Enter your Email Address to subscribe to our newsletters

Nagpur , 20 ഒക്റ്റോബര് (H.S.)
നാഗ്പുർ: വിജയദശമിദിനത്തിൽഭാരതത്തിലെജനങ്ങൾഎന്നനിലയിൽഐക്യത്തിന്റെപ്രാധാന്യംഓർമ്മപ്പെടുത്തിരാഷ്ട്രീയസ്വയംസേവക്സംഘത്തിന്റെസർസംഘചാലക്മോഹൻഭഗത്. രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ (RSS) നൂറാം വാർഷിക ആഘോഷങ്ങളുടെ സമാപന ചടങ്ങിൽനടന്നപ്രസംഗത്തിലായിരുന്നുഈപരാമർശം. മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ ഡോ. ഭാഗവത് പരമ്പരാഗത ശസ്ത്രപൂജയും നിർവ്വഹിച്ചു.
നമ്മുടെ സ്വത്വാവബോധത്തിന്റെ അടിത്തറ
വൈവിധ്യങ്ങളുണ്ടായിട്ടും ഭാവാത്മകമായി ഒറ്റ സമൂഹം എന്ന നിലയില് ‘നമ്മള് ഭാരതത്തിലെ ജനങ്ങള്’ എന്ന് ഭരണഘടനയില്, നാം നമ്മെത്തന്നെ അഭിസംബോധന ചെയ്തിട്ടുണ്ട്. ആ ഭാവാത്മകബന്ധം ക്രമേണ എങ്ങനെ ശക്തിപ്പെടുത്താം എന്നതിനെക്കുറിച്ചുള്ള വഴിയും അതേ ഭരണഘടനയുടെ മാര്ഗ്ഗനിര്ദ്ദേശക തത്വങ്ങളില് വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഈ ഭാവാത്മക ബന്ധം ഉരുത്തിരിയുന്ന പ്രത്യക്ഷ അനുഭൂതിയും അതിന് ആധാരമായ വിശ്വോത്തരമായ തത്വചിന്തയും കൈവശമുണ്ടായിട്ടും നമ്മുടെ പെരുമാറ്റം തികച്ചും വിഭിന്നവും നികൃഷ്ടവുമായി തുടരുന്നു. അതുകൊണ്ടാണ് വിശ്വഗുരു ത്തില് നിന്ന് നാം വളരെ താഴേക്ക് വീണുപോയതും നൂറ്റാണ്ടുകളുടെ അടിമത്തം അനുഭവിക്കേണ്ടി വന്നതും.
അസാധാരണമായ പരിശ്രമങ്ങളിലൂടെയും എണ്ണമറ്റ ത്യാഗങ്ങളിലൂടെയും ആ ദുഷ്കരമായ കാലഘട്ടത്തില് നിന്ന് നാം മോചിതരാവുകയും ഐക്യത്തിന്റെയും പുരോഗതിയുടെയും പാതയിലേക്ക് വീണ്ടും പദമൂന്നുകയും ചെയ്തിരിക്കുന്നു. അതിനാല്, നാം മറവിയെ ദൂരെയകറ്റി ആ അടിസ്ഥാന സത്യം വ്യക്തമായി മനസ്സിലാക്കി, ഉറച്ച ബോധ്യത്തോടെ അതിനെ സ്വീകരിക്കുകയും വേണം. അതിന് അനുരൂപമായ ഗുണങങ്ങളോടെ ആ മൂല്യങ്ങളെ നമ്മുടെ വ്യക്തിജീവിതത്തിന്റെ എല്ലാ മേഖലകളിലും പ്രാവര്ത്തികമാക്കാന് പരിശ്രമിക്കണം. നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യസമരകാലത്ത് ആവശ്യമായിരുന്നതിനേക്കാള് വലിയ അര്പ്പണബോധവും അച്ചടക്കവും ത്യാഗവുമാണ് ഇന്നത്തെ സാഹചര്യങ്ങള് നമ്മളില് നിന്ന് ആവശ്യപ്പെടുന്നത് .
മതങ്ങള്, വിഭാഗങ്ങള്, സമൂഹങ്ങള്, പ്രദേശങ്ങള്, ജാതികള്, ഭാഷകള്, ഭക്ഷണശീലങ്ങള്, ആചാരങ്ങള് തുടങ്ങിയ വൈവിധ്യങ്ങളാല് സമ്പന്നമായ, ഭാരതം പോലൊരു രാജ്യത്ത് എല്ലാവരെയും അംഗീകരിക്കുകയും ആദരിക്കുകയും സ്വന്തമെന്ന ബോധത്തോടെ പരിഗണിക്കുകയും ചെയ്യുന്ന ഒരു ചിന്തയ്ക്ക് മാത്രമേ ഐക്യത്തിന്റെ അടിത്തറയാകാന് കഴിയൂ. ഭാഗ്യവശാല്, നിരവധി ആത്മീയ മഹാപുരുഷന്മാര് സ്വാനുഭൂതിയിലൂടെ നിരന്തരം സ്പഷ്ടമാക്കുകയും പുഷ്ടിപ്പെടുത്തുകയും ചെയ്ത, സനാതന കാലം മുതല് ഭാരതത്തില് പ്രബലമായി നിലനിന്ന നമ്മുടെ പാരമ്പര്യം നമ്മോട് പറഞ്ഞത്, സൃഷ്ടിയുടെ വൈവിധ്യം എത്രമാത്രം സ്വാഭാവികവും പരിവര്ത്തനശീലവുമാണോ അതുപോലെ തന്നെ എല്ലാ അസ്തിത്വത്തിന്റെയും ഏകാത്മകത ശാശ്വതവും അചഞ്ചല വുമായ സത്യമാണെന്നാണ്. ചിന്താശേഷിയുള്ള ജീവി എന്ന നിലയില് മനുഷ്യന്, തന്റെ ഉള്ളിലും ലോകത്തും ഈ ഐക്യം അനുഭവിക്കാന് കഴിയും. അങ്ങനെ ചെയ്യുന്നതിലൂടെ മാത്രമേ ശാശ്വതവും നിത്യവുമായ സന്തോഷം തേടിയുള്ള എല്ലാ ജീവജാലങ്ങളുടെയും യാത്ര വിജയകരവും പൂര്ണവുമാകൂ.മോഹൻഭഗത്കൂട്ടിച്ചേർത്തു.
---------------
Hindusthan Samachar / Roshith K