Enter your Email Address to subscribe to our newsletters

Christchurch, 24 ഒക്റ്റോബര്‍ (H.S.)
ഇന്ത്യ-ന്യൂസീലന്ഡ് രണ്ടാം ട്വന്റി-20 ഇന്ന്. ഉച്ചയ്ക്ക് 12.30 മുതലാണ് മത്സരം. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്.
വൈഭവ് സൂര്യവംശിയെ ചുറ്റിപ്പറ്റിയാണ് രണ്ടാം ട്വന്റി-20 ക്രിക്കറ്റ് മത്സരത്തിന്റെ ചര്‍ച്ചകള്‍. ശനിയാഴ്ച ഇന്ത്യ ന്യൂസീലന്‍ഡിനെ നേരിടുമ്പോള്‍ സൂര്യവംശിക്ക് ടീമില്‍ ഇടം കിട്ടുമെന്നാണ് സൂചന. ഇഷാന്‍ കിഷന് പരിക്കുള്ളതാണ് കൗമാരതാരത്തിന് അവസരമൊരുങ്ങാന്‍ കാരണം. ഉച്ചയ്ക്ക് 12.30 മുതലാണ് മത്സരം. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്.
ഇഷാന്‍ കിഷന് പകരം സൂര്യവംശി കളിച്ചാല്‍ സഞ്ജു സാംസണ്‍ ഓപ്പണിങ്ങില്‍നിന്ന് മാറും. പകരം മൂന്നാം നമ്പറിലാകും ഇറങ്ങുന്നത്. സൂര്യവംശി-അഭിഷേക് ശര്‍മ ഓപ്പണ്‍ ചെയ്യും. മറ്റ് മാറ്റങ്ങള്‍ ടീമിലുണ്ടാകാന്‍ സാധ്യതയില്ല. ആദ്യമത്സരത്തില്‍ ന്യൂസീലന്‍ഡ് 225 റണ്‍സ് നേടിയിട്ടും ജയിക്കാന്‍ കഴിഞ്ഞത് ഇന്ത്യന്‍ ടീമിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. അര്‍ധസെഞ്ചുറി നേടിയ സഞ്ജു സാംസണിന്റെ മികവിലാണ് ഇന്ത്യ ജയിച്ചുകയറിയത്. സഞ്ജു-അഭിഷേക് ഓപ്പണിങ് മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. ഓള്‍റൗണ്ടര്‍ നമന്‍ ധീര്‍ മിന്നുന്ന പ്രകടനം നടത്തുന്നതും ടീമിന് ഗുണകരമാണ്.
പരമ്പരയില്‍ തിരിച്ചുവരാനാണ് ന്യൂസീലന്‍ഡിന്റെ ശ്രമം. ഫിന്‍ അലന്‍, ഗ്ലെന്‍ ഫിലിപ്സ്, ടീം സെയ്ഫര്‍ട്ട് എന്നീ ട്വന്റി-20 സ്പെഷ്യലിസ്റ്റ് ബാറ്റര്‍മാരുടെ പ്രകടനം നിര്‍ണായകമാകും. ഓഫ് സ്പിന്നര്‍മാരായ മൈക്കല്‍ ബ്രേസ്?വെല്ലിനെയും ഗ്ലെന്‍ ഫിലിപ്സിനെയും ഉപയോഗിച്ച് ഇന്ത്യന്‍ മുന്‍നിരയെ തളച്ചിടാനാകും ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്നറുടെ ശ്രമം. കിവിസ് ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല.
---------------
Hindusthan Samachar / Sreejith S