പാകിസ്ഥാന്് പ്രതിരോധ വിവരങ്ങള് കൈമാറി; ചാരവൃത്തിക്ക് ഇന്ത്യന് നാവികന് അറസ്റ്റില്
Chennai, 04 ഒക്റ്റോബര്‍ (H.S.) പാകിസ്ഥാന്‍ ചാരവനിതയ്ക്ക് അതീവ രഹസ്യമായ പ്രതിരോധ വിവരങ്ങള്‍ കൈമാറിയെന്നാരോപിച്ച് ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. ഒക്ടോബര്‍ മൂന്നിന് കോയമ്പത്തൂരിലെ നാവികസേനാ നേതൃത്വ പരിശീലന കേ
Indigenous stealth frigate Mahendragiri ready to join Maritime Fleet, will increase the strength of Indian Navy


Chennai, 04 ഒക്റ്റോബര്‍ (H.S.)

പാകിസ്ഥാന്‍ ചാരവനിതയ്ക്ക് അതീവ രഹസ്യമായ പ്രതിരോധ വിവരങ്ങള്‍ കൈമാറിയെന്നാരോപിച്ച് ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. ഒക്ടോബര്‍ മൂന്നിന് കോയമ്പത്തൂരിലെ നാവികസേനാ നേതൃത്വ പരിശീലന കേന്ദ്രമായ ഐഎന്‍എസ് അഗ്രാനിയില്‍ (INS Agrani) വച്ചാണ് ആന്ധ്രാപ്രദേശ് പൊലീസിന്റെ കൗണ്ടര്‍ ഇന്റലിജന്‍സ് (സിഐ) വിഭാഗം 31കാരനായ പ്രദീപ് മുഖര്‍ജിയെ അറസ്റ്റ് ചെയ്തത്.

ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന വിവരമനുസരിച്ച്, സോഷ്യല്‍ മീഡിയ വഴിയുള്ള 'ഹണി-ട്രാപ്പ്' (പ്രണയം നടിച്ച് കുടുക്കുന്ന രീതി) വഴിയാണ് ഈ ചാരപ്രവര്‍ത്തനം നടന്നത്. 2014ല്‍ നാവികസേനയില്‍ ചേര്‍ന്ന പശ്ചിമ ബംഗാള്‍ സ്വദേശിയായ പ്രദീപ് മുഖര്‍ജി, വിശാഖപട്ടണത്തെ ഈസ്റ്റേണ്‍ നേവല്‍ കമാന്‍ഡില്‍ സേവനമനുഷ്ഠിച്ചുവരികയായിരുന്നു. അറസ്റ്റ് ചെയ്യപ്പെടുന്ന സമയത്ത് ഇയാള്‍ ഒരു മാനേജ്മെന്റ് ഡെവലപ്മെന്റ് കോഴ്സില്‍ പങ്കെടുക്കുകയായിരുന്നു. ഏകദേശം ഒരാഴ്ചയായി ഇയാള്‍ കോയമ്പത്തൂരിലെ ഈ കേന്ദ്രത്തിലുണ്ടായിരുന്നു.

പാകിസ്ഥാന്‍ ചാരസംഘടനയിലെ ഒരു വനിത മാസങ്ങള്‍ക്ക് മുമ്പ് പ്രദീപ് മുഖര്‍ജിയുമായി ബന്ധപ്പെട്ടിരുന്നു. തുടര്‍ന്ന്, ഓണ്‍ലൈന്‍ വഴിയുള്ള ഈ ബന്ധം മുതലെടുത്ത് തന്ത്രപ്രധാനമായ നാവിക ആസ്തികള്‍, കപ്പല്‍ വ്യൂഹങ്ങളുടെ നീക്കം, വിശാഖപട്ടണം ബേസിന്റെ പ്രവര്‍ത്തനരീതി എന്നിവയെക്കുറിച്ചുള്ള അതീവ രഹസ്യ വിവരങ്ങള്‍ അവര്‍ ഇയാളില്‍ നിന്ന് ചോര്‍ത്തി.

അതിര്‍ത്തി കടന്നുള്ള ചാരപ്രവര്‍ത്തനങ്ങളെയും ഭീകരവാദ ഭീഷണികളെയും നേരിടാന്‍ നിയോഗിക്കപ്പെട്ട പ്രത്യേക വിഭാഗമായ സിഐ സെല്‍, നാവികസേനാ ഉദ്യോഗസ്ഥന്‍ സംശയാസ്പദമായ രീതിയില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് അന്വേഷണം ആരംഭിക്കുകയും പിന്നീട് ഇയാളെ നിരീക്ഷണത്തിലാക്കുകയും ചെയ്തു.

നാവികസേനാ നിയമം1957 പ്രകാരം ഇന്ത്യന്‍ നാവികസേനയില്‍ ഒരു ഉദ്യോഗസ്ഥന്‍ രാജ്യദ്രോഹമോ, ചാരവൃത്തിയോ ശത്രുവിനെ സഹായിക്കലോ അല്ലെങ്കില്‍ സൈന്യത്തിനെതിരെ കലാപം ഉണ്ടാക്കുകയോ പോലുള്ള ഗുരുതരമായ കുറ്റങ്ങള്‍ ചെയ്താല്‍ മരണശിക്ഷയോ അല്ലെങ്കില്‍ ജീവപര്യന്തം തടവോ പരമാവധി ശിക്ഷയായി ലഭിക്കും. പ്രധാന ശിക്ഷയ്ക്ക് പുറമെ കുറ്റക്കാരനാണെന്ന് കണ്ടെത്തുന്ന ഉദ്യോഗസ്ഥനെ നാവികസേനയില്‍ നിന്ന് അപമാനത്തോടെ പുറത്താക്കുകയും അതുവരെയുള്ള എല്ലാ ശമ്പള ആനുകൂല്യങ്ങളും പെന്‍ഷനും റദ്ദാക്കുകയും ചെയ്യും.

---------------

Hindusthan Samachar / Sreejith S


Latest News