Enter your Email Address to subscribe to our newsletters

KOCHI, 04 ഒക്റ്റോബര്‍ (H.S.)
വ്യത്യസ്ഥമായ അഭിനയ ചാതുരി കൊണ്ട് പ്രക്ഷകരുടെ മനസ്സിൽ ഏറെ ഇടം നേടിയ അഭിനേതാക്കളാണ് ജയസൂര്യയും , വിനായകനും .
അപൂർവ്വമായ ഈ ഒത്തുകൂടൽ ഉണ്ടാകുന്ന
ചിത്രമാണ് ടൈറ്റാൻസ്.
പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ ഇരുവരുടേയും കോമ്പിനേഷൻ ഏറെ കൗതുകത്തോടെയാണ് പ്രക്ഷക സമൂഹം
കാത്തിരിക്കുന്നത്..
നേരമ്പോക്കിൻ്റെ ബാനറിൽ ഇൻഷാദ് എം. ഹസ്സൻ, മിഥുൻ മാനുവൽ തോമസ്
പ്രദീപ് .സി . എസ്. എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.
സുനിൽ സിംഗും സജിത് പി വൈയ്യു മാണ് എക്സികുട്ടീവ് പ്രൊഡ്യൂസേർസ് -
ഫാൻ്റെസി ഹ്യൂമർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ ട്രയിലർ പുറത്തുവിട്ടു.
കൗതുകകരമായ നിരവധി മുഹൂർത്തങ്ങളി ലൂടെ എത്തിയ ഈ ട്രയിലർ ഇതിനകം തന്നെ വൈറലായിരി
ക്കുകയാണ്.
ട്രയിലറിലെ ചില ഭാഗങ്ങൾഒന്നു ശ്രദ്ധിക്കാം.
ആൻ്റെണി യെക്കൂസ്സാ എന്നു കേൾക്കുമ്പോൾ ഇങ്ങനെ ഒന്നു വിറക്കണം
യെക്കൂസ്സാക്ക് ഇത് ഏറെ സന്തോഷമായതുപോലെ.
വാനൊക്കെ ഒക്കെയാണ്
പക്ഷെ മുടിഞ്ഞ റിസ്‌ക്കാണ്....
പിടിക്കുമ്പം മിനിമം തല പോകണതെങ്കിലും പിടിക്കണ്ടെടാ..: അതു പറഞ്ഞാൽ തീരൂല്ല. ചേട്ടൻ ഗൂഗിൾ ചെയ്തു നോക്ക് ...
*ഇവമ്മാരൊക്കെ ഗൂഗിളിലുമുണ്ടോ?
ട്രെയിലറിൽ കേൾക്കുന്ന ഡയലോഗുകളാണിതൊക്കെ.
ഇത്തരത്തിൽ
ചിരിയും ചിന്തയും നൽകുന്ന രംഗങ്ങളും, സംഭാഷണങ്ങളു മായിട്ടാണ് ട്രയിലർ നിറഞ്ഞുനിൽക്കു
ന്നത് .
ട്രയിലർ നൽകുന്ന ഈ സൂചനകളാൽ സമ്പന്നമായിരിക്കും ചിത്രമെന്നു വിശ്വസിക്കാം.
സണ്ണി വെയ്ൻ, സുരേഷ് കൃഷ്ണ, ഇന്ദ്രൻസ്,പ്രശസ്ത റാപ് സിംഗർ ബബബിജീൻ, നിഹാൽ, മണികണ്ഠൻ ആചാരി എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
വലിയ മുതൽമുടക്കിൽ വ്യത്യസ്ഥമായ ലൊക്കേഷനുകളി ലൂടെ യാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കു
ന്നത്.
കൊച്ചി, കോയമ്പത്തൂർ, കൊല്ലം എന്നിവിടങ്ങളിലാ
യിരുന്നു ചിത്രീകരണം.
തിരക്കഥ - ജയിംസ് സെബാസ്റ്റ്യൻ.
സംഗീതം - ഷാൻ റഹ്മാൻ.
ഛായാഗ്രഹണം - വിഷ്ണുശർമ്മ.
എഡിറ്റിംഗ്- ഷമീർ മുഹമ്മദ്.
പ്രൊഡക്ഷൻ ഡിസൈനർ - അരുൺ വെഞ്ഞാറമൂട്.
കലാസംവിധാനം - മഹേഷ് പിറവം.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് -രജീഷ് വേലായുധൻ, ബേസിൽ വർഗീസ് ജോസ്,
ആക്ഷൻ ഫീനിക്സ് പ്രഭു .
ഡിസൈൻ യെല്ലോ ട്രൂത്ത്'
സ്റ്റിൽസ് - സുഹൈബ് എസ്.ബി.കെ.
പ്രൊഡക്ഷൻ മാനേജർ - നജീർ നസീം,
പ്രൊഡക്ഷൻ എക്സിക്കുട്ടിവ് - രാജേഷ് സുന്ദരം
പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ.
ഒക്ടോബർ മാസത്തിൽ ഈ ചിത്രം പ്രദർശനത്തിന
ത്തുന്നു.
---------------
Hindusthan Samachar / Sreejith S