എല്ലാവര്ക്കും ഇന്റര്നെറ്റ് ലഭ്യത മൗലികാവകാശം; കുട്ടികള്ക്കും പരിഗണന; ഉത്തരവുമായി സുപ്രീം കോടതി
New delhi, 17 ഒക്റ്റോബര്‍ (H.S.) ഇന്റര്‍നെറ്റ് ലഭ്യത മൗലിക അവകാശമാണെന്ന് സുപ്രീം കോടതി. കുട്ടികള്‍ ഉള്‍പ്പെടെ ഓരോ വ്യക്തിക്കും ഈ അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി. ഭരണഘടനയുടെ 21, 19(1)(എ) വകുപ്പുകള്‍ ചൂണ്ടിക്കാട്ടി ജസ്റ്റിസ് ജെ ബി പര്‍ദിവാല, ജസ്റ
Supreme Court


New delhi, 17 ഒക്റ്റോബര്‍ (H.S.)

ഇന്റര്‍നെറ്റ് ലഭ്യത മൗലിക അവകാശമാണെന്ന് സുപ്രീം കോടതി. കുട്ടികള്‍ ഉള്‍പ്പെടെ ഓരോ വ്യക്തിക്കും ഈ അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി. ഭരണഘടനയുടെ 21, 19(1)(എ) വകുപ്പുകള്‍ ചൂണ്ടിക്കാട്ടി ജസ്റ്റിസ് ജെ ബി പര്‍ദിവാല, ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് നിരീക്ഷണം. ഭരണഘടനയുടെ 19(1)(എ) അനുച്ഛേദത്തോടൊപ്പം 21-ാം അനുച്ഛേദവും ചേര്‍ത്തു വായിക്കുമ്പോള്‍ ഇന്റര്‍നെറ്റ് സേവനം ലഭിക്കാനും ഉപയോഗിക്കാനുമുള്ള അവകാശം ഓരോ വ്യക്തിയുടെയും മൗലികാവകാശമാണെന്ന് പറയുന്നതില്‍ ഞങ്ങള്‍ക്ക് യാതൊരു മടിയുമില്ല. നമ്മുടെ കുട്ടികള്‍ക്കും, അവരുടെ പ്രായം എന്തുതന്നെയായാലും, ഇതേ അവകാശങ്ങളുണ്ട്. അത് നിഷേധിക്കുന്നത് അസംബന്ധമാണ്. കുട്ടികളുടെ സുരക്ഷയും അവരുടെ സ്വാതന്ത്ര്യവും തമ്മില്‍ കൂട്ടിക്കുഴക്കേണ്ടതില്ല. ഈ രണ്ട് അവകാശങ്ങളും അവര്‍ക്ക് അര്‍ഹതപ്പെട്ടതാണ്' കോടതി വ്യക്തമാക്കി.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും മറ്റ് ഓണ്‍ലൈന്‍ സേവനങ്ങളില്‍ നിന്നും കുട്ടികളുടെ ലൈംഗിക ചൂഷണവും ദുരുപയോഗവുമായി ബന്ധപ്പെട്ട ഉള്ളടക്കം കണ്ടെത്തുന്നതിനും നീക്കം ചെയ്യുന്നതിനുമുള്ള സംവിധാനങ്ങള്‍ ശക്തിപ്പെടുത്താന്‍ ഉത്തരവിട്ടുകൊണ്ടാണ് കോടതി ഇത്തരമൊരു നിരീക്ഷണം നടത്തിയത്.

കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തി അവരെ ഇന്റര്‍നെറ്റില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നും പൂര്‍ണ്ണമായി മാറ്റിനിര്‍ത്തണമോ എന്ന വിഷയത്തെക്കുറിച്ച് കോടതി വിധിയില്‍ ചര്‍ച്ച ചെയ്തു. ആര്‍ട്ടിക്കിള്‍ 19(1)(എ) പ്രകാരമുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തില്‍ വിവരങ്ങളും ആശയങ്ങളും അറിയാനും സ്വീകരിക്കാനും കൈമാറാനുമുള്ള അവകാശവും ഉള്‍പ്പെടുന്നുണ്ടെന്ന് കോടതി വ്യക്തമാക്കി. ആശയങ്ങളുടെയും സര്‍ഗ്ഗാത്മക ആവിഷ്‌കാരങ്ങളുടെയും വിവരങ്ങളുടെയും ഒരു വ്യാപാര കേന്ദ്രമായി ഇന്റര്‍നെറ്റിനെ വിശേഷിപ്പിച്ച കോടതി, അതിലുള്ള വിവരങ്ങള്‍ മാത്രമല്ല, മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ അത് നല്‍കുന്ന അനുമതിയും ലഭ്യതയുമാണ് അതിന്റെ മൂല്യമെന്നും പറഞ്ഞു. 'പല കുട്ടികള്‍ക്കും, പ്രത്യേകിച്ച് വിദൂര പ്രദേശങ്ങളില്‍ ഉള്ളവര്‍ക്ക്, ഇത് പലപ്പോഴും പഠനത്തിന്റെയും വിവരങ്ങളുടെയും ഒരേയൊരു ഉറവിടമാണ്' കോടതി നിരീക്ഷിച്ചു.

ഇന്നത്തെ നിലയില്‍ ഇന്റര്‍നെറ്റ് കുട്ടികള്‍ക്ക് സുരക്ഷിതമല്ലെന്ന വാദം ബെഞ്ച് അംഗീകരിച്ചെങ്കിലും ഹാനികരമായ വസ്തുക്കള്‍ കണ്ടെത്താനും നീക്കംചെയ്യാനും ഇടനിലക്കാര്‍ പരാജയപ്പെടുന്നു എന്ന കാരണത്താല്‍ കുട്ടികളേ ഇന്റര്‍നെറ്റില്‍ നിന്ന് അകറ്റി നിര്‍ത്തുന്നത്, യഥാര്‍ത്ഥ പ്രശ്‌നക്കാരന് പകരം ഇരയെ കുറ്റപ്പെടുത്തുന്നതിന് തുല്യമാണെന്ന് കോടതി വ്യക്തമാക്കി.

നിയമം വിലക്കിയതുകൊണ്ടുമാത്രം കുട്ടികള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് അവസാനിപ്പിക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. പകരം, നിയന്ത്രണങ്ങളില്ലാത്തതും അപകടകരവുമായേക്കാവുന്ന മറ്റ് പ്ലാറ്റ്‌ഫോമുകളിലേക്കും അവര്‍ തിരിഞ്ഞേക്കാം. കുട്ടികള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിന് ഏര്‍പ്പെടുത്തുന്ന ഏതൊരു പൊതുവായ നിയന്ത്രണവും തെളിയിക്കപ്പെടാത്ത അനാവശ്യ നടപടികള്‍ മാത്രമാണെന്ന് കോടതി നിരീക്ഷിച്ചു. അത്തരം നടപടികള്‍ മൂലം കുട്ടികള്‍ കൂടുതല്‍ സുരക്ഷിതരാണെന്ന് തെളിയിക്കാന്‍ ഇതുവരെ ഒരു നിയമനടപടിക്കും കഴിഞ്ഞിട്ടില്ലെന്നും കോടതി വ്യക്തമാക്കി.

---------------

Hindusthan Samachar / Sreejith S


Latest News