Enter your Email Address to subscribe to our newsletters

Thiruvanathapuram, 27 ഒക്റ്റോബര്‍ (H.S.)
മണ്ണിടിച്ചിലില്‍ എട്ടുപേര്‍ മരിച്ച വയനാട്ടിലെ ആനക്കാംപൊയില്‍ തുരങ്ക റോഡ് പദ്ധതി സുരക്ഷ ഉറപ്പാക്കി നിര്‍മ്മാണം തുടുരുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്. പദ്ധതിയുമായി മുന്നോട്ട് പോകാന്‍ യുഡിഎഫ് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ഇനിയും മണ്ണിടിച്ചില്‍ ഉണ്ടാകാതെ പദ്ധതി എങ്ങനെ മുന്നോട്ട് കൊണ്ടുപോകാമെന്ന് പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്.
സമിതി റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍ നടപടികള്‍ തീരുമാനിക്കുമെന്നും സികെ കാസിമിന്റെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി അറിയിച്ചു. വയനാട്, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന താമരശ്ശേരി ചുരം റോഡിന് ബദലായി വിഭാവനം ചെയ്ത പദ്ധതി പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് സികെ കാസിം സബ്മിഷന് അതവതരിപ്പിച്ചത്.
താമരശ്ശേരി ചുരം റോഡിന് അതിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ തിരക്കിനെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെന്നും ഇത് പതിവായി മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്ന ഗതാഗതക്കുരുക്കിന് കാരണമാകുന്നുവെന്നും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് ചികിത്സയ്ക്കായി യാത്ര ചെയ്യുന്ന രോഗികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്നുവെന്നും കാസിം അഭിപ്രായപ്പെട്ടു. തുരങ്കപാതയുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ നേരിട്ട മുഖ്യമന്ത്രി വിഡി സതീശന് ഇതിന് പരിഹാരം കാണണമെന്നും കാസിം ആവശ്യപ്പെട്ടു.
താമരശ്ശേരി ചുരം റോഡിന് ബദലായി വിഭാവനം ചെയ്ത ആനക്കാംപൊയില്‍ തുരങ്ക പാതയുടെ നിര്‍മ്മാണം മണ്ണിടിച്ചിലിനെത്തുടര്‍ന്നാണ് നിര്‍ത്തിവച്ചതെന്ന് മുഖ്യമന്ത്രി മറുപടി നല്കി. നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് തുരങ്കപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് താന്‍ ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. പണി ആരംഭിക്കുന്നതിന് മുന്‍പ് കാര്യമായ പാരിസ്ഥിതികാഘാത പഠനം നടത്തിയിട്ടില്ലെന്നാണ് താന്‍ പറഞ്ഞത്. തുരങ്കപാതയെ എതിര്‍ക്കുന്നുവെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല.
ആവശ്യമായ പരിസ്ഥിതി ആഘാത പഠനം നടത്താതെ പദ്ധതി നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു, കാരണം മണ്ണിന്റെ ഘടന വളരെ ദുര്‍ബലമായ പരിസ്ഥിതി ലോല പ്രദേശമാണ്. കനത്ത മഴയില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലമാണിത്. പഠനം ആവശ്യപ്പെട്ടപ്പോള്‍ എല്ലാവരും തന്നെ ആക്രമിച്ചു. 2025 ഓഗസ്റ്റില്‍ ജോലി ആരംഭിക്കുകയും 2026 ജൂലൈയില്‍ മണ്ണിടിച്ചില്‍ ഉണ്ടാകുകയും ചെയ്തു. ഇതാണ് പദ്ധതി നിര്‍ത്തിവക്കാന്‍ കാരണമായത്.
---------------
Hindusthan Samachar / Sreejith S