അമിത് ഷായെ അപകീര്ത്തിപ്പെടുത്തല്: രാഹുല്ഗാന്ധി കുറ്റവിമുക്തന്
Sulthanpur, 26 ഒക്റ്റോബര്‍ (H.S.) അപകീര്‍ത്തി കേസില്‍ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയെ കുറ്റവിമുക്തന്‍. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂര്‍ സിബിഐ പ്രത്യേക കോടതിയുടെതാണ് വിധി. 2018ല്‍ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പരാ
rahul gandi


Sulthanpur, 26 ഒക്റ്റോബര്‍ (H.S.)

അപകീര്‍ത്തി കേസില്‍ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയെ കുറ്റവിമുക്തന്‍. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂര്‍ സിബിഐ പ്രത്യേക കോടതിയുടെതാണ് വിധി. 2018ല്‍ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പരാമര്‍ശത്തിലായിരുന്നു രാഹുലിനെതിരെ വിജയ്മിശ്ര എന്ന ബിജെപി പ്രവര്‍ത്തകന്‍ രാഹുലിനെതിരെ സുല്‍ത്താന്‍പൂര്‍ കോടതിയില്‍ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തത്. വിധി ദിവസം രാഹുല്‍ ഗാന്ധി കോടതിയില്‍ നേരിട്ടെത്തിയിരുന്നു.

2027ല്‍ ഉത്തര്‍പ്രദേശില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വന്ന കോടതി ഉത്തരവിന് വലിയ രാഷ്ട്രീയപ്രാധാന്യമുണ്ടെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. ഈ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജെപിയെ നേരിടാന്‍ സമാജ്വാദി പാര്‍ട്ടിയും കോണ്‍ഗ്രസും ഒന്നിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെയാണ് ഈ വിധി വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

2018ലെ കര്‍ണാടക തെരഞ്ഞെടുപ്പ് വേളയില്‍ ബംഗളുരുവില്‍ വച്ചാണ് രാഹുല്‍ കേസിനാസ്പദമായ പരാമര്‍ശം നടത്തിയത്. അന്നത്തെ ബിജെപി അധ്യക്ഷനായിരുന്ന അമിത് ഷാ ഒരു കൊലയാളിയാണെന്നായിരുന്നു രാഹുല്‍ പറഞ്ഞത്. 2005ലെ ഷൊറാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കൊല കേസുമായി ബന്ധപ്പെട്ട് അമിത്ഷായുടെ പേര് ഉയര്‍ന്ന് കേട്ടിരുന്നു. എന്നാല്‍ 2014ല്‍ മുംബൈയിലെ പ്രത്യേക സിബിഐ കോടതി ഷായെ കുറ്റവിമുക്തനാക്കി.

2023 നവംബര്‍ 27ന് സുല്‍ത്താന്‍പൂര്‍ കോടതി രാഹുലിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹം 2024 ഫെബ്രുവരി 20നാണ് കോടതിയില്‍ എത്തിയത്. ജാമ്യം നേടുകയും ചെയ്തിരുന്നു. 2024 ജൂലൈ 26ന് അദ്ദേഹം കേസില്‍ കോടതിയില്‍ മൊഴി നല്‍കി. തികഞ്ഞ ബോധ്യത്തോടെ തന്നെയാണ് താന്‍ അമിത്ഷായ്‌ക്കെതിരെ പരാമര്‍ശം നടത്തിയതെന്നും എന്നാല്‍ ആരെയും അപമാനിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും രാഹുല്‍ കോടതിയെ അറിയിച്ചിരുന്നു. രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് രാഹുലിന് മേല്‍ ചുമത്തിയിരുന്നത്.

രാവിലെ കോടതിയിലേക്കുള്ള യാത്രയ്ക്കിടെ ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തില്‍പെട്ടിരുന്നു. രാഹുല്‍ ഗാന്ധിയുടെ സംഘത്തിലുണ്ടായിരുന്ന അഞ്ച് വാഹനങ്ങള്‍ കൂട്ടിയിടിച്ചെന്നാണ് വിവരം. പുര്‍വാഞ്ചല്‍ എക്സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. അപകീര്‍ത്തി കേസില്‍ നേരിട്ട് ഹാജരാകാനായി സുല്‍ത്താന്‍പൂരിലെ പ്രത്യേക എംപി-എംഎല്‍എ കോടതിയിലേക്ക് പോവുകയായിരുന്നു രാഹുല്‍ ഗാന്ധി

---------------

Hindusthan Samachar / Sreejith S


Latest News