Enter your Email Address to subscribe to our newsletters

Thiruvananthapuram , 16 ഒക്റ്റോബര് (H.S.)
Thiruvananthapuram : മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽനിന്നുണ്ടായ പ്രതികൂല ഉത്തരവിനെതിരെ പ്രതിപക്ഷനേതാവ് പിണറായി വിജയൻ സുപ്രീം കോടതിയിലേക്ക്. ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും വിജിലൻസ് എഫ്.ഐ.ആർ ഉൾപ്പെടെയുള്ള തുടർനടപടികൾ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് അപ്പീൽ നൽകുന്നത്.
ഹർജി ഇന്ന് തന്നെ ഇ-ഫയലിംഗ് വഴി സമർപ്പിക്കാനുള്ള നടപടികൾ അഭിഭാഷക സംഘം പൂർത്തിയാക്കി വരികയാണ്. സുപ്രീം കോടതി രജിസ്ട്രിയിൽ നിന്ന് ഡയറി നമ്പർ ലഭ്യമാകുന്ന മുറയ്ക്ക്, മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ലൂത്ര കേസ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുൻപാകെ അടിയന്തരമായി മെൻഷൻ ചെയ്യാനാണ് നീക്കം.
പ്രധാന വാദങ്ങളും ആവശ്യങ്ങളും
വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിടുമ്പോൾ ആരോപണവിധേയരായ തങ്ങളുടെ ഭാഗം കേൾക്കാൻ കോടതി തയ്യാറായില്ല എന്നതാണ് ഹർജിയിലെ പ്രധാന നിയമവാദം. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചെങ്കിലും അനുകൂല നിലപാട് ഉണ്ടാകാത്തതിനാലാണ് സുപ്രീം കോടതിയെ സമീപിക്കുന്നത്.
തങ്ങളുടെ വാദം വിശദമായി കേൾക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് നിർദ്ദേശം നൽകണമെന്നും, കേസിൽ അന്തിമ തീരുമാനമെടുക്കുന്നത് വരെ തുടർനടപടികൾ പൂർണ്ണമായും സ്റ്റേ ചെയ്യണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം.
അടിയന്തര നീക്കത്തിന് പിന്നിൽ
അടുത്ത ദിവസങ്ങളിൽ കോടതിക്ക് പൂജാ അവധി വരുന്നതിനാൽ, കേസ് ഇന്ന് തന്നെ സുപ്രീം കോടതിയുടെ പരിഗണനയിൽ എത്തിക്കാനാണ് നിയമസംഘത്തിന്റെ മുൻഗണന. ഹർജി ഇന്ന് അടിയന്തരമായി പരിഗണിക്കുകയോ, അല്ലെങ്കിൽ കോടതി ചേരുന്ന അടുത്ത ദിവസത്തേക്ക് ലിസ്റ്റ് ചെയ്യിക്കുകയോ ചെയ്യുക എന്നതാണ് ലക്ഷ്യം.
കഴിഞ്ഞദിവസംമാസപ്പടി ഹവാല കേസുകളിൽ പിണറായി വിജയനടക്കമുള്ള പ്രതികൾക്ക് ഹൈക്കോടതിയിൽ തിരിച്ചടിലഭിച്ചിരുന്നു. അഴിമതിയിൽ കേസ് എടുക്കാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ നൽകാനുള്ള അനുമതി അപേക്ഷ ഡിവിഷൻ ബെഞ്ച് തള്ളുകയായിരുന്നു. എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പ്രതികളെ കേൾക്കേണ്ടതില്ലെന്നും നിയമപരമായ അവകാശങ്ങളുടെ ലംഘനമല്ലെന്നും കോടതി വ്യക്തമാക്കി.ഇതോടുകൂടെയാണ്എത്രയുംപെട്ടെന്ന്സുപ്രീംകോടതിയെസമീപിക്കാനുള്ളനീക്കവുമായിപ്രതികൾമുന്നോട്ട്പോകുന്നത്.
ഇഡി കത്തിൽ അഴിമതി തടയൽ നിയമ പ്രകാരം കേസെടുക്കാൻ നിർദ്ദേശിച്ച സിംഗിൾ ബെഞ്ച് നടപടി നിയമപരമായ അവകാശങ്ങളുടെ ലംഘനമാണെന്നും അപ്പീൽ നൽകാൻ അനുവദിക്കണമെന്നുമാവശ്യപ്പെട്ടാണ് പിണറായി വിജയൻ, മുഹമ്മദ് റിയാസ്, വീണ ടി അടക്കമുള്ളവർ ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ എതിർകക്ഷിയല്ലാത്ത തങ്ങളുടെ ഭാഗം കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് ഉത്തരവെന്നായിരുന്നു പ്രാധാന വാദം. എന്നാൽ പ്രതിഭാഗം ഉയർത്തിയ എല്ലാ വാദങ്ങളും തള്ളിയാണ് അപ്പീൽ അനുമതി ഡിവിഷൻ ബെഞ്ച് തള്ളിയത്.
---------------
Hindusthan Samachar / Roshith K