പോലീസിന്റെ കണ്ണീർ വാതക ഷെല്ലുകൾ പൊട്ടി : യുവമോർച്ച നേതാക്കൾക്ക് പരിക്ക് : സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം
Thiruvanathapuram, 16 ഒക്റ്റോബര്‍ (H.S.) തിരുവനന്തപുരം : അഴിമതിക്കേസിലെ പ്രതിയായ പിണറായി വിജയൻ പ്രതിപക്ഷ നേതൃ സ്ഥാനത്ത് നിന്നും രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച നടത്തിയ നിയമസഭാ മാർച്ചിന് നേർക്കുണ്ടായ പോലീസ് നടപടിയിൽ നിരവധി പേർക്ക് ഗുരു
yuvamorcha


Thiruvanathapuram, 16 ഒക്റ്റോബര്‍ (H.S.)

തിരുവനന്തപുരം : അഴിമതിക്കേസിലെ പ്രതിയായ പിണറായി വിജയൻ പ്രതിപക്ഷ നേതൃ സ്ഥാനത്ത് നിന്നും രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച നടത്തിയ നിയമസഭാ മാർച്ചിന് നേർക്കുണ്ടായ പോലീസ് നടപടിയിൽ നിരവധി പേർക്ക് ഗുരുതര പരിക്ക്. മുന്നറിയിപ്പില്ലാതെ പോലീസ് നടത്തിയ കണ്ണീർ വാതക ഷെൽ പ്രയോഗത്തിൽ യുവമോർച്ച സംസ്ഥാന സെക്രട്ടറി അദീന ഭാരതിയുടെ കൈക്ക് ഗുരുതരമായ പരിക്കേറ്റു. ഷെൽ പൊട്ടി വിരലിൽ നിന്നും മാംസ ഭാഗങ്ങൾ അടർന്നു പോയതിനെ തുടർന്ന് അദീനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ നൽകി. യുവമോർച്ച തിരുവനന്തപുരം സൗത്ത് ജില്ലാ പ്രസിഡണ്ട്‌ ചൂണ്ടിക്കൽ ഹരിയുടെ കാലിന്റെ ലെഗ്മെന്റ്ന് തകരാറുണ്ടായി. നിരവധി വനിതാ പ്രവർത്തകർ ഷെൽ പൊട്ടിയതിനെ തുടർന്ന് തളർന്ന് വീണു. മുപ്പതോളം യുവമോർച്ച പ്രവർത്തകർക്ക് പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ ആണ്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ എസ് സുരേഷ്, സംസ്ഥാന വൈസ് പ്രസിഡണ്ട്‌ പി സുധീർ, യുവമോർച്ച സംസ്ഥാന അധ്യക്ഷൻ വി മനു

പ്രസാദ് അടക്കമുള്ള നേതാക്കൾ ആശുപത്രികളിൽ പ്രവർത്തകരെ സന്ദർശിച്ചു. പോലീസ് നടപടിക്കെതിരെ യുവമോർച്ച ഇന്നും നാളെയും സംസ്ഥാന വ്യാപക പ്രതിഷേധത്തിനു ആഹ്വാനം നൽകി. ജില്ലാ, മണ്ഡല, പഞ്ചായത്ത്‌ കേന്ദ്രങ്ങളിൽ യുവമോർച്ച - ബിജെപി പ്രവർത്തകർ പിണറായിയെ സംരക്ഷിക്കുന്ന സതീശൻ സർക്കാരിന്റെയും പോലീസിന്റെയും നടപടികൾക്കെതിരെ പ്രതിഷേധ പ്രകടനങ്ങൾ നടത്തും.

---------------

Hindusthan Samachar / Sreejith S


Latest News