Enter your Email Address to subscribe to our newsletters

Thiruvanathapuram, 26 ഒക്റ്റോബര്‍ (H.S.)
കായംകുളത്തിന്റെ ദീർഘകാലത്തെ സ്വപ്നമായ തിയേറ്റർ സമുച്ചയത്തിന്റെ മുടങ്ങിക്കിടക്കുന്ന നിർമാണം പുനരാരംഭിക്കാനുള്ള നടപടികൾ തുടങ്ങി. സഹകരണ- എക്സൈസ് വകുപ്പ് മന്ത്രി എം ലിജുവിന്റെ അധ്യക്ഷതയിൽ തിങ്കളാഴ്ച തിരുവനന്തപുരത്ത് ചേർന്ന യോഗത്തിലാണ് നടപടികൾ തുടങ്ങാനുള്ള തീരുമാനത്തിലെത്തിയത്. നിർമാണത്തിന് ആയി പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനും യോഗം തീരുമാനിച്ചു.
കേരളാ ചലച്ചിത്ര വികസന കോർപറേഷൻ (കെ.എസ്.എഫ്.ഡി.സി) ചെയർമാൻ പ്രേംകുമാർ അടക്കമുള്ള ബന്ധപ്പെട്ട അധികൃതരുമായാണ് മന്ത്രി എം ലിജു യോഗം ചേർന്നത്. തിയേറ്റർ നിർമ്മാണവുമായി ബന്ധപ്പെട്ട നിലവിലെ കരാറുകൾ പുന പരിശോധിക്കണമെന്നും, കരാർ വ്യവസ്ഥകൾ KSFDC ക്ക് സാമ്പത്തിക ബാധ്യത ഉണ്ടാകാത്ത തരത്തിൽ പുതുക്കി നിച്ചയിക്കണമെന്നും KSFDC ചെയർമാൻ പ്രേംകുമാർ ആവശ്യപ്പെട്ടു.
നിലവിൽ തിയേറ്റർ സമുച്ചയ നിർമാണം പൂർത്തീകരിക്കുന്നതിന് ആവശ്യമായ തുക സംബന്ധിച്ച് വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി നൽകണം എന്ന് യോഗത്തിൽ തീരുമാനിച്ചു. അധികമായി വരുന്ന തുകയ്ക്ക് അനുമതി ലഭിക്കുന്നതിന് കിഫ്ബിയെ സമീപിക്കാനും യോഗത്തിൽ ധാരണയായി.
പ്രശ്നങ്ങൾ പരിഹരിച്ച് നിർമാണം അതിവേഗത്തിൽ പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ തുടരുന്നതിനായി നവംബർ 24 ന് വീണ്ടും ബഹു.മന്ത്രി എം ലിജുവിന്റെ അധ്യക്ഷതയിയിൽ യോഗം ചേരും.നിർമാണം പുനരാരംഭിക്കാനുള്ള ആദ്യപടിയായി കഴിഞ്ഞ ദിവസം കെ.എസ്.എഫ്.ഡി.സി ചെയർമാൻ പ്രേംകുമാറിനൊപ്പം സ്ഥലം സന്ദർശിച്ച് മന്ത്രി എം ലിജു സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.
---------------
Hindusthan Samachar / Sreejith S