സംസ്ഥാന സര്ക്കാര് പ്രവര്ത്തിക്കുന്നത് പിണറായിയുടെ അച്ചാരം വാങ്ങി, ബിജെപി
Thiruvanathapuram, 02 ഒക്റ്റോബര്‍ (H.S.) പിണറായി വിജയനെയും മകളെയും മരുമകനെയും സംരക്ഷിക്കാനുള്ള അച്ചാരം വാങ്ങിയാണ് വിഡി സതീശന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ് സുരേഷ് പറഞ്ഞു. ആഭ്യന്ത
Adv s Suresh


Thiruvanathapuram, 02 ഒക്റ്റോബര്‍ (H.S.)

പിണറായി വിജയനെയും മകളെയും മരുമകനെയും സംരക്ഷിക്കാനുള്ള അച്ചാരം വാങ്ങിയാണ് വിഡി സതീശന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ് സുരേഷ് പറഞ്ഞു. ആഭ്യന്തര മന്ത്രിക്ക് സുരക്ഷ നല്‍കാത്ത വി ഡി സതീശന്‍ പിണറായിക്ക് സുരക്ഷ നല്‍കികൊണ്ടിരിക്കുകയാണെന്നും അഴിമതിക്കാരെ സംരക്ഷിക്കുന്നതില്‍ എല്‍ഡിഎഫ് യുഡിഎഫ് വ്യത്യാസമില്ലെന്ന് കേരളത്തിന് വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇഡിയുടെ റിപ്പോര്‍ട്ട് പ്രകാരം പ്രഥമ ദൃഷ്ട്യാ കേസ് രജിസ്റ്റര്‍ ചെയ്ത് മുന്നോട്ട് പോകാന്‍ സാധിക്കുമെന്നിരിക്കേ കേസ് രജി്‌സറ്റര്‍ ചെയ്ത് എഫ്ഐആര്‍ ഇടാതെ പ്രാഥമിക അന്വേഷണം നടത്താനുള്ള വി ഡി സതീശന്റെ നീക്കം ലാവ്ലിന്‍ കേസില്‍ എങ്ങനെയാണോ യുഡിഎഫ് പിണറായി വിജയനെ സംരക്ഷിച്ചത് അതുപോലെ തന്നെയാണ് മാസപ്പടി കേസിലും പിണറായി വിജയനെ സംരക്ഷിക്കുന്നതെന്നും സുരേഷ് പറഞ്ഞു..

ഈ സാഹചര്യത്തില്‍ എസ് എഫ്ഐയും യൂത്ത് കോണ്‍ഗ്രസും തമ്മിലുള്ള സംഘര്‍ഷം ഒരു തിരക്കഥയുടെ പുറത്തുള്ള നാടകം മാത്രമാണെന്നും എസ് സുരേഷ് പറഞ്ഞു . നരേന്ദ്ര മോദി സര്‍ക്കാരിനെതിരായിട്ട് എം എ ബേബിയും പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഒന്നിച്ച് സമരമുഖത്തിരിക്കുമ്പോഴാണ് ഈ കുട്ടികുരങ്ങന്മാര്‍ അങ്ങോട്ടുമിങ്ങോട്ടും തമ്മില്‍ തല്ലുന്ന നാണംക്കെട്ട ദൃശ്യങ്ങള്‍ പുറത്ത് വന്നത്. ഇത് കേരളത്തിലെ ജനങ്ങളെ പറ്റിക്കുന്ന പണിയാണെന്നും അദ്ദേഹം പറഞ്ഞു.

വിഡി സതീശന്‍ നോക്ക് കുത്തിയായ മുഖ്യമന്ത്രിയായി മാറിയിരിക്കുന്നുവെന്ന് മുസ്ലീം ലീഗിന്റെ ആറാമത്തെ ക്യാബിനെറ്റ് റാങ്ക് മുസ്ലിം ലീഗ് നേതാവ് ഡോ. എം.കെ. മുനീറിന് അനുവദിച്ചതിനെകുറിച്ച് പരാമര്‍ിക്കവേ അഡ്വ. എസ് സുരേഷ് പറഞ്ഞു. തന്നെ മുഖ്യമന്ത്രിയാക്കിയ ജമാഅത്ത് ഇസ്ലാമിയോടെയും മുസ്ലീം ലീഗിനോടും മാത്രമാണ് വി ഡി സതീശന് വിധേയത്വമുള്ളത്. അതിന്റെ ഭാഗമായിയാണ് ആറാമത്തെ ക്യാബിനെറ്റ് റാങ്ക് കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്യാതെ മുസ്ലീം ലീഗിന് കൊടുത്തത്.

കേരളം ഇപ്പോള്‍ ഭരിക്കുന്നത് മുസ്ലീം ലീഗാണ്. നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നത് ജമാഅത്ത് ഇസ്ലാമിയാണ്. കേരളത്തിലെ കവലകളില്‍ അക്രമം നടത്തുന്നത് എസ്ഡിപിഐ ആണ്. ഇതാണ് വി ഡി സതീശന്‍ 150 ദിവസം കൊണ്ട് ഉണ്ടാക്കിയെടുത്ത കേരളം. ഇതിനെതിരെ വികസനം ആഗ്രഹിക്കുന്ന കേരളീയര്‍ രംഗത്തെത്തണമെന്നും വി ഡി സതീശന്‍ കേരളത്തില്‍ വര്‍ഗീയത വളര്‍ത്തുന്ന മുഖ്യമന്ത്രിയായി അധഃപതിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അമൃതാനന്ദമയി മഠത്തിലെ പരിപാടിയിലും കുണ്ടറയിലെ സഹകരണ സംരംഭങ്ങളുടെ ഉദ്ഘാടനത്തിലും പങ്കെടുക്കാനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചത് ഭരണകൂടത്തിന്റെ ഗൂഢാലോചനയുടെ ഭാഗമായിയാണെന്ന് സുരേഷ് പറഞ്ഞു.

അമിത് ഷായ്ക്ക് നേരെയുള്ള സുരക്ഷാ ഭീഷണിയെ സംബന്ധിച്ച് കൊല്ലത്ത് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ജാമ്യം കിട്ടുന്ന വകുപ്പിലാണ്. ഇത് തന്നെ ഈ ഗൂഢാലോചനയില്‍ പൊലീസിനും ഭരണകൂടത്തിനും കൃത്യമായ പങ്കുണ്ടെന്നതിന്റെ തെളിവാണ്. കൊല്ലത്ത് ആഭ്യന്തര മന്ത്രിക്ക് ലഭിക്കേണ്ട സുരക്ഷയൊന്നും ലഭിച്ചിട്ടില്ല. കേസിലെ പ്രതികളെ സ്റ്റേഷനില്‍ കൊണ്ട് വന്ന് ആദരവോടെ വിട്ടയക്കുന്ന അവസ്ഥയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിക്ക് എതിരെ ആക്രമണം നടത്തിയവരെ ഇതുവരെ പിടിച്ചിട്ടില്ല. എന്നാല്‍ കെ എം ഷാജിയെ തടഞ്ഞതിന് ജാമ്യമില്ല വകുപ്പ് ചുമത്തി കേസെടുത്തു. പക്ഷേ ഒരു ആഭ്യന്തര മന്ത്രിയെ തടഞ്ഞതില്‍ ജാമ്യം കിട്ടുന്ന വകുപ്പിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതിന് മുഖ്യമന്ത്രി വി ഡി സതീശനും രമേശ് ചെന്നിത്തലയും മറുപടി പറയണമെന്നും ആക്രമണത്തില്‍ പങ്കാളിയായ മന്ത്രി ഒ ജെ ജനീഷിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കമെന്നും അദ്ദേഹം പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News