അർണബ് ചുഴലിക്കാറ്റ് - നാല് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി സംസാരിച്ച് അമിത് ഷാ, സാധ്യമായ എല്ലാ സഹായവും ഉറപ്പ് നൽകി
NEW DELHI, 29 ഒക്റ്റോബര് (H.S.) അർണബ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആന്ധ്രാപ്രദേശ്, പുതുച്ചേരി, ഒഡീഷ, ഛത്തീസ്ഗഡ് മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തി. ദുരന്തബാധിച്തരുടെ ദുരിതങ്ങൾ ലഘൂകരിക്കുന്നതിന് കേന്ദ്ര സർക്കാരി
केंद्रीय गृह मंत्री अमित शाह मंगलवार को बीम्सटेक गृह मंत्री स्तरीय बैठक को संबोधित करते हुए


NEW DELHI, 29 ഒക്റ്റോബര് (H.S.)

അർണബ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആന്ധ്രാപ്രദേശ്, പുതുച്ചേരി, ഒഡീഷ, ഛത്തീസ്ഗഡ് മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തി. ദുരന്തബാധിച്തരുടെ ദുരിതങ്ങൾ ലഘൂകരിക്കുന്നതിന് കേന്ദ്ര സർക്കാരിൽ നിന്ന് സാധ്യമായ എല്ലാ സഹായവും ഉറപ്പ് നൽകുകയും ചെയ്തു.

ദേശീയ ദുരന്ത പ്രതികരണ സേനയുടെയും (എൻ. ഡി. ആർ. എഫ്) സംസ്ഥാന ദുരന്ത പ്രതികരണ സേനയുടെയും (എസ്. ഡി. ആർ. എഫ്) ടീമുകൾ സജീവമായിട്ടുണ്ടെന്നും യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും നടത്തുന്നുണ്ടെന്നും അമിത് ഷാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം എക്സ്-ൽ കുറിച്ചു. ചുഴലിക്കാറ്റ് മൂലമുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനും ആവശ്യമായ കൂടുതൽ സഹായം നിർണ്ണയിക്കുന്നതിനും ഇന്റർ മിനിസ്റ്റീരിയൽ സെൻട്രൽ ടീമുകളെ (ഐ. എം. സി. ടി) ഉടൻ അയക്കുമെന്ന് അദ്ദേഹം അറിയിച്ചു.

ദുരന്തസമയത്ത് സർക്കാർ ജനങ്ങൾക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും അവർക്ക് ആശ്വാസം നൽകുന്നതിന് പൂർണ്ണ പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്നുണ്ടെന്നും ഷാ പറഞ്ഞു.

ദുരന്തം മൂലം ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ ലഘൂകരിക്കുന്നതിന് ഗവൺമെന്റ് സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് ആഭ്യന്തരമന്ത്രി ദുരിതബാധിത സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഉറപ്പ് നൽകി.

--------

Hindusthan Samachar / Sreejith S


Latest News