Enter your Email Address to subscribe to our newsletters

Malappuram, 04 ഒക്റ്റോബര്‍ (H.S.)
സിപിഎം മുന്‍ എംഎല്‍എ ് പി. നന്ദകുമാറിന്റെ മലപ്പുറം വിരുദ്ധപരാമര്‍ശത്തില്‍ വിമര്‍ശനവുമായി മന്ത്രി കെ.എം ഷാജി. സിപിഎം എന്തിനാണ് ഒരു ജില്ലയെ ഇത്തരത്തില്‍ ആക്ഷേപിക്കുന്നതെന്നും അവരുടെ ഉള്ളിലുള്ള ധാരണ പുറത്ത് വരികയാണെന്നും അദ്ദേഹം പറഞ്ഞു. 'മതമൗലികവര്‍ഗീയവാദികളുടെ കൂടാണ് മലപ്പുറം ജില്ല' എന്നായിരുന്നു പൊന്നാനി മുന്‍ എംഎല്‍എ കൂടിയായ നന്ദകുമാറിന്റെ കഴിഞ്ഞദിവസത്തെ പരാമര്‍ശം. സിിപിഎം നന്നാവുകയല്ല ചെയ്യുന്നതെന്നും നന്ദകുമാറിന്റേത് വളരെ മോശം പരാമര്‍ശമാണെന്നും ഷാജി പറഞ്ഞു. കേവലമൊരു പ്രദേശത്തെയല്ല സമൂഹത്തെയും സമുദായത്തെയുമാണ് അവര്‍ ലക്ഷ്യം വയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'കേരളത്തില്‍ അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാട് കൂടിയാണ് മലപ്പുറം. നന്ദകുമാറിന്റെ പരാമര്‍ശം ആയാള്‍ പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയുടെ വര്‍ഗീയരീതിയാണ്. അതിനെ മുസ്ലീം വിരുദ്ധം എന്നൊക്കെ പറഞ്ഞിട്ട് മാര്‍ക്കറ്റ് ചെയ്യുന്നതിനോട് താല്‍പര്യമില്ലെന്നും കെ.എം ഷാജി ചൂണ്ടിക്കാട്ടി. സിപിഎമ്മിന്റെ ശക്തികേന്ദ്രമായ കണ്ണൂരില്‍ ഉള്‍പ്പെടെ സിപിഎം തോറ്റു. എന്നുവെച്ച് അവിടെയുള്ള ആളുകളെല്ലാം വെട്ടും കുത്തും തൊഴിലാക്കിയവരാണ് എന്ന് പറയാന്‍ കഴിയുമോ. അങ്ങനെ പറഞ്ഞാല്‍ എത്രമാത്രം അബദ്ധമാകും അത്. കണ്ണൂരില്‍ എത്ര നല്ല മനുഷ്യരുണ്ട്. സിപിഎമ്മിന് സ്വാധീനമുള്ളത് കൊണ്ട് ആ നാട് മോശമെന്ന് പറയാന്‍ കഴിയുമോയെന്നും ഷാജി ചോദിച്ചു.
പിണറായി വിജയനില്‍നിന്നും അദ്ദേഹത്തിന്റെ കൂട്ടരില്‍നിന്നും പാര്‍ട്ടി ഇപ്പോഴും മോചിതരായിട്ടില്ല. അദ്ദേഹത്തെ കാണുമ്പോള്‍ മുട്ടുവിറക്കുന്ന അഭിപ്രായങ്ങള്‍ മാറ്റുന്ന സഖാക്കള്‍ ഇപ്പോഴും മാറിയിട്ടില്ലെന്നും ഷാജി ചൂണ്ടിക്കാട്ടി. ലീഗ് ജനപ്രതിനിധികളുടെ യോഗത്തില്‍ ഇന്ന് ഗൗരവമുള്ള ചര്‍ച്ച നടന്നെന്നും ഗവേണന്‍സിനെ പറ്റിയാണ് യോഗത്തില്‍ ചര്‍ച്ചയായതെന്നും ഷാജി പറഞ്ഞു ജനപ്രതിനിധികള്‍ ഓഡിറ്റ് ചെയ്യപ്പെടുന്നത് നല്ലതല്ലേ? മുസ്ലിംലീഗില്‍ പെരുമാറ്റച്ചട്ടമൊക്കെ നേരത്തെയുണ്ട്. എങ്കില്‍ മാത്രമേ അംഗത്വം ലഭിക്കുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.
മലപ്പുറം ജില്ലയെ സംബന്ധിച്ചിടത്തോളം സവിശേഷമായ പല സാഹചര്യങ്ങളുണ്ട്. മതമൗലിക വര്ഗീയ വാദികളുടെ കൂടാണ് മലപ്പുറം ജില്ല. സ്വാഭാവികമായും അതിനെ പ്രതിരോധിച്ച് മതനിരപേക്ഷ പ്രസ്ഥാനങ്ങളെ യോജിപ്പിച്ച് മുന്നോട്ടു പോകുന്ന കമ്യൂണിസ്റ്റ് പാര്ട്ടി, പുതിയ കാലത്ത് അതിന്റെ രാഷ്ട്രീയ കടമകള് എങ്ങിനെ ഏറ്റെടുക്കണമെന്ന് പരിശോധിക്കണം. അതിനായാണ് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം ചേര്ന്നത്'- നന്ദകുമാറിന്റെ ഈ പരാമര്‍ശമാണ് വിവാദമായത്.
പ്രസംഗം വിവാദമായതോടെ, സിപിഎമ്മിനെ വിമര്ശിച്ചുകൊണ്ട് വലിയ ചോദ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില് ഉയരുന്നത്. മുന്പ് പിണറായി വിജയന് നടത്തിയ പരാമര്ശങ്ങളുടെ തുടര്ച്ചയാണ് നന്ദകുമാറിന്റെ പ്രസംഗം. ഇതാണോ സിപിഎം പറയുന്ന തെറ്റ് തിരുത്തല് എന്നും വിമര്ശനം ഉയര്ന്നു.
---------------
Hindusthan Samachar / Sreejith S