പെരുവയൽ കുറ്റിക്കാട്ടൂരിൽ നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം: അച്ഛനും അമ്മയും പൊലീസ് പിടിയിൽ
Kozhikode , 23 ഒക്റ്റോബര് (H.S.) പെരുവയൽ കുറ്റിക്കാട്ടൂരിൽ നാലുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് മരിച്ച സംഭവത്തിൽ മാതാപിതാക്കൾ അറസ്റ്റിൽ. കുറ്റിക്കാട്ടൂർ ചെമ്മലത്തൂർ വയലേങ്കര സ്വദേശിയായ ഷിജിൻ, ഭാര്യ അഞ്ജന എന്നിവരെയാണ് മെഡിക്കൽ കോളജ് പൊലീസ് കസ്റ്റഡിയിലെ
4 MONTH OLD BABY DEATH


Kozhikode , 23 ഒക്റ്റോബര് (H.S.)

പെരുവയൽ കുറ്റിക്കാട്ടൂരിൽ നാലുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് മരിച്ച സംഭവത്തിൽ മാതാപിതാക്കൾ അറസ്റ്റിൽ. കുറ്റിക്കാട്ടൂർ ചെമ്മലത്തൂർ വയലേങ്കര സ്വദേശിയായ ഷിജിൻ, ഭാര്യ അഞ്ജന എന്നിവരെയാണ് മെഡിക്കൽ കോളജ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

കുഞ്ഞിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തുന്ന അന്വേഷണത്തിനൊടുവിലാണ് മാതാപിതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും മെഡിക്കൽ കോളജ് പൊലീസ് അറിയിച്ചു.

കഴിഞ്ഞവർഷം സെപ്തംബർ 30ആം തീയതിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. നാല് മാസം പ്രായമായ പെൺകുഞ്ഞ് രാത്രി വിളിച്ചിട്ട് പ്രതികരിക്കുന്നില്ലെന്നും മൂക്കിലൂടെ കഫം വന്നതായും പറഞ്ഞ്കുഞ്ഞിനെആദ്യം പൂവാട്ടുപറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞ് ഗുരുതരാവസ്ഥയിൽ ആയതിനെ തുടർന്ന് ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളജിലേക്ക് മാറ്റി.

എന്നാൽ കുഞ്ഞിൻ്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കുഞ്ഞ് മരിച്ചതിനെ തുടർന്ന് മെഡിക്കൽ കോളജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി. എന്നാൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മരണത്തിൽ ദുരൂഹത സംശയിക്കുന്ന വിധത്തിലുള്ള തെളിവുകൾ പൊലീസിന് ലഭിച്ചു.ആദ്യഘട്ടത്തിൽ വീട്ടുകാരെ ചോദ്യം ചെയ്തെങ്കിലും യാതൊരു തെളിവും പൊലീസിന്ലഭിച്ചിരുന്നില്ല.

പിന്നീട് കുഞ്ഞിൻ്റെ മാതാവായ അഞ്ജനയെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നും ഭർത്താവ് നിരന്തരം കുഞ്ഞിനെ മർദ്ദിക്കാറുണ്ടെന്ന് കാര്യം അന്വേഷണ ഉദ്യോഗസ്ഥർക്ക് വൃക്തമായി. കൂടാതെ സമാനമായ മൊഴി മജിസ്ട്രേറ്റിന് മുമ്പിലും അഞ്ജന നൽകിയിരുന്നു. അതിനെത്തുടർന്ന് ഇരുവരെയും പ്രതിചേർത്ത് ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചും മറ്റ് തെളിവുകൾ ശേഖരിച്ചും നടത്തിയ ഊർജിതമായ അന്വേഷണത്തിലാണ് ഇപ്പോൾ ഷിജിനേയും അഞ്ജനയെയും അറസ്റ്റ് ചെയ്തത്.

മർദ്ദനത്തിൻ്റെ വിവരം മറച്ചുവെച്ചു എന്നതാണ് മാതാവിനെതിരെ ചുമത്തിയ കുറ്റം. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയിൽ ഹാജരാക്കും. നാടിനെ തന്നെ ദുഃഖത്തിൽ ആക്കിയ നാലുമാസം പ്രായമുള്ള കുഞ്ഞിൻ്റെ മരണത്തിന് ഉത്തരവാദികളെ ഒരു വർഷം പിന്നിട്ട ശേഷമാണ് പിടികൂടിയിരിക്കുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News