Enter your Email Address to subscribe to our newsletters

Kozhikkode, 03 ഒക്റ്റോബര്‍ (H.S.)
കോഴിക്കോട്: മുസ്ലിംലീഗിന്റെയും ജമാഅത്തെ ഇസ്ലാമിന്റെയും തടവറയിലാണ് വി.ഡി.സതീശനും സർക്കാരുമെന്ന് ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രൻ. അവരുടെ മുന്നിൽ രാവിലെയും വൈകിട്ടും ദണ്ഡനമസ്കാരം ചെയ്യുകയാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ തന്നെ യഥാർത്ഥത്തിൽ ഭരിക്കാൻ പോകുന്നത് മുസ്ലിംലീഗും ജമാഅത്തെ ഇസ്ലാമിയും ആണെന്ന് ബിജെപി വിലയിരിത്തിയിരുന്നു. എന്നാൽ ഭരണം തുടങ്ങി 130 ദിവസം കഴിയുമ്പോൾ കേരളത്തിനും അത് ബോധ്യമായി. ഭരണത്തിന്റെ തലപ്പത്തിരിക്കുന്നത് വിഡി സതീശനാണെങ്കിലും നിയന്ത്രണം മുസ്ലിം ലീഗിനും ജമാഅത്ത് ഇസ്ലാമിനുമാണെന്ന്.
രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായാണ് മുസ്ലിംലീഗിന് ഇപ്പോൾ ആറ് ക്യാബിനറ്റ് പദവിയാണ് ലഭിച്ചത്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് അഞ്ചാമത്തെ മന്ത്രിയെ ആവശ്യപ്പെട്ടപ്പോൾ കേരളത്തിൽ ഉണ്ടായ ചർച്ചകൾ മറന്നിട്ടില്ല. എന്നിട്ട് ലീഗിന് നിലവിൽ സുപ്രധാന വകുപ്പുകൾ അടങ്ങിയ അഞ്ച് മന്ത്രിമാരും ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാൻ എന്ന പുതിയ കാമ്പിനറ്റ് പദവിയും കൊടുത്തു.
ആദ്യദിവസം മുതൽ ഭരണത്തിലെ കാര്യങ്ങൾ തീരുമാനിക്കുന്നത് ലീഗാണ്. എൽഡിഎഫ് സർക്കാരിന്റെ ദുർഭരണവും, അഴിമതിയും സ്വജനപക്ഷപാതവും, ഭരണതകർച്ചയും കാരണം ഒരു മാറ്റത്തിനു വേണ്ടിയാണ് ജനങ്ങൾ യുഡിഎഫിന് വോട്ട് ചെയ്തത്. പുതുയുഗ കേരളം സൃഷ്ടിക്കും എന്നാണ് പറഞ്ഞത്. എന്നിട്ട് ജനങ്ങൾക്ക് കിട്ടിയത് പവർകട്ടും തൊഴിലില്ലായ്മയുമാണ്. പിഎസ് സി ലിസ്റ്റിന്റെ കാലാവധി നീട്ടുമെന്നു പറഞ്ഞിട്ടും നടന്നില്ല. ശബരിമല അന്വേഷണം സമ്പൂർണ്ണമായി അട്ടിമറിച്ചു. ഇപ്പോൾ പിണറായി വിജയനെയും കുടുംബത്തെയും സംരക്ഷിക്കുകയാണ് ചെയ്യുന്നത്. മുസ്ലിംലീഗിന്റെയും ജമാഅത്തെ ഇസ്ലാമിന്റെയും കീഴിലാണ് എന്ന് മറച്ചുവെക്കാൻ വേണ്ടിയാണ് സംഘർഷങ്ങൾ ഉണ്ടാക്കുന്നത്. തിരുവനന്തപുരത്തെ കാര്യാലയത്തിനു നേരെയുണ്ടായ ആക്രമണവും. ജനങ്ങൾക്ക് ഒരു നേട്ടവുമില്ല പകരം ലീഗിനും ജമാഅത്ത് ഇസ്ലാമിനുമാണ് കിട്ടിയത്. സുപ്രധാന പദവിയിലും ജമാഅത്തെ ഇസ്ലാമിയാണ്. പിഎംശ്രീ പദ്ധതയുമായി മുന്നോട്ടുപോകുമെന്ന് പറഞ്ഞിട്ടും ലീഗിന്റെയും ജമാഅത്ത് ഇസ്ലാമിന്റെയും സമ്മർദം കൊണ്ട് പിന്നോട്ട് പോയി. ഇന്ദിര ഗ്യാരണ്ടിയിൽ അഞ്ച് കാര്യങ്ങൾ നടപ്പാക്കുമെന്ന് പറഞ്ഞിട്ട് ഒന്ന് മാത്രമാണ് നടപ്പാക്കിയത്. ശബരിമല വിഷയവും, പവർ കട്ടും, പിഎസ് സിയിലെ അഴിമതിയും, റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുന്നതൊന്നും നടപ്പാക്കിയില്ല. സമ്പൂർണ്ണമായ ഭരണ തകർച്ചയാണ് നടന്നതെന്നും പറഞ്ഞു.
വാർത്താസമ്മേളനത്തിൽ ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.പി. പ്രകാശ് ബാബു, മുൻ സംസ്ഥാന ഉപാധ്യക്ഷൻ പി. രഘുനാഥ്, ജില്ലാ ജനറൽ സെക്രട്ടറി ടി.വി. ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.
---------------
Hindusthan Samachar / Sreejith S