കിഫ്ബി പദ്ധതികൾ ലഭിച്ചതിൽ വിശദീകരണവുമായി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി..
Thiruvananthapuram , 31 ഒക്റ്റോബര് (H.S.) കിഫ്ബി പദ്ധതികൾ ലഭിച്ചതിൽ വിശദീകരണവുമായി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി.. ഊരാളുങ്കലിന് പ്രവർത്തികൾ ലഭിച്ചത് ഓപ്പൺ ടെൻഡറിലൂടെ എന്ന് യു എൽ സി സി എസ് ലിമിറ്റഡ് അറിയിച്ചു.. സാമൂഹ്യ മാധ്യമ
ഊരാളുങ്കൽ സൊസൈറ്റി


Thiruvananthapuram , 31 ഒക്റ്റോബര് (H.S.)

കിഫ്ബി പദ്ധതികൾ ലഭിച്ചതിൽ വിശദീകരണവുമായി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി.. ഊരാളുങ്കലിന് പ്രവർത്തികൾ ലഭിച്ചത് ഓപ്പൺ ടെൻഡറിലൂടെ എന്ന് യു എൽ സി സി എസ് ലിമിറ്റഡ് അറിയിച്ചു.. സാമൂഹ്യ മാധ്യമ പേജിൽ നൽകിയ വിശദീകരണക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്..

എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കിഫ്ബി വഴി ഊരാളുങ്കൽ കോപ്പറേറ്റീവ് സൊസൈറ്റിക്ക് 6000 കോടിയോളം രൂപയുടെ പദ്ധതി ലഭിച്ചുവെന്നും അതിൽ വിജിലൻസ് അന്വേഷണം ഉണ്ടാകുമെന്നും മലയാള മനോരമ ദിനപത്രം റിപ്പോർട്ട് ചെയ്തിരുന്നു.. പല പദ്ധതികളും ടെൻഡർ ഇല്ലാതെയാണ് കൈമാറിയത് എന്നും പദ്ധതികളുടെ ഡി പി ആർ പോലും തയ്യാറാക്കിയത് ഊരാളുങ്കൽ ആണെന്നും ആയിരുന്നു ആക്ഷേപം.. ഈ ആരോപണങ്ങൾക്കാണ് ഒരാളുങ്കലിന്റെ മറുപടി.

ഊരാളുങ്കലിന്റെ വിശദീകരണക്കുറിപ്പ് ഇങ്ങനെ..

കിഫ്ബി വഴി 6000 കോടി രൂപയുടെ പദ്ധതികൾ ഊരാളുങ്കൽ സൊസൈറ്റിക്കു നല്കി എന്നും അതിലേക്കു വിജിലൻസ് അന്വേഷണം വ്യാപിപ്പിക്കുമെന്നും ഒരു പത്രത്തിൽ വന്ന വാർത്ത വന്നിരിക്കുന്നു. കിഫ്ബിയുടെ പ്രവൃത്തികൾ ഓപ്പൺ ടെൻഡർ വഴി മാത്രമേ സൊസൈറ്റിക്കു ലഭിച്ചിട്ടുള്ളൂ. കർക്കശ വ്യവസ്ഥകളുള്ള കിഫ്ബിയുടെ ടെൻഡർ നടപടികൾ കൃത്യമായി പാലിച്ചതുകൊണ്ടും ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്തതുകൊണ്ടുമാണ് സൊസൈറ്റിക്ക് പ്രവൃത്തികൾ ലഭിച്ചത്.

ഏറ്റെടുത്ത പ്രവൃത്തികൾ കിഫ്ബിയുടെ കർക്കശവ്യവസ്ഥകളും ഉയർന്ന ഗുണമേന്മയും പാലിച്ചുകൊണ്ടാണ് സൊസൈറ്റി നിർവ്വഹിച്ചിട്ടുള്ളത്. പ്രവൃത്തികളുമായി ബന്ധപ്പെട്ട ടെൻഡർ മുതലുള്ള മുഴുവൻ കാര്യങ്ങളും സുതാര്യമാണ്. ഇപ്പോഴത്തെ രാഷട്രീയാരോപണത്തിനു മുമ്പ് ഇന്നുവരെ ഈ പ്രവൃത്തികൾ സംബന്ധിച്ച് ഒരു ആരോപണവും ഉയർന്നിട്ടുമില്ല. അതിനാൽ, ദുരൂഹത സൃഷ്ടിച്ചും വസ്തുതാവിരുദ്ധമായ കാര്യങ്ങൾ ഉന്നയിച്ചും ഊരാളുങ്കൽ സൊസൈറ്റിനെതിരെ വാർത്ത നല്കരുതെന്ന് മുഴുവൻ മാദ്ധ്യമങ്ങളോടും സവിനയം അഭ്യർത്ഥിക്കുന്നു.

18000 കുടുംബങ്ങളുടെ അത്താണിയും നൂറു വർഷത്തെ കളങ്കരഹിതമായ പ്രവർത്തനപാരമ്പര്യം ഉള്ളതും സംസ്ഥാനത്തെ നാലാമത്തെ തൊഴിൽദാതാവുമായ സൊസൈറ്റിയെ തളർത്തുന്ന നടപടികൾക്ക് സാമൂഹികോത്തരവാദിത്വമുള്ള ആരും മുതിരരുതെന്നും ഞങ്ങൾ അഭ്യർത്ഥിക്കുന്നു:

ഊരാളുകൾ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്നുമാണ് സാമൂഹ്യ മാധ്യമ പേജിലെ കുറിപ്പിൽ വിശദീകരിക്കുന്നത്..

കിഫ്ബിയുടെ കണ്ണൂർ ഭൂമി ഇടപാടിൽ അന്വേഷണസംഘം വിപുലപ്പെടുത്തുന്നതിനിടെയാണ് ഊരാളുങ്കലിന് നൽകിയ പ്രവർത്തികളും സംശയ നിഴലിൽ വരുന്നത്..

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News