വിമാന ഇന്ധന നിരക്ക് ഉയര്ന്നു; ടിക്കറ്റ് ചാര്ജ്ജ് വര്ദ്ധിപ്പിച്ച് ഇന്ഡിഗോ,
Mumbai, 05 ഒക്റ്റോബര്‍ (H.S.) വിമാന ഇന്ധന വിലയിലുണ്ടായ വര്‍ധനവിനെത്തുടര്‍ന്ന്, ആഭ്യന്തര അന്താരാഷ്ട്ര വിമാനങ്ങളുടെ ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിക്കുന്നതായി രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ അറിയിച്ചു. ഇതോടെ, യാത്രാനിരത്തിലും കുത്തനെ വ
indigo flights at rajkot


Mumbai, 05 ഒക്റ്റോബര്‍ (H.S.)

വിമാന ഇന്ധന വിലയിലുണ്ടായ വര്‍ധനവിനെത്തുടര്‍ന്ന്, ആഭ്യന്തര അന്താരാഷ്ട്ര വിമാനങ്ങളുടെ ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിക്കുന്നതായി രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ അറിയിച്ചു. ഇതോടെ, യാത്രാനിരത്തിലും കുത്തനെ വര്‍ധനവുണ്ടാകും. പരിഷ്‌കരിച്ച നിരക്കുകള്‍ ഒക്ടോബര്‍ 6 മുതല്‍ (നാളെ) പ്രാബല്യത്തില്‍ വരും. യാത്രാദൂരത്തിനനുസരിച്ച് ആഭ്യന്തര വിമാന സര്‍വീസുകളില്‍ 100 ??രൂപ മുതല്‍ 350 രൂപ വരെയാണ് നിരക്ക് വര്‍ധനവുണ്ടാകും. അന്താരാഷ്ട്ര വിമാന സര്‍വീസുകളിലും സര്‍ചാര്‍ജ് വര്‍ധിപ്പിച്ചിട്ടുണ്ട്. മാര്‍ച്ചില്‍ ഏര്‍പ്പെടുത്തിയ ഇന്ധന സര്‍ചാര്‍ജ് ഏപ്രിലിനുശേഷം രണ്ടാമത്തെ തവണയാണ് ഈ വിമാനക്കമ്പനി വര്‍ധിപ്പിക്കുന്നത്.

500 കിലോമീറ്റര്‍ വരെയുള്ള ദൂരമുള്ള റൂട്ടുകളില്‍ ഇന്ധന സര്‍ചാര്‍ജ് 375 രൂപയും, 501 മുതല്‍ 1,000 കിലോമീറ്റര്‍ വരെ ദൂരമുള്ള വിമാനയാത്രകള്‍ക്ക് 600 രൂപയുമായിരിക്കും വര്‍ധിപ്പിക്കുക. 1,001 മുതല്‍ 1,500 കിലോമീറ്റര്‍ വരെ ദൂരമുള്ള റൂട്ടുകള്‍ക്ക് ഈ തുക 900 രൂപയും, 1,501 മുതല്‍ 2,000 കിലോമീറ്റര്‍ വരെ ദൂരത്തിന് 1,150 രൂപയുമായിരിക്കും.

സാര്‍ക്ക് (SAARC) മേഖലയിലേക്കുള്ള വിമാന സര്‍വീസുകള്‍ക്ക് ഇന്ധന സര്‍ചാര്‍ജ് 1,000 രൂപ മുതല്‍ 3,000 രൂപ വരെയും, ആഫ്രിക്കയിലേക്കുള്ള സര്‍വീസുകള്‍ക്ക് 6,000 രൂപയും, യൂറോപ്പിലേക്കുള്ള സര്‍വീസുകള്‍ക്ക് 10,000 രൂപയുമായിരിക്കും. തെക്കുകിഴക്കന്‍ ഏഷ്യ, ജിസിസി (GCC), മിഡില്‍ ഈസ്റ്റ്, വടക്കന്‍-കിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ക്ക് ഇന്ധന സര്‍ചാര്‍ജ് 5,500 രൂപയായിരിക്കുമെന്ന് പ്രസ്താവനയില്‍ പറയുന്നു.

പ്രത്യേകിച്ച് മിഡില്‍ ഈസ്റ്റിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളെത്തുടര്‍ന്ന്, സമീപ മാസങ്ങളില്‍ വിമാന ഇന്ധന (ATF) വിലയില്‍ വലിയ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിട്ടുണ്ടെന്ന് ഇന്‍ഡിഗോ അറിയിച്ചു. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 14 ശതമാനത്തിലധികം ഇന്ധന വിലയിലുണ്ടായ തുടര്‍ച്ചയായ വര്‍ധനവ് വിമാന ഇന്ധനത്തിന്റെ (ATF) ചെലവ് കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കുകളിലൊന്നിലേക്ക് എത്തിച്ചിരിക്കുകയാണെന്ന് എയര്‍ലൈന്‍ അറിയിച്ചു.

വിമാനക്കമ്പനികളുടെ പ്രവര്‍ത്തനച്ചെലവില്‍ വലിയൊരു ഭാഗം വിമാന ഇന്ധനത്തിനുള്ള ചെലവായതിനാല്‍ ഈ വിലക്കയറ്റം ഇന്‍ഡിഗോ ഉള്‍പ്പെടെയുള്ള വിമാനക്കമ്പനികളുടെ ചെലവ് ഘടനയെയും പ്രവര്‍ത്തന സാമ്പത്തിക സ്ഥിതിയെയും (network economics) ബാധിക്കുമെന്ന് തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ കമ്പനി വ്യക്തമാക്കി.

നിലവിലെ സാഹചര്യം കണക്കിലെടുത്ത്, ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വീസുകളിലെ ഇന്ധന നിരക്കുകളില്‍ നേരിയ മാറ്റം വരുത്തിയതായി എയര്‍ലൈന്‍ അറിയിച്ചു.ഇന്ധനച്ചെലവിലുണ്ടായ വര്‍ധനവ് പൂര്‍ണ്ണമായി നികത്തുന്നതിന് നിരക്കുകളില്‍ വലിയ തോതിലുള്ള വര്‍ധനവ് ആവശ്യമായി വരുമായിരുന്നെങ്കിലും, ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന ആഘാതം കുറയ്ക്കുന്നതിനായി മിതമായതും നിയന്ത്രിതവുമായ ഒരു ക്രമീകരണമാണ് വരുത്തിയിട്ടുള്ളതെന്ന് എയര്‍ലൈന്‍ വ്യക്തമാക്കി.

---------------

Hindusthan Samachar / Sreejith S


Latest News