നോണ്വെജ് ഭക്ഷണം ഒഴിവാക്കിയത് ഗവര്ണറുടെ അടുക്കളയില് മാത്രം; ജീവനക്കാര്ക്ക് ബാധകമല്ലെന്ന് ലോക്ഭവന്
Thiruvanathapuram, 24 ഒക്റ്റോബര്‍ (H.S.) തിരുവനന്തപുരം: ലോക്ഭവനില്‍ മാംസാഹാരം വിലക്കിയതില്‍ വിശദീകരണമവുമായി ലോക്ഭവന്‍. പുതിയ ഗവര്‍ണര്‍ ഓം പ്രകാശ് മാഥുറിന്റെ ആദ്യ പരിഷ്‌കാരം വിവാദമായ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി ലോക്ഭവന്‍ രംഗത്ത് എത്തിയിരിക്കുന
governor


Thiruvanathapuram, 24 ഒക്റ്റോബര്‍ (H.S.)

തിരുവനന്തപുരം: ലോക്ഭവനില്‍ മാംസാഹാരം വിലക്കിയതില്‍ വിശദീകരണമവുമായി ലോക്ഭവന്‍. പുതിയ ഗവര്‍ണര്‍ ഓം പ്രകാശ് മാഥുറിന്റെ ആദ്യ പരിഷ്‌കാരം വിവാദമായ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി ലോക്ഭവന്‍ രംഗത്ത് എത്തിയിരിക്കുന്നത്. വിവാദത്തിന് പിന്നാലെ പോകേണ്ടതില്ലെന്ന് ഗവര്‍ണര്‍ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. അടുക്കളയില്‍ സസ്യാഹാരങ്ങള്‍മാത്രമേ പാകം ചെയ്യുകയുള്ളൂവെന്ന് ഗവര്‍ണറുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ശ്രീകുമാര്‍ എഴുതിയ വിശദീകരണത്തില്‍ പറയുന്നു.

ലോക്ഭവനിലെ അടുക്കള ഗവര്‍ണര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കും അതിഥികള്‍ക്കും ഭക്ഷണം പാകംചെയ്യാന്‍വേണ്ടിയുള്ളതാണ്. അവിടെ എന്ത് പാകംചെയ്യണമെന്ന് തീരുമാനിക്കുന്നത് ഗവര്‍ണറുടെ താത്പര്യവും ഇഷ്ടങ്ങളും അനുസരിച്ചാണ്. ഇതിനെ ജീവനക്കാരുടെ ഭക്ഷണശീലവുമായി കൂട്ടിക്കുഴയ്‌ക്കേണ്ടതില്ലെന്നാണ് ശ്രീകുമാര്‍ വിശദീകരിക്കുന്നത്. ഇതുസംബന്ധിച്ച് അദ്ദേഹം വിശദമായി ഫെയ്സ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.

ലോക്ഭവനിലെ ജീവനക്കാര്‍ക്ക് പുറത്തുനിന്ന് മാംസാഹാരം കൊണ്ടുവരുന്നതിനോ വീട്ടില്‍നിന്ന് കൊണ്ടുവന്ന് കഴിക്കുന്നതിലോ വിലക്കില്ല. അതിനാല്‍ ഇത് ലോക്ഭവനിലെ ജീവനക്കാരുടെ ഭക്ഷണശീലത്തെ ആകെ വിലക്കി എന്നതരത്തില്‍ പ്രചരിപ്പിക്കുന്നത് ശരിയല്ല. ഗവര്‍ണറുടെ ഭക്ഷണശീലത്തെ ജീവനക്കാരുടെ ഭക്ഷണസ്വാതന്ത്ര്യവുമായി കൂട്ടിക്കുഴയ്ക്കേണ്ടതില്ലെന്നും ശ്രീകുമാര്‍ വിശദീകരിക്കുന്നു.

ഗവര്‍ണറുടെ നിര്‍ദ്ദേശത്തിന് എതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്.കോണ്‍ഗ്രസ് അടക്കം രംഗത്ത് എത്തി. ഭക്ഷണത്തില്‍ പോലും കൈയ്കടത്തുന്ന സംഘപരിവാര്‍ അജണ്ട എന്ന വിമര്‍ശനമാണ് ഉയര്‍ന്നത്. ഇതോടെയാണ് ലോകഭവന്റെ വിശദീകരണം.

---------------

Hindusthan Samachar / Sreejith S


Latest News