ബിജെപിക്ക് കനത്ത തിരിച്ചടി; ആര് ശ്രീലേഖ കൗണ്സിലര് സ്ഥാനം രാജിവച്ചു; കോര്പ്പറേഷന് ഭരണം താഴെപോകാം
Thiruvanathapuram, 03 ഒക്റ്റോബര്‍ (H.S.) തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപി കൗണ്‍സിലര്‍ സ്ഥാനാം മുന്‍ ഡിജിപി കൂടിയായ ആര്‍ ശ്രീലേഖ രാജിവച്ചു. പാര്‍ട്ടി നേതൃത്വവുമായുള്ള കടുത്ത ഭിന്നതയാണ് പെട്ടെന്നുള്ള രാജിക്ക പിന്നിലെന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍.
R Sreelekha


Thiruvanathapuram, 03 ഒക്റ്റോബര്‍ (H.S.)

തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപി കൗണ്‍സിലര്‍ സ്ഥാനാം മുന്‍ ഡിജിപി കൂടിയായ ആര്‍ ശ്രീലേഖ രാജിവച്ചു. പാര്‍ട്ടി നേതൃത്വവുമായുള്ള കടുത്ത ഭിന്നതയാണ് പെട്ടെന്നുള്ള രാജിക്ക പിന്നിലെന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍. ഇക്കാര്യത്തില്‍ ശ്രീലേഖസ ഇതുവരെ പ്രതികരിച്ചിട്ടില്ല. വ്യക്തിപരമായ കാരണങ്ങളാലാണ് രാജി സമര്‍പ്പിക്കുന്നതെന്നാണ് ആര്‍. ശ്രീലേഖ പുറത്തുവിട്ട ഔദ്യോഗിക വിശദീകരണം.

ബിജെപി നേതൃത്വത്തെ ആകെ ഞെട്ടിച്ചാണ് ശ്രലേഖയുെ രാജി പ്രഖ്യാപനം. ശ്രീലേഖ രാജിയോടെ തിരുവനന്തപുരം നഗരസഭയിലെ ഭരണസമിതിയിലും ബി.ജെ.പി ജില്ലാ നേതൃത്വത്തിലും കനത്ത പൊട്ടിത്തെറിയും ഭരണപ്രതിസന്ധിയും ഉണ്ടാകും എന്ന് ഉറപ്പാണ്. തിരുവനന്തപുരം നഗരസഭയിലെ ബി.ജെ.പിക്ക് ഭരണത്തെ പോലും ശ്രീലേഖയുടെ നീക്കം ബാധിച്ചേക്കാം. വലിയ തിരിച്ചടിയാണ് ഈ നീക്കം സൃഷ്ടിച്ചിരിക്കുന്നത്.

നഗരസഭയിലെ മേയര്‍ സ്ഥാനം പ്രതീക്ഷിച്ചിരുന്ന ശ്രീലേഖയ്ക്ക് അത് ലഭിക്കാത്തതില്‍ ശക്തമായ അമര്‍ഷവും പ്രതിഷേധവും ഉണ്ടായിരുന്നു. ഇതിനുപുറമെ, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നല്‍കുന്നതിലെ എതിര്‍ അഭിപ്രായങ്ങള്‍ ഉയര്‍ന്നതും ഭിന്നത രൂക്ഷമാക്കി. പാര്‍ട്ടിയിലെ അവഗണനയിലും തീരുമാനങ്ങളിലുള്ള അതൃപ്തിയിലും പ്രതിഷേധിച്ചാണ് അവര്‍ നഗരസഭാ കൗണ്‍സിലര്‍ സ്ഥാനം ഒഴിയാന്‍ തീരുമാനിച്ചത്.

നിയമസഭാ പ്രചരണ സമയത്ത് തന്നെ ശ്രീലേഖ പാര്‍ട്ടി നേതൃത്വവുമായി പലവട്ടം ഇടഞ്ഞിരുന്നു. തനിക്ക് അര്‍ഹമായ പ്രാധാന്യം ലഭിക്കുന്നില്ല് എന്നായിരുന്നു ശ്രീലേഖയുടെ പരാതി. മേയര്‍ സ്ഥാനം ഉറപ്പു നല്‍കിയാണ് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ശ്രീലേഖയെ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ മത്സരത്തിന് ഇറക്കിയത്. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വി മുരളീധരന്‍ അടക്കമുള്ള നേതാക്കള്‍ ഇറങ്ങി വിവി രാജേഷിനെ മേയറാക്കി. ഇതോടെ തന്നെ ശ്രീലേഖ പാര്‍ട്ടിയുമായി അകന്ന് തുടങ്ങിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി തിരിവനന്തപുരത്ത് എത്തിയപ്പോള്‍ പോലും അടുത്തേക്ക് പോകാതെ ശ്രീലേഖ മാറിനില്‍ക്കുക ആയിരുന്നു. ഈ അസംതൃപ്തികളാണ് ഇപ്പോള്‍ രാജിയില്‍ എത്തിയിരിക്കുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News