സി-പാസ് സ്ഥാപനങ്ങൾക്ക് മികവിന്റെ പുതിയ മുഖം; കേരളത്തിലെ മികച്ച സ്ഥാപനങ്ങളാക്കി മാറ്റും : മന്ത്രി റോജി എം. ജോൺ
Thiruvanathapuram, 03 ഒക്റ്റോബര്‍ (H.S.) ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ പ്രൊഫഷണൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസ് (സി-പാസ്) സ്ഥാപനങ്ങൾക്ക് പുതിയ ദിശാബോധം നൽകി സംസ്ഥാനത്തെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് സർക്കാരിന്റെ
ROJI M JOHN FCAEBOOK POST


Thiruvanathapuram, 03 ഒക്റ്റോബര്‍ (H.S.)

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ പ്രൊഫഷണൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസ് (സി-പാസ്) സ്ഥാപനങ്ങൾക്ക് പുതിയ ദിശാബോധം നൽകി സംസ്ഥാനത്തെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. ആരോഗ്യപഠന മേഖലയിലുൾപ്പെടെ സി-പാസ് സ്ഥാപനങ്ങളുടെ അക്കാദമിക നിലവാരം ഉയർത്തുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും ആവശ്യമായ ഇടപെടലുകൾ സർക്കാർ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

സി-പാസിന് കീഴിലുള്ള സ്ഥാപനങ്ങളിലെ അധ്യാപകരുടെയും ജീവനക്കാരുടെയും സേവന-വേതന വ്യവസ്ഥകൾ ഏകീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. നിലവിലുള്ള അപാകതകൾ പരിഹരിച്ച് വ്യക്തമായ മാനദണ്ഡങ്ങൾ രൂപീകരിക്കുകയും അർഹമായ സ്ഥാനക്കയറ്റം ഉറപ്പാക്കുകയും ചെയ്യും. സ്ഥാപനങ്ങളുടെ അക്കാദമികവും ഭരണപരവുമായ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ അനുബന്ധ പഠന മേഖലയിൽ നിലവിലുള്ള നിയന്ത്രണങ്ങൾ പരിഹരിച്ച് പുതിയ പഠനപദ്ധതികളും ആവശ്യമായിടത്ത് പുതിയ സ്ഥാപനങ്ങളും ആരംഭിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കും. നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ പുതിയ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ സി-പാസ് സ്ഥാപനങ്ങളെ പ്രാപ്തമാക്കുമെന്നും മന്ത്രി പറഞ്ഞു.

സി-പാസിന് കീഴിലുള്ള സ്ഥാപനങ്ങളിലെ അധ്യാപകർക്കായി സംഘടിപ്പിച്ച അധ്യാപക ശേഷി വികസന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സി-പാസ് ചെയർമാൻ കൂടിയായ മന്ത്രി.

ചടങ്ങിൽ സി-പാസ് ഡയറക്ടർ ജെയ്മോൻ ജേക്കബ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കൗൺസിൽ അംഗം അഡ്വ. രാജേശ്വരി കാപ്പച്ചേരി, ജോയിന്റ് ഡയറക്ടർ പ്രൊഫ. ജയചന്ദ്രൻ ടി.പി., ഡെപ്യൂട്ടി ഡയറക്ടർ ബിനിറ്റ ചെറിയാൻ, അധ്യാപക ശേഷി വികസന പരിപാടി ചെയർമാൻ പ്രൊഫ. സുദീപ് കെ. എന്നിവർ സംസാരിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News