സംസ്ഥാന സ്കൂൾ കായിക മേള: സ്വർണക്കപ്പിന് കോട്ടയത്ത് ആവേശകരമായ സ്വീകരണം
Kottayam , 23 ഒക്റ്റോബര് (H.S.) കോഴിക്കോട്ട് നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിലെ ജേതാക്കൾക്കായി ഒരുക്കിയ സ്വർണക്കപ്പിന് കോട്ടയം ജില്ലയിൽ ഉജ്ജ്വല സ്വീകരണം. തിരുവനന്തപുരത്തുനിന്ന് കഴിഞ്ഞദിവസം ആരംഭിച്ച ഘോഷയാത്ര വെള്ളിയാഴ്ച രാവിലെയാണ് കോട്ടയത്ത് പ്ര
STATE SCHOOL SPORTS MEET


Kottayam , 23 ഒക്റ്റോബര് (H.S.)

കോഴിക്കോട്ട് നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിലെ ജേതാക്കൾക്കായി ഒരുക്കിയ സ്വർണക്കപ്പിന് കോട്ടയം ജില്ലയിൽ ഉജ്ജ്വല സ്വീകരണം. തിരുവനന്തപുരത്തുനിന്ന് കഴിഞ്ഞദിവസം ആരംഭിച്ച ഘോഷയാത്ര വെള്ളിയാഴ്ച രാവിലെയാണ് കോട്ടയത്ത് പ്രവേശിച്ചത്.

കോട്ടയം എം.ഡി. സെമിനാരി സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജോഷി ഫിലിപ്പും ജില്ലാ കലക്ടർ ചേതൻകുമാർ മീണയും ചേർന്ന് സ്വർണക്കപ്പ് ഔദ്യോഗികമായി ഏറ്റുവാങ്ങി. ആവേശകരമായ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയാണ് കായിക പ്രേമികളും വിദ്യാർഥികളും ചേർന്ന് ഘോഷയാത്രയെ സ്കൂളിലേക്ക് വരവേറ്റത്.

വിവിധ ജില്ലകളിലെ സ്വീകരണങ്ങൾക്ക് ശേഷം സ്വർണക്കപ്പ് കായികമേളയുടെ വേദിയായ കോഴിക്കോട്ടേക്ക് എത്തുച്ചേരും.

ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി അലക്സാണ്ടർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരായ അനിൽ കെ തോമസ്, കെഎസ് ബിജുമോൻ, സ്കൂൾ പ്രിൻസിപ്പൽ ഡോ ജേക്കബ് ജോൺ, ഹെഡ്മാസ്റ്റർ തോമസ് ഏബ്രഹാം, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.

തുടർന്ന് പാലാ സെൻ്റ് മേരീസ് ജിഎച്ച്എസ്എസിലും സ്വർണക്കപ്പിന് സ്വീകരണം നൽകി. പാലാ നഗരസഭ വൈസ് ചെയർമാൻ ബിജു മാത്യൂസ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിജി ബൈജു, എഇഒമാരായ ജോളിമോൾ ഐസക്, ഡോ കെആർ ബിന്ദുജി, സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജീസ മരിയ, ഹെഡ്മിസ്ട്രസ് സിസ്റ്റർ സിനി മാത്യു, വിവിധ സ്കൂളുകളിലെ പ്രധാനാധ്യപകർ, അധ്യാപകർ വിദ്യാർഥികൾ തുടങ്ങിയവർ സന്നിഹിതരായി. രണ്ടു കേന്ദ്രങ്ങളിലും വിദ്യാർഥികളുടെ കലാപരിപാടികളും നടന്നു.

കോഴിക്കോട് ജില്ലയാണ് 68 ആമത് സംസ്ഥാന സ്കൂൾ കായികമേളക്ക് വേദിയാകുന്നത്. 10 വേദികളിലായി 10,000 ത്തോളം കായിക പ്രതിഭകളാണ് ഇത്തവണ വിവിധ മത്സരങ്ങൾക്ക് കളത്തിലിറങ്ങുന്നത്. സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നായി 10,000 ത്തോളം കായികതാരങ്ങളും ഒഫീഷ്യലുകളും പരിശീലകരും ഉൾപ്പെടെ 15,000-ലേറെ പേർ ഒരാഴ്ച നീണ്ടുനിൽക്കുന്ന കായിക മാമാങ്കത്തിൽ പങ്കെടുക്കും. കോഴിക്കോട് എൻഐടിയിലെ നവീകരിച്ച സിന്തറ്റിക് ട്രാക്കിൽ ഉദ്ഘാടനത്തിനു ശേഷം നടക്കുന്ന ആദ്യത്തെ വലിയ കായികമേളയാണിത്.

ഒക്ടോബർ 25-ന് മുഖ്യമന്ത്രി വിഡി സതീശൻ മേള ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് എൻഐടി സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ ഒളിമ്പ്യൻ ഡോ പിടി ഉഷ എംപി ദീപശിഖ തെളിയിക്കും. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻ്റും മേളയുടെ ബ്രാൻഡ് അംബാസഡറുമായ പിടി ഉഷയുടെ സാന്നിധ്യം ചടങ്ങിന് മാറ്റുകൂട്ടും. നാലായിരത്തോളം കായികതാരങ്ങൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റും മുവ്വായിരത്തോളം കുട്ടികൾ പങ്കെടുക്കുന്ന സാംസ്കാരിക പരിപാടികളും ഉദ്ഘാടനച്ചടങ്ങിൻ്റെ ഭാഗമായി നടക്കും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News