കുറ്റിപ്പുറത്ത് എംഡിഎംഎ വേട്ട; ഓപ്പറേഷന് തൂഫാന് തുരുന്നു
Thiruvanathapuram, 02 ഒക്റ്റോബര്‍ (H.S.) ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 12816 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം, 51 കേസുകളിലായി 57 പേര്‍ കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന്‍ തൂഫാന്റെ
Kerala Police Head Quarters


Thiruvanathapuram, 02 ഒക്റ്റോബര്‍ (H.S.)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 12816 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം, 51 കേസുകളിലായി 57 പേര്‍ കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 11880 ആയി. ഇതുവരെ 24567.551 ഗ്രാം എം.ഡി.എം.എയും 1611.274 കി.ഗ്രാം കഞ്ചാവും 536.258 ഗ്രാം മെത്താഫെറ്റമിനും 5724.042 ഗ്രാം ഹാഷിഷ് ഓയിലും 773.949 ഗ്രാം ബ്രൗണ്‍ ഷുഗറും പിടിച്ചെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 15 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യല്‍ ക്വാണ്ടിറ്റി കൈവശം വെച്ചതിന് രണ്ട് കേസുകളും 27 എന്‍.ഡി.പി.എസ് ആക്ട് പ്രകാരം 31 കേസുകളും കോട്പ പ്രകാരം 29 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് 79.520 ഗ്രാം എം.ഡി.എം.എയും 6.073 കി.ഗ്രാം കഞ്ചാവും 164 ഗ്രാം മെത്താഫെറ്റമിനും 1.5 ഗ്രാം ഹാഷിഷ് ഓയിലും 0.87 ഗ്രാം ബ്രൗണ്‍ ഷുഗറും പിടിച്ചെടുത്തിട്ടുണ്ട്.

കുറ്റിപ്പുറം തവനൂരില്‍ വന്‍ മയക്കുമരുന്നുവേട്ട നടന്നു. വില്‍പ്പനയ്ക്കായി ബെംഗളൂരുവില്‍നിന്നെത്തിച്ച 100 ഗ്രാമോളം എം.ഡി.എം.എ.യുമായി രണ്ട് തവനൂര്‍ സ്വദേശികളെ പോലീസ് പിടികൂടി. വിപണിയില്‍ അഞ്ചുലക്ഷത്തോളം വിലവരുന്ന മാരക മയക്കുമരുന്നായ എം.ഡി.എം.എ.യുമായി തവനൂര്‍ സ്വദേശികളായ രണ്ടുപേരാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെയും തിരൂര്‍ ഡി.വൈ.എസ്.പി. എ.എം. സിദ്ധിഖിന്റെയും നേതൃത്വത്തില്‍ തിരൂര്‍ ഡാന്‍സാഫ് ടീമും കുറ്റിപ്പുറം പോലീസും ചേര്‍ന്ന് പിടികൂടിയത്.

നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന തവനൂരിലും പരിസരങ്ങളിലും വില്‍പ്പന നടത്താനായി ബെംഗളൂരുവില്‍നിന്നെത്തിച്ചതാണ് എം.ഡി.എം.എ. എന്നാണ് പ്രതികള്‍ പറഞ്ഞത്. തവനൂര്‍ തെക്കുമുറി കരുമത്ത് പറമ്പില്‍ മുഹമ്മദ് റിസ്വാന്‍ (25), തവനൂര്‍ അങ്ങാടിക്കുസമീപം താമസിക്കുന്ന മുഹമ്മദ് ജാസിര്‍ (42) എന്നിവരെയാണ് ആഴ്ചകളോളം നിരീക്ഷിച്ചതിനുശേഷം പിടികൂടിയത്. ഇവരില്‍നിന്ന് പ്രദേശത്ത് ലഹരി വില്‍പ്പന നടത്തുന്നവരെക്കുറിച്ചും ഇടനിലക്കാരെക്കുറിച്ചും ഉപയോഗിക്കുന്നവരെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News