നിപ, കോവിഡ് മരുന്നുകള് കഴിഞ്ഞ സര്ക്കാര് കാലാവധി കഴിഞ്ഞിട്ടും രോഗികള്ക്ക് നല്കി; അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി
Thiruvanathapuram, 29 ഒക്റ്റോബര്‍ (H.S.) നിപ, കോവിഡ് രോഗികള്‍ക്ക് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയതില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍. അടിയന്തര സാഹചര്യം നേരിടുന്നതിന്റെ ഭാഗമായി രോഗികളുടെ ചികി
K Muraleedharan


Thiruvanathapuram, 29 ഒക്റ്റോബര്‍ (H.S.)

നിപ, കോവിഡ് രോഗികള്‍ക്ക് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയതില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍. അടിയന്തര സാഹചര്യം നേരിടുന്നതിന്റെ ഭാഗമായി രോഗികളുടെ ചികിത്സയ്ക്കും ജീവന്‍ രക്ഷാ ആവശ്യങ്ങള്‍ക്കുമായി Remdesivir മരുന്ന് കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ മുഖേന മാത്രമേ ആരോഗ്യ സ്ഥാപനങ്ങളില്‍ വിതരണം ചെയ്തിരുന്നുള്ളൂ.അവസാനമായി 03-06-2021-ലാണ് KMSCL കാരുണ്യ വഴി Remdesivir വാങ്ങിയത്. ഈ 3000 വയലിന്റെ ആകെ വില 42 ലക്ഷം രൂപയാണ്. ഇപ്രകാരം വാങ്ങി വിതരണം ചെയ്ത Remdesivir മരുന്നിന്റെ എക്‌സ്പയറി ഡേറ്റ് 30-05-2023 ആയിരുന്നു. Remdesivir അവശ്യമരുന്ന് വിഭാഗത്തില്‍പ്പെട്ട നോ ബിഡര്‍ ഇനമായതിനാല്‍ കാരുണ്യ വഴി മാത്രമേ വാങ്ങിയിട്ടുള്ളൂ. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്നും ലഭിച്ച റിപ്പോര്‍ട്ട് പ്രകാരം Remdesivir മരുന്ന് 2023-24 സാമ്പത്തിക വര്‍ഷം 102 വയലും 2024-25 സാമ്പത്തിക വര്‍ഷം 34 വയലും 2025-26 സാമ്പത്തിക വര്‍ഷം 10 വയലും 2026-27 വര്‍ഷം 50 വയലും ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍, 2026-27 സാമ്പത്തിക വര്‍ഷം ഉപയോഗിച്ച 50 വയല്‍ മരുന്ന് 2026 ജൂണ്‍ 12-ന് ബെഹറിനില്‍ നിന്ന് വരുത്തി നിപ രോഗിക്ക് നല്‍കിയതാണ്.

ഈ സാഹചര്യത്തില്‍, കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രേഖകളനുസരിച്ച് 2023, 2024, 2025 വര്‍ഷങ്ങളില്‍ രോഗികള്‍ക്ക് നല്‍കിയ Remdesivir മരുന്ന് കാലാവധി കഴിഞ്ഞിരുന്നതാണെന്ന് സംശയിക്കുന്നു. ആയതിനാല്‍, ഡി.എം.ഇ., ഡി.എച്ച്.എസ്. മുഖാന്തിരം സമാനരീതിയില്‍ Remdesivir മരുന്ന് നല്‍കിയിട്ടുള്ള മുഴുവന്‍ രോഗികളുടെയും വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.2023-ല്‍ ആറ് നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ രണ്ടുപേരും 2024-ല്‍ രണ്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ രണ്ടുപേരും 2025-ല്‍ മൂന്ന് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ രണ്ടുപേരും മരണപ്പെട്ടിരുന്നു. 2026-ല്‍ ഒരു കേസ് റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും രോഗി സുഖം പ്രാപിക്കുകയുണ്ടായി.

കാലാവധി കഴിഞ്ഞ മരുന്ന് ഉപയോഗിച്ചതുകൊണ്ടാണോ നിപ ബാധിതരായ രോഗികള്‍ മരണപ്പെട്ടതെന്നും മരുന്ന് നല്‍കിയ മറ്റ് രോഗികള്‍ക്ക് എന്തെങ്കിലും പാര്‍ശ്വഫലങ്ങളുണ്ടോയെന്നും പരിശോധിക്കുന്നതിന് ഇന്‍ഫക്ഷ്യസ് ഡിസീസ് മേധാവി ഡോ. അരവിന്ദിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് വിശദമായി അന്വേഷണം നടത്തുന്നതിന് നിര്‍ദേശം നല്‍കുന്നതാണെന്നും ആരോഗ്യമന്ത്രി നിയമസഭയെ അറിയിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News