പൊലീസ് തടഞ്ഞതിന് തൊട്ടടുത്ത ദിവസം (ഒക്ടോബര്‍ 11), സുപ്രീം കോടതിയുടെ മുന്‍ ഉത്തരവ് ലംഘിച്ചെന്നാരോപിച്ച് ആഭ്യന്തര സെക്രട്ടറി, ഡല്‍ഹി പൊലീസ് കമ്മീഷണര്‍, ഡിഎംആര്‍സി ചെയര്‍പേഴ്സണ്‍ എന്നിവര്‍ക്ക് കോടതി കോടതിയലക്ഷ്യ നോട്ടീസ് അയച്ചിരുന്നു.

സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയ മെട്രോ, റോഡ്, ഇന്റര്‍നെറ്റ് നിയന്ത്രണങ്ങള്‍ മുന്‍ ഉത്തരവിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഇവര്‍ക്ക് കോടതിയലക്ഷ്യ നോട്ടീസ് അയച്ചത്. തുടര്‍ന്ന് ബുധനാഴ്ച രാത്രി ഇവര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുകയായിരുന്നു.

''ബഹുമാനപ്പെട്ട കോടതിയുടെ മുന്‍പാകെ നിരുപാധികം മാപ്പ് അപേക്ഷിക്കുന്നു. ഈ കോടതി നല്‍കിയ നിര്‍ദേശങ്ങളൊന്നും മനഃപൂര്‍വ്വമോ ബോധപൂര്‍വ്വമോ ലംഘിച്ചിട്ടില്ലെന്ന് ബോധ്യപ്പെടുത്തുന്നതിനായി ചില വസ്തുതകള്‍ സമര്‍പ്പിക്കുന്നു,'' എന്ന് ആഭ്യന്തര സെക്രട്ടറിയുടെ സത്യവാങ്മൂലത്തില്‍ പറയുന്നു. ഡല്‍ഹിയില്‍ വന്‍തോതിലുള്ള ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് തടയാന്‍ പൊലീസ് സ്വീകരിച്ച നടപടികള്‍ ഉചിതവും നിയമപരവുമായിരുന്നു എന്ന് ഡല്‍ഹി പൊലീസ് കമ്മീഷണര്‍ സത്യവാങ്മൂലത്തില്‍ വാദിച്ചു.

കൂടാതെ, നിയമപരമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട്, ഒരു നിശ്ചിത പ്രദേശത്ത് പരിമിത കാലത്തേക്ക് ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടയുന്നത് ക്രമസമാധാനം നിലനിര്‍ത്താന്‍ ആവശ്യമായ സാഹചര്യങ്ങളില്‍ സ്വീകരിക്കാവുന്ന അംഗീകൃത നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. മുന്‍കാലങ്ങളിലെ അക്രമ സംഭവങ്ങള്‍ കണക്കിലെടുത്താണ് സുരക്ഷാ മുന്‍കരുതലുകള്‍ എടുത്തതെന്നും കോടതി നിര്‍ദേശിച്ചതുപോലെ ആരെയും നിയമവിരുദ്ധമായി തടങ്കലില്‍ വച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

റൈസീന ഹില്‍സിന് ചുറ്റും നാല് കിലോമീറ്റര്‍ പരിധിയില്‍, ഒക്ടോബര്‍ ഒന്‍പത് രാത്രി 10 മുതല്‍ ഒക്ടോബര്‍ 10 രാത്രി 10 വരെ, അതായത് ഒരു ദിവസത്തേക്ക് മാത്രമാണ് മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടഞ്ഞതെന്ന് സുപ്രീം കോടതിയെ അറിയിച്ചു. ഈ നിയന്ത്രണം മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് മാത്രമായിരുന്നുവെന്നും വൈഫൈ, ബ്രോഡ്ബാന്‍ഡ് തുടങ്ങിയ മറ്റ് ഇന്റര്‍നെറ്റ്, ടെലികോം സേവനങ്ങളെ ഇത് ബാധിച്ചിരുന്നില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

---------------

Hindusthan Samachar / Sreejith S


Latest News