ഇടുക്കിയില് എം.ഡി.എം.എയുമായി മൂന്ന് ലീഗ് പ്രവര്ത്തകര് പിടിയില്; പ്രതിഷേധവുമായി സിപിഎം
Idukki, 04 ഒക്റ്റോബര്‍ (H.S.) ഇടുക്കി വണ്ണപ്പുറത്ത് എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ പിടിയില്‍. വണ്ണപ്പുറം സ്വദേശികളായ റാഫി മുണ്ടുകുന്നേല്‍, ഷമാസ്, കബീര്‍ എന്നിവരാണ് പിടിയിലായത്. പ്രതികളില്‍നിന്ന് ഒന്നര ഗ്രാം എം.ഡി.എം.എ. പിടിച്
kerala police


Idukki, 04 ഒക്റ്റോബര്‍ (H.S.)

ഇടുക്കി വണ്ണപ്പുറത്ത് എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ പിടിയില്‍. വണ്ണപ്പുറം സ്വദേശികളായ റാഫി മുണ്ടുകുന്നേല്‍, ഷമാസ്, കബീര്‍ എന്നിവരാണ് പിടിയിലായത്. പ്രതികളില്‍നിന്ന് ഒന്നര ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു. അറസ്റ്റിലായ റാഫി, വണ്ണപ്പുറം പഞ്ചായത്ത് പതിനാറാം വാര്‍ഡ് അംഗത്തിന്റെ ഭര്‍ത്താവാണ്.

വണ്ണപ്പുറം പള്ളിക്ക് സമീപമുള്ള ഒരു വാടകവീട്ടില്‍ നിന്നാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തൊടുപുഴ ഡിവൈ.എസ്.പി. സ്‌ക്വാഡും കാളിയാര്‍ പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ വലയിലായത്. കസ്റ്റഡിയിലെടുത്ത റാഫിയെ വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതികള്‍ക്കെതിരെ ഡി.വൈ.എഫ്.ഐ., സി.പി.എം. പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി പ്രതിഷേധവുമായെത്തി. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യപകമായി പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 12911 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം, 43 കേസുകളിലായി 47 പേര്‍ കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 11967 ആയി. ഇതുവരെ 25708.979 ഗ്രാം എം.ഡി.എം.എയും 1629.405 കി.ഗ്രാം കഞ്ചാവും 10333 കഞ്ചാവ് ചെടികളും പിടിച്ചെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 20 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് അഞ്ച് കേസുകളും കൊമേഴ്ഷ്യല്‍ ക്വാണ്ടിറ്റി കൈവശം വെച്ചതിന് മൂന്ന് കേസുകളും 27 എന്‍.ഡി.പി.എസ് ആക്ട് പ്രകാരം 15 കേസുകളും കോട്പ പ്രകാരം 26 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് 631.057 ഗ്രാം എം.ഡി.എം.എയും 10.361 കി.ഗ്രാം കഞ്ചാവും 3 കഞ്ചാവ് ചെടികളും പിടിച്ചെടുത്തിട്ടുണ്ട്.

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പോലീസ് 29 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി. ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 10786 ഉം കൗണ്‍സിലിങ്ങുകളുടെ എണ്ണം 870 ഉം ആണ്. സ്‌കൂള്‍, കോളേജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ആകെ 7694 ബോധവത്ക്കരണ പരിപാടികളും നടത്തി.

---------------

Hindusthan Samachar / Sreejith S


Latest News