വിളനാശത്തിന് ഇനി 100% നഷ്ടപരിഹാരം, പ്രഖ്യാപിച്ച് കൃഷി മന്ത്രി
Wayanad, 26 ഒക്റ്റോബര്‍ (H.S.) വന്യമൃഗ ആക്രമണം മൂലമുണ്ടാകുന്ന വിളനാശ നഷ്ടപരിഹാരം നൂറു ശതമാനമായി ഉയര്‍ത്താന്‍ തീരുമാനിച്ചതായി കൃഷിവകുപ്പ് മന്ത്രി അഡ്വ ടി സിദ്ദീഖ്. കൂടാതെ വന്യമൃഗ ആക്രമണങ്ങളില്‍ സംഭവിക്കുന്ന അപായങ്ങള്‍ക്കുള്ള നഷ്ടപരിഹാരം വര്‍ധിപ്പിക
UDF Candidate T Siddique


Wayanad, 26 ഒക്റ്റോബര്‍ (H.S.)

വന്യമൃഗ ആക്രമണം മൂലമുണ്ടാകുന്ന വിളനാശ നഷ്ടപരിഹാരം നൂറു ശതമാനമായി ഉയര്‍ത്താന്‍ തീരുമാനിച്ചതായി കൃഷിവകുപ്പ് മന്ത്രി അഡ്വ ടി സിദ്ദീഖ്. കൂടാതെ വന്യമൃഗ ആക്രമണങ്ങളില്‍ സംഭവിക്കുന്ന അപായങ്ങള്‍ക്കുള്ള നഷ്ടപരിഹാരം വര്‍ധിപ്പിക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ചരിത്രത്തിലെ ഏറ്റവും വലിയ തുക നീക്കിവയ്ക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കേരളത്തില്‍ വന്യമൃഗ ശല്യവും അതുമൂലമുള്ള ദുരിതങ്ങളും ഏറ്റവും രൂക്ഷമായി നേരിടുന്ന ജില്ല വയനാടാണ്. കര്‍ഷകരുടെ താത്പര്യങ്ങള്‍ക്ക് ഉയര്‍ന്ന മുന്‍ഗണന നല്‍കിക്കൊണ്ടാണ് വിളനാശ നഷ്ടപരിഹാരം നൂറു ശതമാനമായി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സംസ്ഥാനത്തിന്റെയോ രാജ്യത്തിന്റെയോ ചരിത്രത്തില്‍ ഇതുവരെ ഉണ്ടാകാത്ത വിധമുള്ള വര്‍ധനവാണിതെന്ന് മന്ത്രി ടി സിദ്ദീഖ് വ്യക്തമാക്കി. വനംവകുപ്പ് മന്ത്രിയുമായും ഉദ്യോഗസ്ഥരുമായും നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ ചരിത്രപരമായ തീരുമാനം കൈക്കൊണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'വന്യമൃഗ ആക്രമണങ്ങള്‍ മൂലം അപകടങ്ങളില്‍ പരിക്കോ ആളപായമോ സംഭവിക്കുമ്പോള്‍ നല്‍കുന്ന നഷ്ടപരിഹാര തുക 25 ശതമാനം വര്‍ധിപ്പിച്ച് 17 ലക്ഷം രൂപയാക്കാനുള്ള ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. ആളപായവും നാശനഷ്ടങ്ങളും ഉണ്ടാകാതിരിക്കാനുള്ള പ്രതിരോധ നടപടികള്‍ക്കാണ് സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. ഇതിനായി വനംവകുപ്പിന് ചരിത്രത്തിലെ ഏറ്റവും വലിയ തുകയായ 192 കോടി രൂപയാണ് ഇത്തവണത്തെ ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. ഈ ഒക്ടോബര്‍ മാസം മുതലുള്ള നഷ്ടപരിഹാര തുക പെന്റിങ്ങാണ്. 2021 മുതല്‍ പ്രകൃതിക്ഷോഭത്തിന്റെ ഭാഗമായി വിളനാശം സംഭവിച്ചവര്‍ക്ക് നല്‍കാനുള്ള നഷ്ടപരിഹാര തുക കുടിശ്ശികയായി കിടക്കുകയായിരുന്നു. അതിനായി 110 കോടി രൂപ വകയിരുത്തി. കൂടാതെ ഈ മാസം മുതല്‍ തുക നല്‍കി തുടങ്ങും. അടുത്ത മാസത്തോടുകൂടി വിതരണം പൂര്‍ത്തിയാകാനാണ് സര്‍ക്കാര്‍ തീരുമാനം,' എന്ന് ടി സിദ്ദിഖ് പറഞ്ഞു.

സര്‍ക്കാരിന്റെ ഈ അടിയന്തര ഇടപെടലുകള്‍ മലയോര മേഖലയിലെ കര്‍ഷകര്‍ക്ക് വലിയ ആശ്വാസമാകുമെന്ന പ്രതീക്ഷ. അതേസമയം വയനാട്ടില്‍ കാട്ടാന ശല്യം രൂക്ഷമാവുകയാണ്. ഇതിനുപുറമെ പുലിയും മറ്റ് വന്യമൃഗങ്ങളും ജനവാസമേഖലയില്‍ ഇറങ്ങുന്നത് ജനങ്ങള്‍ക്കിടിയില്‍ ആശങ്കയ്ക്ക് കാരണാമായിരിക്കുകയാണ്. പ്രതിവിധികള്‍ പലതും സ്വീകരിച്ചുവെങ്കിലും വന്യമൃഗ ആക്രമണങ്ങളോ മറ്റ് നാശനഷ്ടങ്ങള്‍ക്കോ കുറവില്ല എന്നതാണ് മറ്റൊരു വാസ്തവമെന്ന് നാട്ടുകാര്‍ അഭിപ്രായപ്പെടുന്നു

---------------

Hindusthan Samachar / Sreejith S


Latest News