Enter your Email Address to subscribe to our newsletters

Thiruvanathapuram, 27 ഒക്റ്റോബര്‍ (H.S.)
കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിനും പ്രകൃതി ദുരന്തങ്ങളെ ഫലപ്രദമായി നേരിടുന്നതിനുമായി സര്‍ക്കാര്‍ വിവിധ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി വിഡി സതീശന്.. ഇപ്രാവശ്യം നമ്മള് ചെയ്തത് കാലവര്‍ഷക്കെടുതിയില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അനുവദിക്കുന്ന ധനസഹായം നാല് ലക്ഷം രൂപയില്‍നിന്ന് ആറ് ലക്ഷം രൂപയായി ഉയര്‍ത്തി. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള രണ്ട് ലക്ഷം രൂപയുടെ സഹായം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മരണപ്പെട്ടവരുടെ സംസ്കാരച്ചടങ്ങുകള്‍ക്കായി ഓരോ കുടുംബത്തിനും 10,000 രൂപയും പ്രളയബാധിത വീടുകള്‍ വൃത്തിയാക്കുന്നതിനായി അര്‍ഹരായ കുടുംബങ്ങള്‍ക്ക് 10,000 രൂപയും അടിയന്തര സഹായമായി അനുവദിച്ചിട്ടുണ്ട്.
പ്രളയജലം കയറി ദുരിതബാധിതരായ കുടുംബങ്ങള്‍ക്ക് ഏഴ് ദിവസത്തേക്ക് റേഷന്‍ കാര്‍ഡ് ഒന്നിന് പ്രതിദിനം 300 രൂപ നിരക്കില്‍ ആശ്വാസധനസഹായം അനുവദിക്കുന്നതിനും നിര്‍ദേശിച്ചിട്ടുണ്ട്. പ്രളയബാധിതരായ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യാപാരികള്‍ക്ക് 10,000 രൂപ അടിയന്തര സഹായം അനുവദിക്കുന്നതിനും ഉജ്ജീവന പദ്ധതി 2026-ലെ കാലവര്‍ഷത്തില്‍ ബാധിതരായ വ്യാപാരികള്‍ക്ക് ബാധകമാക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. വീടുകളുടെ പുനര്‍നിര്‍മാണത്തിനുള്ള സഹായത്തിലും സര്‍ക്കാര്‍ വര്‍ധന വരുത്തിയിട്ടുണ്ട്. 2026 ഓഗസ്റ്റ് 6-ലെ ഉത്തരവ് പ്രകാരം പ്രകൃതിക്ഷോഭത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് സ്ഥലം വാങ്ങി വീട് നിര്‍മ്മിക്കുന്നതിനുള്ള ധനസഹായം 10 ലക്ഷം രൂപയില്‍ നിന്ന് 12 ലക്ഷം രൂപയായി വര്‍ധിപ്പിച്ചു. പൂര്‍ണമായി തകര്‍ന്നതോ വാസയോഗ്യമല്ലാതായതോ ആയ വീടുകള്‍ക്ക് അനുവദിക്കുന്ന ധനസഹായം നാല് ലക്ഷം രൂപയില്‍നിന്ന് ആറ് ലക്ഷം രൂപയായി ഇപ്രാവശ്യം വര്‍ധിപ്പിച്ചിട്ടുണ്ട്. പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ച റോഡുകള്‍, പാലങ്ങള്‍, ആശുപത്രികള്‍, സ്കൂളുകള്‍ തുടങ്ങിയ പൊതു അടിസ്ഥാന സൗകര്യങ്ങളുടെ പുനഃസ്ഥാപനത്തിനും എസ്.ഡി.ആര്.എഫ് മാനദണ്ഡങ്ങള്‍ക്കനുസരിച്ച് സഹായം അനുവദിച്ചുവരുന്നു. ഇത് കൂടുതല്‍ ദുരന്തമുണ്ടാകുന്ന സ്ഥലത്ത് ബന്ധപ്പെട്ട വകുപ്പുകളോ ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളോ സമര്‍പ്പിക്കുന്ന ദുരന്ത ലഘൂകരണ പദ്ധതികള്‍ അപ്രൈസല്‍ കമ്മിറ്റി പരിശോധിച്ച് അംഗീകാരം നല്‍കുന്നതായിരിക്കും.
ഏറ്റവും കൂടുതല്‍ ദുരന്തമുണ്ടായ സ്ഥലത്ത് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി റവന്യു വകുപ്പുമായി കൂടി ബന്ധപ്പെട്ട് ഒരു പദ്ധതിയായി സമര്‍പ്പിച്ചാല്‍ സ്പെഷ്യല്‍ പാക്കേജായി പരിഗണിച്ച് ആ പ്രശ്നം പരിഹരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. എല്ലാവരും സ്പെഷ്യല്‍ പാക്കേക്കജ് വേണമെന്ന് പറയരുത്. ഏറ്റവും കൂടുതല്‍ ദുരന്തമുണ്ടായ സ്ഥലത്ത് ഗൗരവമായി ചെയ്യും. ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ സ്ഥലങ്ങള്‍ പൂര്‍വസ്ഥിതിയിലേക്ക് കൊണ്ടുവരിക എന്നത് ഗവണ്മെന്റിന്റെ ഉത്തരവാദിത്വമാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.
---------------
Hindusthan Samachar / Sreejith S