Enter your Email Address to subscribe to our newsletters

New delhi, 19 ഒക്റ്റോബര്‍ (H.S.)
ഇന്ത്യ-യുഎസ് നിര്‍ണായക വ്യാപാര കരാര്‍ അവസാനഘട്ടത്തില്‍. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയാണ് ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായി ഇക്കാര്യം വ്യക്തമാക്കിയത്. ഡൊണാള്‍ഡ് ട്രംപിന്റെ ഊര്‍ജ ഇളവുകള്‍, ഉപരോധ നയം തുടങ്ങിയ വ്യാപാര പരിഗണനകള്‍ ഉള്‍പ്പെടുത്തിയ കരാര്‍ ആണിത്. നാളെ മാര്‍ക്കോ റൂബിയോ ഇന്ത്യ സന്ദര്‍ശിക്കാനിരിക്കവെയാണ് പ്രതികരണം.
'ആഗോള വിതരണത്തെയും വിലകളെയും ബാധിച്ചതിനാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഞങ്ങള്‍ക്ക് ഉപരോധങ്ങള്‍ ഒഴിവാക്കേണ്ടി വന്നു. ഇതെല്ലാം നമ്മള്‍ കൈകാര്യം ചെയ്യണം. ഇന്ത്യയുമായി ഒരു വ്യാപാര കരാര്‍ അന്തിമമാക്കാന്‍ ഞങ്ങള്‍ ഇപ്പോള്‍ ശ്രമിക്കുകയാണെന്ന്' മാര്‍ക്കോ റൂബിയോ പറഞ്ഞു. ഉസ്ബെക്കിസ്ഥാന്‍ സന്ദര്‍ശനത്തിന് ശേഷം ചൊവ്വാഴ്ച ഇന്ത്യയിലെത്തുന്ന മാര്‍ക്കോ റൂബിയോ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ഉഭയകക്ഷി ചര്‍ച്ച നടത്തും. രണ്ട് ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തില്‍ ലോകത്തിലെ ഏറ്റവും വലിയ റിഫൈനറികളില്‍ ഒന്നായ ഗുജറാത്തിലെ ജാംനഗര്‍ കാണാന്‍ വരുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഭൂമിശാസ്ത്രം ഒരു യഥാര്‍ഥ വസ്തുതയാണ്. ചില രാജ്യങ്ങള്‍ക്ക്, ഇതര സ്രോതസ്സുകളില്‍ നിന്ന് ഊര്‍ജ്ജം നേടുന്നത് വളരെ ബുദ്ധിമുട്ടാണ്. അതൊരു ഒഴികഴിവല്ല, പക്ഷേ വിദേശനയം രൂപപ്പെടുത്തുമ്പോള്‍ അതെല്ലാം സന്തുലിതമാക്കേണ്ടതുണ്ട്. ഒറ്റ വിഷയം ഉയര്‍ത്തിക്കാട്ടി മറ്റ് രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയെ തകര്‍ക്കാന്‍ കഴിയില്ലെന്നും സ്റ്റേറ്റ് സെക്രട്ടറി വ്യക്തമാക്കി. 2026 ലെ ലിന്‍ഡ്‌സെ ഒ. ഗ്രഹാം ഉപരോധ നിയമം നടപ്പിലാക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവ് ട്രംപ് അടുത്തിടെ പുറപ്പെടുവിച്ചിരുന്നു. പിന്നാലെ റഷ്യന്‍ എണ്ണ വാങ്ങുന്നവരെ ദ്വിതീയ താരിഫുകളില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.
ഇന്ത്യന്‍ ഉത്പ്പന്നങ്ങള്‍ക്കുള്ള താരിഫ് 25% ല്‍ നിന്ന് 18% ആയി യുഎസ് കുറയ്ക്കുകയും ഇന്ത്യയുടെ റഷ്യന്‍ എണ്ണ വാങ്ങലുകളുമായി ബന്ധപ്പെട്ട 25% അധിക തീരുവ നീക്കം ചെയ്യുകയും ചെയ്തു. പകരമായി, യുഎസ് വ്യാവസായിക, തെരഞ്ഞെടുത്ത കാര്‍ഷിക ഉത്പ്പന്നങ്ങള്‍ക്കുള്ള താരിഫ് കുറയ്ക്കാനോ ഇല്ലാതാക്കാനോ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. യുഎസ്-ഇന്ത്യ വ്യാപാര ചര്‍ച്ചകള്‍ വളരെ കാലമായി നടന്നു കൊണ്ടിരുക്കുകയാണ്.
---------------
Hindusthan Samachar / Sreejith S