മതപരിവര്ത്തനമുണ്ടായാല് സംവരണ ആനുകൂല്യം ലഭിക്കില്ല; സുപ്രീംകോടതി
New delhi, 15 ഒക്റ്റോബര്‍ (H.S.) മതപരിവര്‍ത്തനമുണ്ടായാല്‍ സംവരണ ആനുകൂല്യം ലഭിക്കില്ലെന്ന് സുപ്രീംകോടതി. ഹിന്ദുമതത്തില്‍ നിന്ന് ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത വ്യക്തിക്ക് പിന്നാക്ക വിഭാഗക്കാര്‍ക്കുള്ള സംവരണ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടാവി
Supreme Court


New delhi, 15 ഒക്റ്റോബര്‍ (H.S.)

മതപരിവര്‍ത്തനമുണ്ടായാല്‍ സംവരണ ആനുകൂല്യം ലഭിക്കില്ലെന്ന് സുപ്രീംകോടതി. ഹിന്ദുമതത്തില്‍ നിന്ന് ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത വ്യക്തിക്ക് പിന്നാക്ക വിഭാഗക്കാര്‍ക്കുള്ള സംവരണ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടാവില്ലെന്ന് സുപ്രീംകോടതി. മുസ്ലിം മതം സ്വീകരിക്കുന്ന ഒരാള്‍ക്ക് സംവരണം നല്‍കാനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ വിജ്ഞാപനം റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി ഉത്തരവ് ശരിവച്ച് കൊണ്ടാണ് സുപ്രീംകോടതി നയം വ്യക്തമാക്കിയത്.

തമിഴ്നാട് സര്‍ക്കാരും സ്വകാര്യ വ്യക്തിയും നല്‍കിയ ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ജസ്റ്റിസുമാരായ പ്രശാന്ത് കുമാര്‍ മിശ്ര, ശ്രീ ചന്ദ്രശേഖര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. മതപരിവര്‍ത്തനം നടത്തുന്നതിലൂടെ ഒരു വ്യക്തിയുടെ മുന്‍കാല സാമൂഹികമോ സാമ്പത്തികമോ ആയ പിന്നാക്കാവസ്ഥ സ്വഭാവികമായി പുതിയ മതത്തിലെ പിന്നാക്ക വിഭാഗത്തിലേക്ക് കൈമാറ്റം ചെയ്യപ്പെടില്ലെന്ന് കോടതി വ്യക്തമാക്കി.

ഹിന്ദു മതത്തില്‍ നിന്ന് അഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്ന ഒരാള്‍ക്ക് മതപരിവര്‍ത്തനത്തിന് മുന്‍പുള്ള തന്റെ സാമൂഹിക പിന്നാക്കാവസ്ഥയെ അടിസ്ഥാനമാക്കി ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 16(4) പ്രകാരം നടപടി അവകാശപ്പെടാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് പ്രശാന്ത് കുമാര്‍ മിശ്ര വ്യക്തമാക്കി.

നിയമപരമായ അടിസ്ഥാനമില്ലാതെ മതം മാറ്റത്തിന്റെ മാത്രം പേരില്‍ ഒരു വിഭാഗത്തിന് സംവരണം നല്‍കുന്നത് സമൂഹത്തില്‍ ഭിന്നതയ്ക്ക് കാരണമാകുമെന്നും കോടതി വ്യക്തമാക്കി. മതപരിവര്‍ത്തനം ചെയ്ത വ്യക്തിക്ക് സംവരണം നല്‍കാന്‍ കഴിയില്ലെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരായ തമിഴ്നാട് സര്‍ക്കാരിന്റെ ഹര്‍ജിയും സുപ്രീംകോടതി തള്ളി.

2015ല്‍ ഹിന്ദുമതത്തില്‍ നിന്ന് ഇസ്ലാം മതത്തിലേക്ക് മാറി 2016ല്‍ ഗസറ്റ് വിജ്ഞാപനം വഴി സമീര്‍ അഹമ്മദ് എന്ന് പേര് മാറ്റിയ വ്യക്തിക്ക് തമിഴ്നാട് സര്‍ക്കാര്‍ സംവരണം ആനുകൂല്യം നല്‍കിയ ഉത്തരവ് ചോദ്യം ചെയ്തായിരുന്നു ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതി ഹര്‍ജിക്കാരുടെ വാദം ശരിവച്ചതോടെ തമിഴ്നാട് സര്‍ക്കാരും ആനുകൂല്യം ലഭിച്ച വ്യക്തിയും സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

ഹിന്ദു മതത്തില്‍ നിന്ന് ഇസ്ലാം മതം സ്വീകരിച്ച യോഗ്യരായ വ്യക്തികള്‍ക്ക് പിന്നാക്ക വിഭാഗ കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ അധികാരമുണ്ടെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെട്ടത്. എന്നാല്‍ സുപ്രീംകോടതി ഈ ഹര്‍ജി തള്ളുകയും മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് ശരിവയ്ക്കുകയുമായിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News