മിനികൂപ്പര് അപപകടം: സുഹൈല് ഉള്പ്പെടെയുള്ള പ്രതികള്ക്ക് ജാമ്യമില്ല
Kochi, 17 ഒക്റ്റോബര്‍ (H.S.) നെടുമ്പാശേരിയില്‍ മദ്യ ലഹരിയില്‍ മിനികൂപ്പര്‍ കാര്‍ സ്‌കൂട്ടറിനു പിന്നിലിടിച്ച് മൂന്നു പേര്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ക്ക് ജാമ്യമില്ല. നിഷേധിച്ചു. അങ്കമാലി മജിസ്‌ട്രേട്ട് കോടതിയാണ് പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചത
NEDUMBASSERY MINI COOPER ACCIDENT


Kochi, 17 ഒക്റ്റോബര്‍ (H.S.)

നെടുമ്പാശേരിയില്‍ മദ്യ ലഹരിയില്‍ മിനികൂപ്പര്‍ കാര്‍ സ്‌കൂട്ടറിനു പിന്നിലിടിച്ച് മൂന്നു പേര്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ക്ക് ജാമ്യമില്ല. നിഷേധിച്ചു. അങ്കമാലി മജിസ്‌ട്രേട്ട് കോടതിയാണ് പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചത്. കേസിലെ ഒന്നാം പ്രതി സുഹൈല്‍ സജീവ്, 2, 3, 4 പ്രതികളായ നിനവ്, ജോയല്‍, അമീര്‍ എന്നിവരുടെ ജാമ്യാപേക്ഷ തള്ളിയത്.

ജാമ്യാപേക്ഷയില്‍ ഇന്നലെ വാദം പൂര്‍ത്തിയായിരുന്നു. പ്രസിക്യൂഷന്‍ ശക്തമായ എതിര്‍പ്പാണ് ജാമ്യം നല്‍കുന്നതില്‍ ഉന്നയിച്ചത്. പ്രതികളുടെ ഉയര്‍ന്ന സാമ്പത്തിക സ്ഥിതി, ലഹരിയുടെ അമിത ഉപയോഗം ഇവയെല്ലാം ചൂണ്ടി കാണിച്ചിരുന്നു. വാദം പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് വിധി പറയാനായി ശനിയാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.

കഴിഞ്ഞ ദിവസം കോടതിയില്‍ ജാമ്യാപേക്ഷ പരിഗണിക്കവെ മൂന്ന് പേര്‍ ഒരു സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്നു എന്നും ഇത് അപകടത്തിന് കാരണമായെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍ അതുകൊണ്ട് ഇടിക്കാമോ എന്നായിരുന്നു കോടതിയുടെ പ്രതികരണം. അവര്‍ സഞ്ചരിച്ചത് നിയമലംഘനമാണെന്ന് പ്രതിഭാഗം വാദിച്ചപ്പോള്‍ മൂന്നു പേരും മരിച്ചു പോയില്ലേ, ഇനി നടപടി എടുക്കാന്‍ പറ്റില്ലല്ലോ എന്നും കോടതി പറഞ്ഞിരുന്നു.

ഈ മാസം 11ന് വെളുപ്പിന് 1.45നാണ് വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക, സുള്ള്യ സ്വദേശി ഇയാസ് എന്നിവര്‍ സഞ്ചരിച്ച് സ്‌കൂട്ടറിനു പിന്നില്‍ കാര്‍ ഇടിച്ച് മൂവരും തല്‍ക്ഷണം കൊല്ലപ്പെടുന്നത്. കാര്‍ ഓടിച്ചിരുന്ന സുഹൈലിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പിന്നീട് എഫ്‌ഐആറില്‍ പ്രതിയുടെ പേരോ മദ്യപിച്ചിരുന്നു എന്നതോ ചേര്‍ക്കാതിരുന്നത് ഏറെ വിവാദമായിരുന്നു. റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് പ്രതി മദ്യപിച്ചിരുന്നു എന്ന് വ്യക്തമാക്കിയിരുന്നത്. കഴിഞ്ഞ ദിവസം പുറത്തു വന്ന പരിശോധനാഫലത്തില്‍ സുഹൈല്‍ അമിതമായി മദ്യപിച്ചിരുന്നു എന്നും അനുവദനീയമായ (100 മില്ലി ലീറ്റര്‍ രക്തത്തില്‍ 30 മില്ലിഗ്രാം മദ്യം) അളവിലും 5.3 മടങ്ങ് അധികമായിരുന്നു മദ്യത്തിന്റെ അളവെന്നും കണ്ടെത്തിയിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News