ഗ്യാനേഷ് കുമാറിനെതിരെ ഇന്ന് ഇന്ത്യാ മുന്നണിയുടെ പരസ്യവിചാരണ; ഖാര്ഗെയുടെ വസതിയില് മോക് ഇംപീച്ച്മെന്റ്
New delhi, 30 ഒക്റ്റോബര്‍ (H.S.) മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം കടുപ്പിക്കാന്‍ ഇന്ത്യാ സഖ്യം. മുന്നണിയുടെ നേതൃത്വത്തില്‍ ഇന്ന് ഡല്‍ഹിയില്‍ പരസ്യവിചാരണ സംഘടിപ്പിക്കും. രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര
Opposition-Impeachment-Move-Against-CEC-Gyanesh-Kumar-Faces-Setback-Ex-Attorney-General-Statement


New delhi, 30 ഒക്റ്റോബര്‍ (H.S.)

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം കടുപ്പിക്കാന്‍ ഇന്ത്യാ സഖ്യം. മുന്നണിയുടെ നേതൃത്വത്തില്‍ ഇന്ന് ഡല്‍ഹിയില്‍ പരസ്യവിചാരണ സംഘടിപ്പിക്കും. രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ വൈകിട്ട് മൂന്നിനാണ് പ്രതീകാത്മക ഇംപീച്ച്‌മെന്റ് നടപടികള്‍ ഉള്‍പ്പെടുന്ന മോക്ക് പാര്‍ലമെന്റ് നടക്കുക. മുന്‍ ലോക്സഭാ സ്പീക്കര്‍ മീരാകുമാര്‍ പരിപാടിയില്‍ സ്പീക്കറായി അധ്യക്ഷത വഹിക്കും.

തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടികളിലെ സുതാര്യതയില്ലായ്മയും വോട്ടര്‍പട്ടികയിലെ ക്രമക്കേടുകളും ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം വേറിട്ട പ്രതിഷേധത്തിലേക്ക് കടക്കുന്നത്. മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ഗ്യാനേഷ് കുമാറിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കുക. തുടര്‍ന്ന് ഇന്ത്യാ സഖ്യത്തിലെ പ്രധാന കക്ഷിനേതാക്കള്‍ പ്രമേയത്തിന്മേല്‍ സംസാരിക്കും. വോട്ടര്‍പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കപ്പെട്ടതുള്‍പ്പെടെയുള്ള ദുരനുഭവങ്ങള്‍ നേരിട്ട സാധാരണക്കാരും തങ്ങളുടെ അഭിപ്രായങ്ങള്‍ വേദിയില്‍ പങ്കുവയ്ക്കും.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയാകും മറുപടി പ്രസംഗം നടത്തുക. തുടര്‍ന്ന് പ്രതീകാത്മക ഇംപീച്ച്‌മെന്റ് നടപടികള്‍ പൂര്‍ത്തിയാക്കും. എംപിമാരുടെ ജനാധിപത്യവിരുദ്ധത തുറന്നുകാട്ടാനാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നതെന്ന് നേതാക്കള്‍ വ്യക്തമാക്കി. വന്‍ പൊലീസ് സന്നാഹത്തിന്റെയും മാധ്യമപ്രവര്‍ത്തകരുടെയും സാന്നിധ്യത്തിലാകും നടപടികള്‍ പുരോഗമിക്കുക.

സമീപകാലത്തായി തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവര്‍ത്തനങ്ങളില്‍ കടുത്ത അതൃപ്തിയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുള്ളത്. ഭരണകക്ഷിയായ ബിജെപിക്ക് അനുകൂലമായി കമ്മിഷന്‍ പ്രവര്‍ത്തിക്കുന്നുവെന്നും, പ്രതിപക്ഷ നേതാക്കള്‍ക്കെതിരായ പരാതികളില്‍ അതിവേഗം നടപടിയെടുക്കുമ്പോള്‍ ഭരണപക്ഷ നേതാക്കളുടെ ചട്ടലംഘനങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കുന്നുവെന്നുമാണ് ഇന്ത്യാ സഖ്യത്തിന്റെ പ്രധാന ആരോപണം. ഇതിനുപുറമെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യത സംബന്ധിച്ചും വിവിപാറ്റ് സ്ലിപ്പുകള്‍ പൂര്‍ണമായും എണ്ണണമെന്ന ആവശ്യത്തിലും കമ്മിഷന്‍ സ്വീകരിച്ച നിഷേധാത്മക നിലപാടും പ്രതിപക്ഷത്തെ ചൊടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ തന്നെ നേരിട്ട് തിരിയാന്‍ പ്രതിപക്ഷം തീരുമാനിച്ചത്. ജനാധിപത്യ സംരക്ഷണത്തിനായുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് ഈ പ്രതീകാത്മക വിചാരണയെ ഇന്ത്യാ സഖ്യം നോക്കിക്കാണുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News