Enter your Email Address to subscribe to our newsletters

Thiruvanathapuram, 29 ഒക്റ്റോബര് (H.S.)
എസ്റ്റിമേറ്റ് പുതുക്കി നൽകുന്നത് സർക്കാരിന്റെ പരിഗണനയിലെന്നും മന്ത്രി
സ്ഥിരം ക്യാമ്പസിന്റെ അഭാവമാണ് തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാല നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോൺ.നിയമസഭയിൽ കുറുക്കോളി മൊയ്തീൻ എംഎൽഎയുടെ സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി.
സ്ഥിരം ക്യാമ്പസ് നിർമ്മാണത്തിനായി 16 ആധാരങ്ങളിലായി 28 സർവെ നമ്പറുകളിൽ ഉൾപ്പെട്ട 4.1352 ഹെക്ടർ ഭൂമി 2018-19 സാമ്പത്തിക വർഷത്തിൽ സർവ്വകലാശാല വാങ്ങിയിരുന്നു. ആകെ 16,63,66,313.28 രൂപ വില കണക്കാക്കിയ ഈ ഭൂമിക്കായി, 2019-2020 പദ്ധതിവിഹിതത്തിൽ നിന്നും ആദ്യ ഗഡുവായി 9 കോടി രൂപ 2019 ജൂലൈ 3-നും, രണ്ടാം ഗഡുവായി 7,34,95,883 രൂപ 2020 ഒക്ടോബർ 1-നും തിരൂർ സ്പെഷ്യൽ തഹസിൽദാരുടെ അക്കൗണ്ടിലേക്ക് അനുവദിച്ചു നൽകിയിട്ടുണ്ട്.
എന്നാൽ, വാങ്ങിയ ഭൂമിയിൽ 313/1B, 313/3B, 313/4B, 313/5, 316/9 എന്നീ അഞ്ച് സർവെ നമ്പറുകളിലുള്ള ഏകദേശം 4 ഏക്കറോളം ഭൂമിയിൽ മാത്രമാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് ദേശീയ ഹരിത ട്രിബ്യൂണലിന്റെ അനുമതി ലഭിച്ചിട്ടുള്ളത്. ബാക്കിയുള്ള സർവെ നമ്പറുകളിലെ ഭൂമി CRZ-III പരിധിയിൽ പെടുന്ന തണ്ണീർത്തടങ്ങളായതിനാലാണ് ഈ നിയന്ത്രണം വന്നത്. അനുമതി ലഭിച്ച 4 ഏക്കർ ഭൂമി കേന്ദ്രീകരിച്ചാണ് നിലവിൽ കെട്ടിട നിർമ്മാണത്തിനുള്ള ഡി.പി.ആർ. തയ്യാറാക്കിയിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
സ്ഥിരം ക്യാമ്പസ് വികസനത്തിനും നിർമ്മാണ മേൽനോട്ടത്തിനുമായി മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നത് ഉൾപ്പെടെയുള്ള പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടൻസിയായി 'കോസ്റ്റ്ഫോർഡിനെയാണ് ' (COSTFORD) ചുമതലപ്പെടുത്തിയിരുന്നത്. 60 കോടി രൂപയുടെ ഡി.പി.ആർ. തയ്യാറാക്കുന്നതിനായി 0.5% നിരക്കിൽ (18% GST ഉൾപ്പെടെ) 35,40,000/- രൂപയായിരുന്നു കോസ്റ്റ്ഫോർഡിന് നിശ്ചയിച്ച പ്രതിഫലം. എന്നാൽ, കോസ്റ്റ്ഫോർഡ് സമർപ്പിച്ചത് ഏകദേശം 138 കോടി രൂപയുടെ ഡി.പി.ആറും, 81,44,342/- രൂപ പ്രതിഫലം ആവശ്യപ്പെടുന്ന ബില്ലുമാണ് . കരാർ പ്രകാരമുള്ള നടപടിക്രമങ്ങൾക്കൊടുവിൽ കോസ്റ്റ്ഫോർഡ് തയ്യാറാക്കിയ ഡി.പി.ആർ. അനുസരിച്ച് നിർമ്മാണത്തിനും അനുബന്ധ ആവശ്യങ്ങൾക്കുമായി ഏകദേശം 136 കോടി രൂപയുടെ എസ്റ്റിമേറ്റാണ് കണക്കാക്കിയിരുന്നത് .
2021-22 ബജറ്റിൽ മലയാളം സർവ്വകലാശാല കെട്ടിട നിർമ്മാണത്തിനായി 20 കോടി രൂപ മാത്രം അടങ്കൽ തുകയായി അനുവദിച്ച സാഹചര്യത്തിൽ, 2018 DSR പ്രകാരം തയ്യാറാക്കിയ വിശദമായ എസ്റ്റിമേറ്റ് സർവ്വകലാശാല ലഭ്യമാക്കുകയുണ്ടായി . ഇതിന്റെ അടിസ്ഥാനത്തിൽ 03.06.2023-ലെ G.O.(Ms) No.310/2023/HEDN ഉത്തരവ് പ്രകാരം 20 കോടി രൂപ ചിലവഴിക്കുന്നതിന് സർക്കാർ ഭരണാനുമതി നൽകി. എന്നാൽ, 07.12.2018-ലെ ധനകാര്യ വകുപ്പ് ഉത്തരവ് പ്രകാരം ഭരണാനുമതിയുടെ പ്രാബല്യകാലാവധി 3 വർഷമായി നിശ്ചയിച്ചിരുന്നതിനാൽ, പ്രസ്തുത ഭരണാനുമതിയുടെ പ്രാബല്യകാലാവധി 02.06.2026-ൽ അവസാനിക്കുകയുണ്ടായി .
2026-27 -ലെ ആദ്യ ബഡ്ജറ്റിമേലുള്ള ഭേദഗതി പത്രികയിൽ പ്രസ്തുത ശീർഷകത്തിലെ വിഹിതത്തിൽ 1.0588 കോടി രൂപയുടെ കുറവ് വരുത്തിയിനാലും, പുതുതായി പ്രവർത്തി ഏറ്റെടുക്കുന്നതിന് 11.04.2025 -ലെ ജി.ഒ.(പി) നം.48/2025/ധന പ്രകാരം DSoR 2021 അനുസരിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കേണ്ടതിനാൽ സർവ്വകലാശാലയ്ക്ക് ഭരണാനുമതി നൽകിയ വേളയിലെ എസ്റ്റിമേറ്റ് പരിഷ്കരിക്കേണ്ടി വരികയും അടങ്കൽ തുകയിലെ വ്യത്യാസം ഉണ്ടാകുകയും ചെയ്യുന്നതിനാലും ഭരണാനുമതി പുതുക്കി നൽകുന്നതിന് തുക ഇല്ലെന്ന് ധനകാര്യ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിലാണ് ധനകാര്യ വകുപ്പ് ഭരണാനുമതി പുതുക്കി നൽകാത്തത്.
അതേ സമയംവീണ്ടും എസ്റ്റിമേറ്റ് പുതുക്കി നൽകുന്നതിനായി സർവ്വകലാശാല സർക്കാരിനെ സമീപിക്കുകയും ആയത് സർക്കാരിന്റെ പരിഗണനയിലുമാണെന്നും മന്ത്രി റോജി.എം.ജോൺ സഭയിൽ വ്യക്തമാക്കി.
---------------
Hindusthan Samachar / Sreejith S