പീരുമേട്ടിൽ കുടുംബവഴക്കിനെ തുടർന്ന് ദാരുണാന്ത്യം; ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് കുത്തിക്കൊന്നു
Idukki , 22 ഒക്റ്റോബര് (H.S.) ഇടുക്കി പീരുമേട് ഗ്ലെൻ മേരി എസ്റ്റേറ്റിൽ ഭാര്യയെയും ഭാര്യയുടെ അമ്മയെയും യുവാവ് കുത്തിക്കൊലപ്പെടുത്തി. ഇന്നലെ രാത്രി ഏഴുമണിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഗ്ലെൻ മേരി എസ്റ്റേറ്റിൽ പ്രിൻസ
PEERUMEDU TWIN MURDER


Idukki , 22 ഒക്റ്റോബര് (H.S.)

ഇടുക്കി പീരുമേട് ഗ്ലെൻ മേരി എസ്റ്റേറ്റിൽ ഭാര്യയെയും ഭാര്യയുടെ അമ്മയെയും യുവാവ് കുത്തിക്കൊലപ്പെടുത്തി. ഇന്നലെ രാത്രി ഏഴുമണിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം.

സംഭവവുമായി ബന്ധപ്പെട്ട് ഗ്ലെൻ മേരി എസ്റ്റേറ്റിൽ പ്രിൻസ് (40) എന്നയാളെ പൊലീസ് പിടികൂടിയിട്ടുണ്ട്.കുടുംബവഴക്കിനെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം.

ഇന്നലെ രാത്രിയുണ്ടായ വാക്കുതർക്കത്തിനിടയിൽ പ്രിൻസ് കയ്യിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് ഭാര്യയെയും ഭാര്യാമാതാവിനെയും കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരും സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയാണുണ്ടായത്.

നാട്ടുകാരുടെ വിവരമനുസരിച്ച് ഉടൻതന്നെ സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയും തുടർനടടപടികൾ സ്വീകരിക്കുകയും ചെയ്തു. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

ഇയാളുടെ ഭാര്യ പ്രിയങ്ക (34) ഭാര്യയുടെ മാതാവ് നേസം (വസന്ത ) (60) എന്നിവരെയാണ് ഇയാൾ കുത്തികൊലപ്പെടുത്തിയത്. ഭാര്യയുടെ അച്ഛൻ ഇസ്രവേലിനും കുത്തേറ്റിട്ടുണ്ട്. പരിക്കേറ്റ ഇസ്രവേലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബപ്രശ്നമാണ് കൊലപാതകത്തില് കലാശിച്ചത്.

ബുധനാഴ്ച രാത്രി എട്ടുമണിയോടെ പ്രിയങ്കയുടെ വീട്ടിൽവച്ചായിരുന്നു സംഭവം. പ്രിൻസും പ്രിയങ്കയും തമ്മിൽ ഏറെനാളായി കുടുംബപ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. ഇടയ്ക്കിടെ ഇവർ തമ്മിൽ വഴക്കും പതിവായിരുന്നു. ബുധനാഴ്ച രാത്രി മദ്യപിച്ചെത്തിയ പ്രിൻസ് ആദ്യം ഭാര്യാമാതാവുമായാണ് വഴക്കിട്ടത്. തുടർന്ന് ഭാര്യാമാതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു.

ഇതിനുപിന്നാലെ വീടിന് പുറത്തിറങ്ങിയപ്പോഴാണ് കടയിലെ ജീവനക്കാരിയായ പ്രിയങ്ക ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നത് കണ്ടത്. പിന്നാലെ പ്രിയങ്കയെയും ഇയാൾ വഴിയിലിട്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. വഴക്കിനിടെ പ്രിയങ്കയുടെ പിതാവിനെയും പ്രതി വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. ഇദ്ദേഹത്തെ ആദ്യം പീരുമേട് താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കസ്റ്റഡിയിലെടുത്ത പ്രതിയെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News