വിനു മങ്കാദ് ട്രോഫിയിൽ തമിഴ്നാടിനോട് തോറ്റ് കേരളം പ്രീക്വാർട്ടറിൽ പുറത്ത്
Indore, 20 ഒക്റ്റോബര്‍ (H.S.) ഇൻഡോർ: 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള വിനു മങ്കാദ് ട്രോഫിയിൽ കേരളം പുറത്ത്. പ്രീക്വാർട്ടറിൽ തമിഴ്നാടിനോട് ഒൻപത് വിക്കറ്റിന്റെ തോൽവി വഴങ്ങിയാണ് കേരളം പുറത്തായത്. ആദ്യം ബാറ്റ് ചെയ്ത കേരളം 19.1 ഓവറിൽ 83 റൺസിന് ഓൾഔട്ടായി
kca


Indore, 20 ഒക്റ്റോബര്‍ (H.S.)

ഇൻഡോർ: 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള വിനു മങ്കാദ് ട്രോഫിയിൽ കേരളം പുറത്ത്. പ്രീക്വാർട്ടറിൽ തമിഴ്നാടിനോട് ഒൻപത് വിക്കറ്റിന്റെ തോൽവി വഴങ്ങിയാണ് കേരളം പുറത്തായത്. ആദ്യം ബാറ്റ് ചെയ്ത കേരളം 19.1 ഓവറിൽ 83 റൺസിന് ഓൾഔട്ടായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ തമിഴ്നാട് 11 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

കേരളം 19.1 ഓവറിൽ 83ന് ഓൾ ഔട്ട്, തമിഴ്നാട് 11 ഓവറിൽ 88/1

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളത്തിന് ബാറ്റിങ് നിരയുടെ സമ്പൂർണ്ണ പരാജയമാണ് തിരിച്ചടിയായത്. 25 റൺസെടുത്ത അഹ്മദ് ഖാനാണ് കേരളത്തിന്റെ ടോപ് സ്കോറർ. ക്യാപ്റ്റൻ ഹൃഷികേശ് 16-ഉം മാനവ് കൃഷ്ണ 14-ഉം റൺസെടുത്തു. തമിഴ്നാടിന് വേണ്ടി ഷാൽവിൻ വിനോദ്, ബി.കെ. കിഷോർ എന്നിവർ മൂന്ന് വിക്കറ്റ് വീതവും നിഥിലൻ രണ്ട് വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ തമിഴ്നാട് അനായാസം ലക്ഷ്യത്തിലെത്തി. കെ.വി. രാഘവ് 31 പന്തുകളിൽ നിന്ന് 48 റൺസെടുത്തപ്പോൾ വി.കെ. വിനീത് 23 റൺസുമായി പുറത്താകാതെ നിന്നു.

---------------

Hindusthan Samachar / Sreejith S


Latest News