ഒരു മുഖം;വ്യത്യസ്ഥമായ ഭാവങ്ങൾ; മായൻ്റെ പുതിയ ലുക്കിനോടൊപ്പം;ടീസർ  അനൗൺസ് മെൻ്റും
Ernakulam , 25 ഒക്റ്റോബര് (H.S.) ഒരു മുഖം വ്യത്യസ്ഥ ഭാവങ്ങളോടെ മായൻ എന്ന സിനിമയുടെ പുതിയ ലുക്ക് എത്തി. പൊലീസ് യൂണിഫോമിലുള്ള ജയസൂര്യയുടെ പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറതത്തു വിട്ടിരിക്കുന്നത്. ജിതിൻ . കെ. ജോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ
Mayan


Ernakulam , 25 ഒക്റ്റോബര് (H.S.)

ഒരു മുഖം വ്യത്യസ്ഥ ഭാവങ്ങളോടെ മായൻ എന്ന സിനിമയുടെ പുതിയ ലുക്ക് എത്തി.

പൊലീസ് യൂണിഫോമിലുള്ള ജയസൂര്യയുടെ പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറതത്തു വിട്ടിരിക്കുന്നത്.

ജിതിൻ . കെ. ജോസ്

സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ടീസർ റിലീസ് ഉടൻ എന്ന് അനൗൺസ് ചെയ്തു കൊണ്ടാണ് പോസ്റ്റർ എത്തിയിരിക്കുന്നത്.

മാജിക് മൂണിൻ്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിച്ചു വരുന്നു.

ഓരോ തവണയും ഏറെ കൗതുകകരമായ ലുക്കുകളാണ് മായൻ്റേതായി പുറത്തുവിട്ടിട്ടുള്ളത്.

ഈ ലുക്കും നവ മാധ്യമങ്ങളിൽ ഏറെ വൈറലാകുന്നതും വ്യത്യസ്ഥവും പുതുമയും നൽകുന്ന കൗതുകം തന്നെ...

ഡിസംബർ മൂന്നിന് ചിത്രം പ്രദർശനത്തിനെ ത്തുന്നതിൻ്റെ ഭാഗമായിട്ടാണ് ഓരോ അപ്ഡേഷനുകളും എത്തുന്നത്.

ചിത്രത്തിൻ്റെ

പ്രമേയത്തിലും വലിയ പുതുമയാണ് മായൻ്റേത്.

സത്യവും മിഥ്യയുമൊക്കെ കൈ കോർക്കുന്ന ഈ ചിത്രം വിപരീത ആരാധനാക്രമങ്ങളെ പിന്തുടരുന്ന ഒരു സമൂഹത്തിൻ്റെ കഥ ഫാൻ്റെസി ത്രില്ലർ ജോണറിൽ അവതരിപ്പിക്കുക

യാണ് ജിതിൻ കെ ജോസ് ഈ ചിത്രത്തിലൂടെ. .

ജയസൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ നൈലാ ഉഷ, വിജയ് ബാബു, അർഷാ ബൈജു, നിരഞ്ജനാ അതൂല്,ജിബിൻ ഗോപിനാഥ്, മുബിൻ എം. റാഫി, വൈഷ്ണവി എന്നിവരും ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്..: പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ റാഫിയും സംവിധയകൻ ജിതിൻ . കെ. ജോസും ചേർന്നാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

സംഗീതം - മുജീബ് മജീദ്.

ഛായാഗ്രഹണം-ഫൈസൽ അലി .

എഡിറ്റിംഗ്- പ്രവീൺ കുമാർ.

എക്സികുട്ടീവ് പ്രൊഡ്യൂസർ- രോഹിത് . ആർ .നായർ.

കലാ സംവിധാനം- സുനിൽ ദാസ്

മേക്കപ്പ് - അമൽ ചന്ദൻ.

കോസ്റ്റ്യും ഡിസൈൻ- സമീരാ സനീഷ്

സ്റ്റിൽസ്- സിനറ്റ് സേവ്യർ .

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- വി ബോസ്. പ്രൊഡക്ഷൻ മാനേജർ - പീറ്റർ അർത്തുങ്കൽ .

പ്രൊഡക്ഷൻ എക്സിക്കുട്ടിവ് എബി ബെന്നി .

പ്രൊഡക്ഷൻ, കിരൺ കാന്ത്.

കൺട്രോളർ- ദീപക് പരമേശ്വരൻ.

വാഴൂർ ജോസ് .

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News