Enter your Email Address to subscribe to our newsletters

Newdelhi, 20 ഒക്റ്റോബര് (H.S.)
ആർ.എസ്.എസിന്റെ (RSS) സ്ഥാപക ദിനത്തോടനുബന്ധിച്ച് രാജ്യത്തെ എല്ലാ സ്വയംസേവകർക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹൃദയപൂർവം ആശംസകൾ നേർന്നു. നാഗ്പൂരിൽ നടന്ന ശതാബ്ദി വർഷ വിജയദശമി ഉത്സവത്തിൽ ആർ.എസ്.എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് നടത്തിയ പ്രചോദനാത്മക പ്രസംഗവും പ്രധാനമന്ത്രി എക്സ് (X) പോസ്റ്റിലൂടെ പങ്കുവെച്ചു.
രാഷ്ട്രനിർമ്മാണത്തിലും സാമൂഹിക സേവനത്തിലും ആർ.എസ്.എസ് ഒരു നൂറ്റാണ്ട് പിന്നിടുന്ന സുപ്രധാന വേളയിലാണ് പ്രധാനമന്ത്രിയുടെ സന്ദേശം പുറത്തുവന്നിരിക്കുന്നത്.
എക്സ് പോസ്റ്റുകളുടെ പരമ്പരയിൽ പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:
“ആർ.എസ്.എസ് സ്ഥാപക ദിനത്തിന്റെ ഈ വിശേഷാവസരത്തിൽ എല്ലാ സ്വയംസേവകർക്കും എന്റെ ആശംസകൾ. വർഷങ്ങളായി ആർ.എസ്.എസിനെ വളർത്തിയെടുത്ത എല്ലാ മഹദ്വ്യക്തികളെയും ഞാൻ ആദരപൂർവം സ്മരിക്കുന്നു.
സേവനം, രാഷ്ട്രനിർമാണം, സാമൂഹിക സൗഹാർദം എന്നിവയിൽ ശ്രദ്ധേയമായ ഒരു നൂറ്റാണ്ട് ആർ.എസ്.എസ് പൂർത്തിയാക്കിയിരിക്കുകയാണ്. കർത്തവ്യബോധത്തോടെയും രാഷ്ട്രത്തിന് പ്രഥമ പരിഗണന നൽകുന്ന മനോഭാവത്തോടെയും എണ്ണമറ്റ സ്വയംസേവകർ സമൂഹത്തിനായി പ്രവർത്തിച്ചിട്ടുണ്ട്.
വരും കാലങ്ങളിലും ഈ മനോഭാവം ദേശീയ വികസനത്തെ കൂടുതൽ ശക്തിപ്പെടുത്തട്ടെ.”
ജനങ്ങൾക്ക് വിജയദശമി ദിനാശംസകലും നേർന്നു.
സന്തോഷത്തിന്റെയും ഭക്തിയുടേയും ഈ മഹത്തായ ഉത്സവം എല്ലാവരുടെയും ദൃഢനിശ്ചയങ്ങൾക്ക് പുത്തൻ കരുത്ത് പകരുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ഏവർക്കും സന്തോഷവും സൗഭാഗ്യവും വിജയവും നിറഞ്ഞ ഒരു ജീവിതം ശ്രീ മോദി ആശംസിച്ചു.
എക്സിൽ പ്രധാനമന്ത്രി ഇപ്രകാരം കുറിച്ചു:
“നിങ്ങൾക്കെല്ലാവർക്കും വിജയദശമിയുടെ ഹൃദയം നിറഞ്ഞ ആശംസകൾ. സന്തോഷത്തിന്റെയും വിശ്വാസത്തിന്റെയും ഈ വിജയോത്സവം ഓരോരുത്തരുടെയും ദൃഢനിശ്ചയങ്ങൾക്ക് പുതിയ ശക്തി പകരട്ടെ. എല്ലാവരുടെയും ജീവിതം സന്തോഷം, സൗഭാഗ്യം, വിജയം എന്നിവയാൽ സമ്പന്നമാകട്ടെ എന്നാണ് എന്റെ പ്രാർഥന.”
---------------
Hindusthan Samachar / CHANDHU CHANDRASEKHAR