സർക്കാർ അവഗണനയ്ക്കെതിരെ LPST സമരം ശക്തമാക്കുന്നു; നാളെ മുതൽ സമര ക്യാമ്പ് ആരംഭിക്കും
Thiruvanathapuram, 20 ഒക്റ്റോബര്‍ (H.S.) സമരം 107 ദിവസം പിന്നിടുമ്പോഴും സമരത്തിൽ ഉന്നയിച്ച ആവശ്യങ്ങൾ പരിഗണിക്കാതെയും ചർച്ചകളിലൂടെ പരിഹരിക്കാമെന്ന് ഉറപ്പുനൽകിയ ആവശ്യങ്ങൾ നടപ്പിലാക്കാതെയും സർക്കാർ തുടരുന്ന നടപടിയിൽ പ്രതിഷേധിച്ച് LPST റാങ്ക് ഹോൾഡേഴ്സ
lpst


Thiruvanathapuram, 20 ഒക്റ്റോബര്‍ (H.S.)

സമരം 107 ദിവസം പിന്നിടുമ്പോഴും സമരത്തിൽ ഉന്നയിച്ച ആവശ്യങ്ങൾ പരിഗണിക്കാതെയും ചർച്ചകളിലൂടെ പരിഹരിക്കാമെന്ന് ഉറപ്പുനൽകിയ ആവശ്യങ്ങൾ നടപ്പിലാക്കാതെയും സർക്കാർ തുടരുന്ന നടപടിയിൽ പ്രതിഷേധിച്ച് LPST റാങ്ക് ഹോൾഡേഴ്സ് സമരം കൂടുതൽ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി 2026 ഒക്ടോബർ 21 ബുധനാഴ്ച മുതൽ സമര ക്യാമ്പ് ആരംഭിക്കും.

റാങ്ക് ലിസ്റ്റിൽ ഇടം നേടിയിട്ടും നിയമനത്തിനായി കാത്തിരിക്കുന്ന ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളുടെ ജീവിതപ്രശ്നങ്ങൾ കണ്ടില്ലെന്ന് നടിക്കുന്ന സർക്കാർ, മറുവശത്ത് എയ്ഡഡ് നിയമനങ്ങൾ വേഗത്തിലാക്കുന്നതിനുള്ള സർക്കുലർ പുറപ്പെടുവിക്കുകയും നിയമന നടപടികൾ ത്വരിതപ്പെടുത്തുകയും ചെയ്യുന്നത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കുകയാണ്. ഉദ്യോഗാർത്ഥികളുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിക്കുന്നതിന് പകരം ഇത്തരം നടപടികളിലൂടെ നിയമനത്തിലെ അനീതികൾക്ക് സർക്കാർ വഴിയൊരുക്കുകയാണെന്ന ആശങ്കയും ഉദ്യോഗാർത്ഥികൾ ഉയർത്തുന്നു.

ചർച്ചകളിൽ നൽകിയ ഉറപ്പുകൾ സമയബന്ധിതമായി നടപ്പിലാക്കുക, എയ്ഡഡ് നിയമനങ്ങൾ വേഗത്തിലാക്കാനുള്ള ഉത്തരവ് മരവിപ്പിക്കുക, കോഴ നിയമനങ്ങൾ അവസാനിപ്പിക്കുക, PSC റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർത്ഥികൾക്ക് അർഹമായ നിയമനം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരം ഉയർത്തുന്നത്.

ജോലി ഞങ്ങളുടെ അവകാശമാണ്; അത് നേടിയെടുക്കുന്നതുവരെ പോരാട്ടം തുടരും. സർക്കാർ അനുകൂലമായ തീരുമാനമെടുക്കുന്നതുവരെ ഒരടി പോലും പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് LPST റാങ്ക് ഹോൾഡേഴ്സ്.

സമര ക്യാമ്പിലൂടെ പ്രതിഷേധം കൂടുതൽ ജനകീയമാക്കാനും ശക്തമായ പ്രക്ഷോഭങ്ങളിലൂടെ സർക്കാരിന്റെ ശ്രദ്ധ നേടിയെടുക്കാനുമാണ് ഉദ്യോഗാർത്ഥികളുടെ തീരുമാനം. നീതി ലഭിക്കുന്നതുവരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും തങ്ങളുടെ നിയമനാവകാശം നേടിയെടുക്കാനുള്ള പോരാട്ടം കൂടുതൽ ശക്തമായി തുടരുമെന്നും LPST റാങ്ക് ഹോൾഡേഴ്സ് വ്യക്തമാക്കി.

---------------

Hindusthan Samachar / Sreejith S


Latest News