Enter your Email Address to subscribe to our newsletters

Nagpur, 28 ഒക്റ്റോബര്‍ (H.S.)
നാഗ്പൂർ: 23 വയസ്സിൽ താഴെയുള്ളവർക്കായുള്ള സി.കെ. നായിഡു ട്രോഫിയിൽ കേരളത്തിനെതിരെ ആദ്യം ബാറ്റ് ചെയ്ത വിദർഭയുടെ ഒന്നാം ഇന്നിങ്സ് 411 റൺസിന് അവസാനിച്ചു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം രണ്ടാം ദിവസം കളി നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 111 റൺസെന്ന നിലയിലാണ്.
90 റൺസെടുത്ത മുഹമ്മദ് ഫയസാണ് രണ്ടാം ദിവസം വിദർഭയുടെ ബാറ്റിങ് നിരയിൽ തിളങ്ങിയത്. മുഹമ്മദ് ഫയസും മന്ഥർ ഗോദ്മരെയും ചേർന്ന് കൂട്ടിച്ചേർത്ത 71 റൺസാണ് വിദർഭയുടെ സ്കോർ 400 കടത്തിയത്. മന്ഥർ 33 റൺസെടുത്ത് പുറത്തായപ്പോൾ സെഞ്ച്വറിക്ക് പത്ത് റൺസകലെ മുഹമ്മദ് ഫയസും മടങ്ങി. 94 റൺസെടുത്ത നീൽ അഥാലെയും 93 റൺസെടുത്ത ശ്രീ ചൗധരിയുമാണ് വിദർഭ ബാറ്റിങ് നിരയിൽ തിളങ്ങിയ മറ്റ് ബാറ്റർമാർ. കേരളത്തിന് വേണ്ടി അർജുൻ ആർ. നായർ നാലും അർജുൻ വേണുഗോപാൽ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം അതേ നാണയത്തിൽ തന്നെ തിരിച്ചടിച്ചു. 22 റൺസെടുത്ത കൃഷ്ണനാരായണിന്റെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും എ.കെ. ആകർഷും എസ്.എസ്. അക്ഷയും ചേർന്ന് കരുതലോടെ ഇന്നിങ്സ് മുന്നോട്ടുനയിച്ചു. കളി തീരുമ്പോൾ ആകർഷ് 43-ഉം അക്ഷയ് 46-ഉം റൺസ് നേടി ക്രീസിലുണ്ട്
---------------
Hindusthan Samachar / Sreejith S