ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനം: ഒരുക്കങ്ങളിൽ ആശങ്ക വേണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ
Pathanamthitta , 25 ഒക്റ്റോബര് (H.S.) വരാനിരിക്കുന്ന ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തിന്റെ മുന്നൊരുക്കങ്ങളിൽ തീർത്ഥാടകർക്ക് യാതൊരുവിധ ആശങ്കയും വേണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. തീർത്ഥാടനത്തിന് എത്തുന്ന അയ്യപ്പഭക്ത
MANDALA MAKARAVILAKKU ARRANGEMENTS


Pathanamthitta , 25 ഒക്റ്റോബര് (H.S.)

വരാനിരിക്കുന്ന ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തിന്റെ മുന്നൊരുക്കങ്ങളിൽ തീർത്ഥാടകർക്ക് യാതൊരുവിധ ആശങ്കയും വേണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ.

തീർത്ഥാടനത്തിന് എത്തുന്ന അയ്യപ്പഭക്തർക്കും ഡ്യൂട്ടിക്കായി എത്തുന്ന ഉദ്യോഗസ്ഥർക്കും ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും സമയബന്ധിതമായി പൂർത്തിയാക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.

പത്തനംതിട്ട ഗസ്റ്റ് ഹൗസിൽ പമ്പയിലെയും സന്നിധാനത്തിലെയും സൗകര്യങ്ങൾ സംബന്ധിച്ച് നടന്ന ഉന്നതതല യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ പ്രധാന ജോലികൾ നവംബർ 10 ഓടെ പൂർത്തീകരിക്കുമെന്നാണ് ബന്ധപ്പെട്ട കരാറുകാർ തനിക്ക് നൽകിയിരിക്കുന്ന വാഗ്ദാനമെന്നും പണികൾ പൂർത്തിയാക്കിയാൽ മാത്രം പോരാ അതിൻ്റെ ഗുണനിലവാരം ഉറപ്പു വരുത്തണമെന്ന് കൂടി പ്രത്യേകമായി നിർദ്ദേശിച്ചിട്ടുണ്ടെന്നും ശബരിമലയിൽ എന്ത് തരത്തിലുള്ള മരാമത്തും നടത്തിയിട്ടു പൊയ്ക്കളയാം എന്ന് ആരും ധരിക്കരുത് എന്നതാണ് അതിൻ്റെ സന്ദേശം എന്നും അദ്ദേഹം വ്യക്തമാക്കി.

'ജില്ലാ കലക്ടറും പത്തനംതിട്ട പൊലീസ് മേധാവി ആനന്ദുമായി ചർച്ച നടത്തി. നിലയ്ക്കലിൽ പൊലീസ് ഫണ്ട് ഉപയോഗിച്ച് എഐ ക്യാമറകളുടെ സഹായത്തോടെ പാർക്കിങുകളെല്ലാം ക്രമീകരിക്കും, അവിടെ 21 പാർക്കിങ് ലോഡുകളുണ്ട്. പൊലീസ് പൗസിങ് കോർപ്പറേഷൻ ചെയ്യാമെന്ന ധാരണയാണുള്ളത്, ബോർഡ് ചെയ്യേണ്ടതായിരുന്നു ഇത്. കൂടാതെ വിശുദ്ധസേനക്കാർ ജോലി ചെയ്യുന്നത് അവർക്ക് കഴിഞ്ഞ പ്രവശ്യം വേതനം കൂട്ടിക്കൊടുത്തു. അതുപോലെ ദിവസ വേതനക്കാർക്ക് വേതനം കൂട്ടിക്കൊടുക്കണോ വേണ്ടയോ എന്നതിനെക്കുറിച്ച് ചർച്ച നടത്തി' ജയകുമാർ പറഞ്ഞു.

അരവണ, അപ്പം എന്നിവയുടെ കാര്യത്തിൽ തങ്ങൾക്ക് ആശങ്കയില്ലെന്നും അരവണ, അപ്പം എന്നിവയുടെ കരുതല് സ്റ്റോക്ക് നിർമ്മാണം ഇതിനോടകം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലകാലത്തെ വെർച്വല് ക്യൂ ബുക്കിങ് എണ്ണം സംബന്ധിച്ച് പൊലീസുമായി ആലോചിച്ച് പിന്നീട് അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തമിഴ്നാട്ടില് റേഷൻ കടകൾ വഴി സൗജന്യമായി നല്കിയ മുണ്ടുകള് പമ്പയിലെ ദേവസ്വം ബോർഡിൻ്റെ ഇരുമുടി കെട്ടുനിറ കേന്ദ്രത്തില് എത്തിയ സംഭവം സംബന്ധിച്ച ചോദ്യത്തിന്, അത് താൻ കമൻ്റ് പറയേണ്ട ഒരു വിഷയമല്ലെന്നും തനിക്ക് എന്ത് ചെയ്യാൻ കഴിയുമെന്നും അദ്ദേഹം പ്രതികരിച്ചു. തമിഴ്നാട്ടിലെ റേഷൻ കടകള് വഴി സൗജന്യമായി വിതരണം ചെയ്ത മുണ്ടുകള് പമ്പയിലെ ദേവസ്വം ബോർഡിൻ്റെ ഇരുമുടി കെട്ടുനിറ കേന്ദ്രത്തില് എത്തിയതിനെ തുടർന്ന്, വിഷയത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് തമിഴ്നാട്ടില് നിന്നുള്ള അയ്യപ്പ ഭക്തർ ആവശ്യപ്പെട്ടിരുന്നു.

ശബരിമലയിലെ തിരക്ക് നിയന്ത്രണത്തിനുള്ള ക്രമീകരണങ്ങൾ, വെർച്ചൽ ക്യൂ, എമർജൻസി ഓപ്പറേഷൻ സെൻ്ററുകൾ, പമ്പയിലെ കൺട്രോൾ റൂം എന്നിവയുടെ പ്രവർത്തനം, മാലിന്യങ്ങളുടെ ഉറവിട സംസ്കരണം, ഭക്ഷണ സാധനങ്ങളുടെ നിലവാരം ഉറപ്പാക്കുന്നത്, പരിശോധന സ്ക്വാഡുകളുടെ പ്രവർത്തനം, പൊലീസിനായി ഒരുക്കേണ്ട ക്രമീകരണങ്ങൾ തുടങ്ങിയ വിഷയങ്ങളും യോഗത്തിൽ ചർച്ച ചെയ്തു. ജില്ലാ കലക്ടർ എ നിസാമുദ്ധീൻ,ജില്ലാ പൊലീസ് മേധാവി ആർ ആനന്ദ്, ശബരിമല എഡിഎം ദിലീപ് കെ കൈനിക്കര, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ എ വിജയൻ, ദേവസ്വം ബോർഡ് അംഗം പി ഡി സന്തോഷ് കുമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News