സിജെപി നേതാക്കളുടെ കേസ് പരിഗണിക്കുന്നതിനിടെ മജിസ്ട്രേറ്റിന് വധഭീഷണി; കേസെടുത്ത് ഡല്ഹി പൊലീസ്
New delhi, 19 ഒക്റ്റോബര്‍ (H.S.) സിജെപി നേതാക്കള്‍ക്ക് എതിരായ കേസ് പരിഗണിക്കുന്നതിനിടെ നാടകീയരംഗങ്ങള്‍. സിജെപി സഹകണ്‍വീനര്‍മാരായ അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരുള്‍പ്പെട്ട കേസ് പരിഗണിക്കുന്നതിനിടെ തനിക്ക് വധഭീഷണി ലഭിച്ചെന്ന സ്‌പെഷല്‍ എക്‌സിക്യൂട
cjp


New delhi, 19 ഒക്റ്റോബര്‍ (H.S.)

സിജെപി നേതാക്കള്‍ക്ക് എതിരായ കേസ് പരിഗണിക്കുന്നതിനിടെ നാടകീയരംഗങ്ങള്‍. സിജെപി സഹകണ്‍വീനര്‍മാരായ അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരുള്‍പ്പെട്ട കേസ് പരിഗണിക്കുന്നതിനിടെ തനിക്ക് വധഭീഷണി ലഭിച്ചെന്ന സ്‌പെഷല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ വ്യക്തമാക്കി. മജ്‌സിട്രേറ്റിന്റെ പരാതിയില്‍ ഡല്‍ഹി പൊലീസ് കേസെടുത്തു.

എന്നാല്‍, ഭീഷണി സന്ദേശത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുപറഞ്ഞ് നേതാക്കളുടെ ജാമ്യാപേക്ഷ മെരിറ്റ് അടിസ്ഥാനത്തില്‍ കേള്‍ക്കാതെ മജിസ്‌ട്രേറ്റ് മനപൂര്‍വം വൈകിപ്പിക്കുകയായിരുന്നുവെന്ന് സിജെപി ആരോപിച്ചു. നേതാക്കളുടെ ജാമ്യ നടപടികളുമായി ഈ ഭീഷണി സന്ദേശത്തിനു യാതൊരു ബന്ധവുമില്ലെന്നാണ് പാര്‍ട്ടി നിലപാട്. മജിസ്‌ട്രേറ്റിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചതായും എന്നാല്‍ ഭീഷണിപ്പെടുത്തിയ ആളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നിലവില്‍ ലഭ്യമായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ജന്തര്‍ മന്തറിലെ നിരോധിത മേഖലയില്‍ അതിക്രമിച്ചു കയറിയെന്ന് ആരോപിച്ച് അശുതോഷ് റാങ്കയെയും സൗരവ് ദാസിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. അന്ന് രാത്രി വൈകി അറസ്റ്റ് രേഖപ്പെടുത്തിയ ഇരുവരെയും ബുധനാഴ്ച മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി അഞ്ച് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു.

കേസിന്റെ വാദം കേള്‍ക്കുന്നത് മനപൂര്‍വം വൈകിപ്പിക്കുകയും ജാമ്യ ഹര്‍ജിയിലെ വസ്തുതകള്‍ പരിശോധിക്കുന്നതിനു പകരം ഭീഷണി സന്ദേശത്തിന്മേല്‍ മാത്രം മജിസ്‌ട്രേറ്റ് ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തതായി സിജെപി ലീഗല്‍ ടീം മേധാവി രത്‌ന സിങ് പറഞ്ഞു. ''ഞങ്ങള്‍ രാവിലെ മുതല്‍ അവിടെയുണ്ടായിരുന്നു. ഉച്ചയ്ക്ക് 12 മണിക്ക് വാദം കേള്‍ക്കുമെന്നാണ് അറിയിച്ചിരുന്നത്. വെരിഫിക്കേഷന്‍ അടക്കമുള്ള എല്ലാ ഫോര്‍മാലിറ്റികളും പൂര്‍ത്തിയായിട്ടും മണിക്കൂറുകളോളം ഞങ്ങളെ കാത്തുനിര്‍ത്തി. ഉച്ചയ്ക്ക് 1.30 ഓടെ മജിസ്‌ട്രേറ്റ് പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നെങ്കിലും വൈകിട്ട് 5 മണിക്ക് മാത്രമാണ് അദ്ദേഹം കോടതി മുറിയിലേക്ക് പ്രവേശിച്ചത്. കോടതിയില്‍ എത്തിയതിനു ശേഷം സൗരവിനെയും അശുതോഷിനെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്ന് മോചിപ്പിക്കണമോ വേണ്ടയോ എന്നതിനെക്കുറിച്ച് സംസാരിക്കാന്‍ അദ്ദേഹം തയാറായില്ല. അതിനുപകരം തികച്ചും ഏകപക്ഷീയമായ പരാമര്‍ശങ്ങളാണ് നടത്തിയത്.

കഴിഞ്ഞ നാല് ദിവസമായി സ്റ്റേഷനില്‍ വരാതിരുന്ന പബ്ലിക് പ്രോസിക്യൂട്ടര്‍ തിങ്കളാഴ്ച കൃത്യമായി ഹാജരായതിലും സംശയമുണ്ട്. വാദം തുടങ്ങി അഞ്ച് മിനിറ്റിനുള്ളില്‍ തനിക്ക് വധഭീഷണി സന്ദേശം ലഭിച്ചതായി മജിസ്‌ട്രേറ്റ് കോടതിയെ അറിയിച്ചു. പിന്നീട് കേസിന്റെ ബാക്കി ചര്‍ച്ചകളെല്ലാം ആ സന്ദേശത്തെ ചുറ്റിപ്പറ്റിയായിരുന്നു'' - ര്തന സിങ് പറഞ്ഞു. നേതാക്കളുടെ മോചനത്തിനായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനു പകരം വിഷയം വഴിതിരിച്ചുവിടാനാണ് അധികൃതര്‍ ശ്രമിച്ചതെന്ന് വ്യക്തമാണെന്നും, ജാമ്യം നിഷേധിക്കാന്‍ വേണ്ടി മുന്‍കൂട്ടി ആസൂത്രണം ചെയ്ത നാടകമാണിതെന്നും സിജെപി കുറ്റപ്പെടുത്തി.

---------------

Hindusthan Samachar / Sreejith S


Latest News