നാല് മെട്രോ നഗരങ്ങളിലെ ഭൂമി താഴല് പ്രതിഭാസം പഠിക്കും; സംയുക്ത സമിതിയെ നിയോഗിച്ച് കേന്ദ്ര സര്ക്കാര്
New delhi, 03 ഒക്റ്റോബര്‍ (H.S.) മെട്രോ നഗരങ്ങളില്‍ ഭൂമി താഴുന്ന പ്രതിഭാസം പഠിക്കാനും പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കാനുമായി കേന്ദ്ര സര്‍ക്കാര്‍ ഒരു സംയുക്ത സമിതിയെ രൂപീകരിച്ചു. ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലെ ഭൂമി താഴുന്നതുമ
delhi


New delhi, 03 ഒക്റ്റോബര്‍ (H.S.)

മെട്രോ നഗരങ്ങളില്‍ ഭൂമി താഴുന്ന പ്രതിഭാസം പഠിക്കാനും പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കാനുമായി കേന്ദ്ര സര്‍ക്കാര്‍ ഒരു സംയുക്ത സമിതിയെ രൂപീകരിച്ചു. ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലെ ഭൂമി താഴുന്നതുമായി ബന്ധപ്പെട്ട വിഷയം പരിഗണിക്കുന്ന നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണലിന്റെ നിര്‍ദ്ദേശപ്രകാരമാണ് സര്‍ക്കാര്‍ നാലംഗ സമിതിയെ നിയോഗിച്ചത്.

കേന്ദ്ര ജല്‍ ശക്തി മന്ത്രാലയത്തിന് കീഴിലുള്ള സെന്‍ട്രല്‍ ഗ്രൗണ്ട് വാട്ടര്‍ അതോറിറ്റിയാണ് ഈ സമിതി രൂപീകരിച്ചതെന്ന് സര്‍ക്കാര്‍ ട്രൈബ്യൂണലിനെ അറിയിച്ചു. ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവയുടെ നേതൃത്വത്തിലുള്ള പ്രധാന ബെഞ്ച് നടത്തിയ വാദം കേള്‍ക്കലിനിടെ മെയ് 29 നാണ് എന്‍ജിടി ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്.

പ്രധാന മെട്രോ നഗരങ്ങളിലെ ഭൂമി താഴുന്ന പ്രതിഭാസം പരിശോധിക്കുന്നതിനായി ഒരു സംയുക്ത സമിതി രൂപീകരിച്ചതായി സിജിഡബ്ല്യുഎ ട്രൈബ്യൂണലിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. സിജിഡബ്ല്യുഎയുടെ പ്രതിനിധിക്കു പുറമെ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, ഭവന-നഗരകാര്യ മന്ത്രാലയം, ഐഎസ്ആര്‍ഒ എന്നിവയില്‍ നിന്നുള്ള ഓരോ അംഗങ്ങളും ഈ സമിതിയില്‍ ഉള്‍പ്പെടുന്നുണ്ട്.

സിജിഡബ്ല്യുഎയിലെ സയന്റിസ്റ്റ് 'ഡി' ആയ അലോക് കുമാര്‍ സിന്‍ഹ സമിതിയുടെ കോര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കും. മോണിസ് ഖാന്‍ , റിത്വിക് മജുംദാര്‍ (ഐഎസ്ആര്‍ഒ), പി.കെ. ഗജ്ഭിയേ (ജിഎസ്ഐ) എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.

ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ, ചെന്നൈ എന്നിവിടങ്ങളില്‍ ഭൂമി താഴുന്നതായി 2015 മുതല്‍ 2023 വരെ നടത്തിയ ഉപഗ്രഹ നിരീക്ഷണങ്ങളില്‍ കണ്ടെത്തിയെന്ന അന്താരാഷ്ട്ര പഠനത്തെ അടിസ്ഥാനമാക്കിയുള്ള മാധ്യമ റിപ്പോര്‍ട്ട് കഴിഞ്ഞ നവംബറില്‍ ട്രൈബ്യൂണല്‍ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഈ മെട്രോ നഗരങ്ങളിലായി ഏകദേശം 878 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലുള്ള ഭൂമി താഴുന്നതായി പഠനം കണ്ടെത്തി.

തുടര്‍ന്ന് ട്രൈബ്യൂണല്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യുകയും സിജിഡബ്ല്യുഎ ഉള്‍പ്പെടെയുള്ള ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളില്‍ നിന്നും മറുപടി തേടുകയും ചെയ്തു. ഭൂഗര്‍ഭജല നിരക്കിലുണ്ടാകുന്ന കുറവാണ് ഭൂമി താഴുന്നതിന് കാരണമാകുന്ന പ്രധാന ഘടകമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട ഹൈഡ്രോജിയോളജിക്കല്‍ (ജല-ഭൂഗര്‍ഭ ഘടന), ജിയോടെക്‌നിക്കല്‍, റിമോട്ട് സെന്‍സിംഗ്, ഭൂഗര്‍ഭജലം, നഗരവല്‍ക്കരണം, ഭൂവിനിയോഗം എന്നിവയുമായി ബന്ധപ്പെട്ട ലഭ്യമായ വിവരങ്ങള്‍ സമിതി പരിശോധിക്കുമെന്ന് സിജിഡബ്ല്യുഎ അറിയിച്ചു.

ലഭ്യമായ ശാസ്ത്രീയ-സാങ്കേതിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍, ഭൂമി താഴുന്ന പ്രതിഭാസത്തിന് കാരണമാകുന്ന ഘടകങ്ങളെക്കുറിച്ച് സമിതി ചര്‍ച്ച ചെയ്യുമെന്ന് അതില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉചിതമായ പരിഹാര നിര്‍ദ്ദേശങ്ങള്‍ രൂപീകരിച്ച് സമര്‍പ്പിക്കുന്നതിനായി, എംഒഎച്ച്യുഎ , ഐഎസ്ആര്‍ഒ , ജിഎസ്‌ഐ എന്നിവയുടെ പക്കലുള്ള പ്രസക്തമായ വിവരങ്ങള്‍ ഏകോപിപ്പിക്കുകയും പരിശോധിക്കുകയും ചെയ്യും.

സംയുക്ത സമിതിയുടെ യോഗങ്ങള്‍ വിളിച്ചുചേര്‍ക്കുക, പങ്കാളികളായ സംഘടനകളുമായി ഏകോപനം നടത്തുക, വിവരങ്ങളും കണക്കുകളും കൈമാറാന്‍ സൗകര്യമൊരുക്കുക, ട്രൈബ്യൂണലിന് സമര്‍പ്പിക്കാനുള്ള റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനും സമര്‍പ്പിക്കുന്നതിനുമുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുക എന്നിവ കോര്‍ഡിനേറ്ററുടെ ചുമതലയായിരിക്കുമെന്ന് സെന്‍ട്രല്‍ ഗ്രൗണ്ട് വാട്ടര്‍ അതോറിറ്റി അറിയിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News