Enter your Email Address to subscribe to our newsletters

Chennai, 03 ഒക്റ്റോബര്‍ (H.S.)
ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ടിവികെയുടെ വനിതാ സ്ഥാനാര്‍ഥിയെ ഡിഎകൈ നേതാവ് എംകെ സ്റ്റാലിന്‍ അധിക്ഷേപിച്ചു എന്ന് വിവാദം. ധരാപുരം മണ്ഡലത്തിലെ ടിവികെ സ്ഥാനാര്‍ത്ഥിയായ സത്യഭാമയെ ലക്ഷ്യംവച്ച് ഡിഎംകെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍ നടത്തിയ പരാമര്‍ശമാണ് വിവാദമാകുന്നത്. സ്റ്റാലിന്റെ പരാമര്‍ശത്തിനെതിരെ ടിവികെ രംഗത്തെത്തി. ദലിത് വനിതാ സ്ഥാനാര്‍ഥിയെ ശരീരത്തിന്റെ പേരില്‍ അധിക്ഷേപിച്ചുവെന്നും സ്റ്റാലിന്‍ മാപ്പ് പറയണമെന്നും ടിവികെ ആവശ്യപ്പെട്ടു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ സ്ഥാനാര്‍ഥിയായി ധരാപുരം മണ്ഡലത്തില്‍നിന്ന് വിജയിച്ച സത്യഭാമ ഏതാനും ആഴ്ചകള്‍ക്കു ശേഷം സീറ്റ് രാജിവച്ച് ഭരണകക്ഷിയായ ടിവികെയിലേക്കു കൂറുമാറിയിരുന്നു. പിന്നാലെയാണ് ഉപതിരഞ്ഞെടുപ്പുണ്ടായത്. ഇപ്പോള്‍ ധരാപുരത്തെ ടിവികെ സ്ഥാനാര്‍ഥിയാണ് സത്യഭാമ.
ധരാപുരത്ത് ഡിഎംകെ സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോഴായിരുന്നു സ്റ്റാലിന്റെ പരാമര്‍ശം. ധരാപുരത്ത് ടിവികെ കുതിരക്കച്ചവടം നടത്തിയെന്നും എഐഎഡിഎംകെയില്‍ പിളര്‍പ്പുണ്ടാക്കിയെന്നും സ്റ്റാലിന്‍ പറഞ്ഞു. പിന്നാലെയാണ് സത്യഭാമയ ലക്ഷ്യംവച്ചുള്ള പരാമര്‍ശങ്ങള്‍ നടത്തിയത്. ''സത്യത്തിനു വിരുദ്ധമായി പ്രവര്‍ത്തിച്ച അവരുടെ സ്ഥാനാര്‍ഥിയെ നിങ്ങള്‍ ഇപ്പോള്‍ 'സൂട്ട്‌കേസ് ഭാമ' എന്നാണ് വിളിക്കുന്നത്. അതുമാത്രമല്ല, സമ്മര്‍ സോള്ട്ട് ഭാമ എന്നൊരു പേരുകൂടി അവര്‍ക്കുണ്ട്. ഈ ശരീരം വച്ച് അവര്‍ എങ്ങനെ സമ്മര്‍ സോള്‍ട്ട് നടത്തി എന്ന് എനിക്ക് അറിയില്ല''- എന്നായിരുന്നു സ്റ്റാലിന്റെ പരാമര്‍ശം.
അധിക്ഷേപ പരാമര്‍ശത്തിനു പിന്നാലെ സ്റ്റാലിനെതിരെ ടിവികെ രംഗത്തെത്തി. സ്റ്റാലിന്‍ സത്യഭാമയെ ശരീരത്തിന്റെ പേരില്‍ അധിക്ഷേപിച്ചുവെന്ന് ടിവികെ നേതാവും ആരോഗ്യ മന്ത്രിയുമായ അരുണ്‍ രാജ് പറഞ്ഞു. ഇത് സ്ത്രീകളോടും ദലിത് സമൂഹത്തോടുമുള്ള അപമാനമാണെന്നും മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു.
വിജയ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു പിന്നാലെ ചില എംഎല്‍എമാര്‍ തങ്ങളുടെ സീറ്റുകള്‍ രാജിവച്ച് ടിവികെയ്‌ക്കൊപ്പം ചേര്‍ന്നിരുന്നു. പിന്നാലെ, നടന്നത് കുതിരക്കച്ചവടമാണെന്ന് ഡിഎംകെയും എഐഎഡിഎംകെയും ആരോപിച്ചിരുന്നു. എന്നാല്‍ ടിവികെ ഇത് തള്ളിയിരുന്നു. ഒഴിവുവന്ന സീറ്റുകളില്‍ ധരാപുരം, മധുരാന്തകം എന്നീ രണ്ട് മണ്ഡലങ്ങളില്‍ മാത്രമാണ് നിലവില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ മണ്ഡലങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച അതേ ആളുകളാണ് ടിവികെ സ്ഥാനാര്‍ഥികള്‍.
---------------
Hindusthan Samachar / Sreejith S