എസ്ഐ ഗോകുലിന്റെ വീട്ടിലേക്ക് ഡിവൈഎഫ്ഐ മാർച്ച്
Thiruvanathapuram, 03 ഒക്റ്റോബര്‍ (H.S.) തി​രു​വ​ന​ന്ത​പു​രം: : എസ്എഫ്ഐ ജില്ലാ സെക്രട്ടറി എം എ നന്ദനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ കന്റോൺമെന്റ് എസ്ഐ ഗോകുലിന്റെ വീട്ടിലേക്ക് ഡിവൈഎഫ്ഐ വഞ്ചിയൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച്
DYFI


Thiruvanathapuram, 03 ഒക്റ്റോബര്‍ (H.S.)

തി​രു​വ​ന​ന്ത​പു​രം: : എസ്എഫ്ഐ ജില്ലാ സെക്രട്ടറി എം എ നന്ദനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ കന്റോൺമെന്റ് എസ്ഐ ഗോകുലിന്റെ വീട്ടിലേക്ക് ഡിവൈഎഫ്ഐ വഞ്ചിയൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

പൊലീസ് അതിക്രമത്തിനെതിരെ നൂറുകണക്കിന് പ്രവർത്തകരാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. പ്രതിഷേധവുമായെത്തിയ പ്രവർത്തകരെ എസ്ഐയുടെ വീടിനു മുന്നിൽ വൻ പൊലീസ് സംഘം ബാരിക്കേഡ് കെട്ടി തടഞ്ഞു. മാർച്ച് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ആർ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

ജനങ്ങളുടെ സംരക്ഷകരാകേണ്ട പൊലീസ് ചില വ്യക്തിപരമായ അജൻഡകളുടെ പേരിൽ വിദ്യാർഥി പ്രതിനിധികൾക്കും യുവാക്കൾക്കും നേരെ അനാവശ്യമായ ആക്രമണവും ഭീഷണിയും നടത്തുന്നത് അംഗീകരിക്കാനാകില്ലെന്നും പൊലീസ് സേനയിലെ ചിലരുടെ ഇത്തരം ഏകാധിപത്യ നടപടികൾ വച്ചുപൊറുപ്പിക്കില്ലെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ യുവാക്കളെ അണിനിരത്തി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News