Enter your Email Address to subscribe to our newsletters

Thiruvananthapuram , 31 ഒക്റ്റോബര് (H.S.)
തിരുവനന്തപുരം ശ്രീകാര്യം മേൽപ്പാല നിർമ്മാണം നിലച്ചതിൽ വിശദീകരണവുമായി മുൻ കഴക്കൂട്ടം എംഎൽഎ കടകംപള്ളി സുരേന്ദ്രൻ..ശ്രീകാര്യം മേൽപ്പാലം നിർമ്മാണത്തിന് 168 കോടി രൂപയുടെ കിഫ്ബി പദ്ധതിയാണ് നടപ്പിലാക്കിയത്. ഇതിൽ ഭൂമി ഏറ്റെടുക്കലിന് മാത്രം 98 കോടി രൂപ ചിലവായി. ബാക്കി തുക നിർമ്മാണ പ്രവർത്തനങ്ങൾക്കും, കുടിവെള്ള പൈപ്പ് ലൈനുകൾ, ഇലക്ട്രിക് / BSNL കേബിളുകൾ/ ലൈനുകൾ എന്നിവ മാറ്റിയിടുന്നതിനുമായിരുന്നുവെന്ന് കടകംപള്ളി സുരേന്ദ്രൻ വാർത്താക്കുറുപ്പിൽ വ്യക്തമാക്കി..
മേൽപ്പാലത്തിൽ മെട്രോ സൗകര്യം കൂടി ഉൾപ്പെടുത്തുന്നതിനാൽ പദ്ധതി നിർവ്വഹണ ചുമതല സർക്കാർ സ്ഥാപനമായ കൊച്ചി മെട്രോ കോർപ്പറേഷൻ ലിമിറ്റഡ് - ന് ആയിരുന്നു. പദ്ധതിയുടെ പ്ലാനും, ഡ്രോയിംഗും കൊച്ചി മെട്രോ തയ്യാറാക്കി അംഗീകരിച്ച ശേഷം നിർമ്മാണ പ്രവൃത്തികൾക്ക് ടെണ്ടർ ക്ഷണിച്ചതിൻ പ്രകാരം M/s ചെറിയാൻ വർക്കി കൺസ്ട്രക്ഷൻ കമ്പനി വർക്ക് എടുത്തു. അന്നത്തെ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർമ്മാണ ഉദ്ഘാടനം നടത്തിക്കൊണ്ട് പ്രവൃത്തികൾ ആരംഭിച്ചു.
ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതിരിക്കുന്നതിന് രണ്ട് ഘട്ടങ്ങളായിട്ടാണ് നിർമ്മാണ പ്രവർത്തികൾ നടപ്പിലാക്കിയത്. ഒന്നാം ഘട്ടമായി സർവ്വീസ് റോഡിൻ്റെയും, അനുബന്ധ പ്രവൃത്തികളുടെയും പണികൾ പൂർത്തിയാക്കുകയും. രണ്ടാം ഘട്ടമായി മെട്രോ സംവിധാനത്തിന് അനുയോജ്യമായ രീതിയിൽ മേൽപ്പാലം നിർമ്മിക്കുക. ഇതിൽ ഒന്നാം ഘട്ടത്തിൻ്റെ പണികൾ ആരംഭിച്ചു. ഈ പണികൾ പുരോഗമിക്കവേ ഒരു മെട്രോ സിറ്റിയായി വികസിച്ചു കൊണ്ടിരിക്കുന്ന തിരുവനന്തപുരത്തിന് ലൈറ്റ് മെട്രോ ട്രെയിനിന് പകരം മെട്രോ ട്രെയിനാണ് അനുയോജ്യമെന്നും, അപ്രകാരം നിർമ്മാണ പ്രവർത്തനങ്ങളിൽ മാറ്റം വരുത്തണമെന്നുമുള്ള നിർദ്ദേശം കേന്ദ്രസർക്കാർ - ൽ നിന്നും ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ മേൽപ്പാല നിർമ്മാണത്തിന് ലൈറ്റ് മെട്രോക്കുള്ള ഡ്രോയിംഗ് മാറ്റി മെട്രോക്കുള്ള ഡ്രോയിംഗ് തയ്യാറാക്കേണ്ട സാഹചര്യം ഉണ്ടായി. ഈ ബുദ്ധിമുട്ട് മേൽപ്പാലം നിർമ്മാണത്തിന് മാത്രമാണ്.
ഒന്നാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിന് യാതൊരു വിധ തടസ്സങ്ങളോ,
ബുദ്ധിമുട്ടുകളോ ഇല്ല.
ഈ നാടിൻ്റെ വികസനത്തിന് സ്വപ്ന തുല്യമായ പദ്ധതികൾ നടപ്പിലാക്കുന്നതിന് പിണറായി സർക്കാരുകളും, സമൂഹത്തോട് പ്രതിബദ്ധതയുള്ള ഒരു ജനപ്രതിനിധി എന്ന നിലയിൽ ഞാൻ നടത്തിയിട്ടുള്ള പരിശ്രമങ്ങളും എന്നും ജനഹൃദയങ്ങളിൽ ഉണ്ടാകും എന്ന കാര്യത്തിൽ എനിക്ക് ഉറച്ച വിശ്വാസമുണ്ടെന്നും . ഈ വിശ്വാസം ഒരു ഉഡായിപ്പ് AI വീഡിയോ ഇറക്കി തകർത്തു കളയാം എന്നത് വെറും വ്യാമോഹം മാത്രമാണെന്നും കടകംപള്ളി സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു
ശ്രീകാര്യം മേൽപ്പാല നിർമ്മാണം നിലച്ചത് സംബന്ധിച്ച് ബിജെപി എം എൽ എ വി മുരളീധരൻ ആണ് നിയമസഭയിൽ ചോദ്യം ഉന്നയിച്ചത്.. പാലം നിർമാണത്തിൽ വലിയ അനാസ്ഥയാണ് ഉണ്ടായത് എന്ന് വി മുരളീധരൻ ചൂണ്ടിക്കാട്ടിയിരുന്നു.. ഇതിന് മറുപടി നൽകിയ മുഖ്യമന്ത്രി വി ഡി സതീശനും ശ്രീകാര്യം മേൽപ്പാല നിർമ്മാണത്തിൽ കുറ്റകരമായ അനാസ്ഥ ഉണ്ടായതായി സഭയെ അറിയിച്ചിരുന്നു.. വ്യക്തമായ പ്ലാൻ പോലുമില്ലാതെയാണ് പാലം നിർമ്മാണത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ സർക്കാർ നടത്തിയത് എന്നും വിമർശനം ഉയർന്നിരുന്നു..
---------------
Hindusthan Samachar / CHANDHU CHANDRASEKHAR