Enter your Email Address to subscribe to our newsletters

Sabarimala, 18 ഒക്റ്റോബര്‍ (H.S.)
ശബരിമല* : വരാനിരിക്കുന്ന മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു. തിരുവനന്തപുരം പുളിമൂട് അംബുജവിലാസം റോഡിലെ അരീക്കര ഇല്ലം അംഗമായ ഇദ്ദേഹം നിലവിൽ പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലെ മേൽശാന്തിയാണ്.
സന്നിധാനത്ത് നടന്ന നറുക്കെടുപ്പിലൂടെയാണ് പുതിയ മേൽശാന്തിയെ തിരഞ്ഞെടുത്തത്. തന്ത്രിമാരുടെയും ദേവസ്വം ബോർഡ് ഭാരവാഹികളുടെയും സാന്നിധ്യത്തിൽ പന്തളം കൊട്ടാരത്തിൽ നിന്നുള്ള കുട്ടിയാണ് നറുക്കെടുത്തത്. മൂന്നാം ഊഴത്തിലാണ് സുബ്രഹ്മണ്യൻ നമ്പൂതിരിക്ക് ശബരിമല മേൽശാന്തിയാകാനുള്ള അവസരം ലഭിച്ചത്.
വൃശ്ചികം ഒന്നിന് മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറക്കുന്നതോടെ പുതിയ മേൽശാന്തി ചുമതലയേൽക്കും. അടുത്ത ഒരു വർഷം സന്നിധാനത്ത് താമസിച്ചായിരിക്കും ഇദ്ദേഹം പൂജാകർമങ്ങൾക്ക് നേതൃത്വം നൽകുക.
അതേസമയം, മാളികപ്പുറം ക്ഷേത്രത്തിലെ പുതിയ മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരിയെയും തിരഞ്ഞെടുത്തു. കോഴിക്കോട് വടകര സ്വദേശിയാണ് ഇദ്ദേഹം.
---------------
Hindusthan Samachar / Sreejith S