മിനികൂപ്പര് അപകടം: സുഹൈലിനും മറ്റ് പ്രതികള്ക്കും ജാമ്യമില്ല; തെറ്റായ സന്ദേശം നല്കുമെന്ന വാദത്തിന് അംഗീകാരം
kOCHI, 28 ഒക്റ്റോബര്‍ (H.S.) നെടുമ്പാശേരിയില്‍ മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ മിനികൂപ്പര്‍ അപകടക്കേസിലെ പ്രതികള്‍ക്ക് ജാമ്യമില്ല. ഒന്നാം പ്രതി സുഹാല്‍ സജീവ് ഉള്‍പ്പെടെയുള്ള നാല് പ്രതികളുടെയും ജാമ്യാപേക്ഷ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി തള്ളി.
NEDUMBASSERY MINI COOPER ACCIDENT


kOCHI, 28 ഒക്റ്റോബര്‍ (H.S.)

നെടുമ്പാശേരിയില്‍ മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ മിനികൂപ്പര്‍ അപകടക്കേസിലെ പ്രതികള്‍ക്ക് ജാമ്യമില്ല. ഒന്നാം പ്രതി സുഹാല്‍ സജീവ് ഉള്‍പ്പെടെയുള്ള നാല് പ്രതികളുടെയും ജാമ്യാപേക്ഷ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി തള്ളി. പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി.

പ്രതികള്‍ക്കെതിരെ ശക്തമായ വാദങ്ങളാണ് പ്രോസിക്യൂഷന്‍ നിരത്തിയത്. പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ അത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും, പ്രതികള്‍ പുറത്തിറങ്ങുന്നത് സമൂഹത്തില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാന്‍ പ്രേരണയാകുമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. സുഹൈല്‍ സജീവിനെതിരെ ഗുരുതരമായ തെളിവുകള്‍ ഉണ്ടെന്ന് അന്വേഷണസംഘം കോടതിയില്‍ വ്യക്തമാക്കി. വാഹനം ഓടിച്ചിരുന്ന സുഹൈല്‍ അമിതമായി മദ്യപിച്ചിരുന്നുവെന്നും, അനുവദനീയമായതിലും ഇരട്ടിയിലധികം മദ്യം ഇയാളുടെ ശരീരത്തില്‍ ഉണ്ടായിരുന്നുവെന്നും തെളിയിക്കുന്ന പരാശോധന ഫലം കോടതിയില്‍ ഹാജരാക്കി. അപകടം നടക്കുന്ന സമയത്ത് വാഹനം അമിതവേഗത്തിലായിരുന്നുവെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളും കോടതിയില്‍ ഹാജരാക്കി. സുഹൈല്‍ ആണ് വാഹനം ഓടിച്ചിരുന്നതെന്നും, ഇയാള്‍ മദ്യപിച്ചിരുന്നുവെന്നും വ്യക്തമാക്കുന്ന സുഹൃത്തിന്റെ ശബ്ദസന്ദേശവും പ്രോസിക്യൂഷന്‍ ഹാജരാക്കി. ഈ തെളിവുകളെല്ലാം പരിഗണിച്ചാണ് കോടതി നാല് പേര്‍ക്കും ജാമ്യം നിഷേധിച്ചത്.

അതേസമയം, സുഹൈലിന്റെ ഭാഗത്ത് നിന്ന് വീഴ്ചകള്‍ സംഭവിച്ചിട്ടില്ലെന്നും, കസ്റ്റഡി കാലാവധി പൂര്‍ത്തിയായതിനാല്‍ ഇനിയും ജയിലില്‍ അടയ്ക്കുന്നത് ശരിയല്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍ ഈ വാദങ്ങള്‍ കോടതി മുഖവിലയ്ക്കെടുത്തില്ല. നേരത്തെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് പ്രതികള്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്. ഇവിടെ നിന്നും അനുകൂലമായ വിധി ഉണ്ടാകുമെന്ന് പ്രതിഭാഗം പ്രതീക്ഷിച്ചിരുന്നെങ്കിലും, പൊലീസിന്റെ ശക്തമായ ഇടപെടലും തെളിവുകളും പ്രതികള്‍ക്ക് തിരിച്ചടിയായി. നിലവില്‍ കാക്കനാട് ബോസ്റ്റല്‍ സ്‌കൂളിലാണ് പ്രതികളുള്ളത്. സെഷന്‍സ് കോടതിയും ജാമ്യം തള്ളിയ സാഹചര്യത്തില്‍ പ്രതികള്‍ ഇനി ഹൈക്കോടതിയെ സമീപിക്കാനാണ് സാധ്യത.

ഒക്ടോബര്‍ 11ന് പുലര്‍ച്ചെ നെടുമ്പാശേരി അത്താണിക്ക് സമീപമാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. സുഹൈല്‍ സജീവ് ഓടിച്ചിരുന്ന മിനികൂപ്പര്‍ കാര്‍ നിയന്ത്രണം വിട്ട് സ്‌കൂട്ടറിലിടിക്കുകയായിരുന്നു. അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരായ വയനാട് സ്വദേശിനി ദേവിക സന്തോഷ് (21), പാലക്കാട് സ്വദേശിനി ഗോപിക (21), കര്‍ണാടക സ്വദേശി ഇയാസ് (21) എന്നിവരാണ് മരിച്ചത്. അപകടത്തിന് തൊട്ടുമുന്‍പ് വാഹനം മണിക്കൂറില്‍ 160 കിലോമീറ്ററിലധികം വേഗത്തിലാണ് സഞ്ചരിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News