Enter your Email Address to subscribe to our newsletters

Palakkad, 05 ഒക്റ്റോബര്‍ (H.S.)
പാലക്കാട്: കുടുംബശ്രീയുടെ പതിനാറാമത് പ്രീമിയം കഫേ റെസ്റ്റോറന്റ് പാലക്കാട് ജില്ലയിലെ കൊഴിഞ്ഞാമ്പാറ നീലംകാച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അഡ്വ. സുമേഷ് അച്യുതന്‍ എം.എല്‍.എ പ്രീമിയം കഫേയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
കഴിഞ്ഞ വര്‍ഷം പാലക്കാട് കണ്ണമ്പ്ര പന്തലാംപാടത്ത് ദേശീയ പാതയ്ക്ക് സമീപം ജില്ലാ പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച വഴിയോര വിശ്രമകേന്ദ്രത്തിലാണ് ജില്ലയിലെ ആദ്യത്തെ പ്രീമിയം കഫേ പ്രവര്‍ത്തനം ആരംഭിച്ചത്. ഇത് വിജയം കൈവരിച്ചതോടെയാണ് ജില്ലയില്‍ രണ്ടാമത്തെ പ്രീമിയം കഫേ ആരംഭിക്കാന്‍ കുടുംബശ്രീ തീരുമാനിച്ചത്. മറ്റു ജില്ലകളിലായി ഇതിനകം പതിനാല് പ്രീമിയം കഫേ റെസ്റ്റോറന്‍റുകള്‍ ആരംഭിച്ചിട്ടുണ്ട്.
ഏതു സമയത്തും പൂര്‍ണ വിശ്വാസത്തോടെ കഴിക്കാന്‍ സാധിക്കുന്നതാണ് കുടുംബശ്രീ സംരംഭകര്‍ തയ്യാറാക്കുന്ന ഭക്ഷണ വിഭവങ്ങളെന്ന് എം.എല്‍.എ പറഞ്ഞു. ഉദ്ഘാടന ശേഷം അദ്ദേഹം കഫേയുടെ പ്രവര്‍ത്തനരീതികള്‍ ചോദിച്ചറിയുകയും സംരംഭകരെ പരിചയപ്പെടുകയും ചെയ്തു.
പൂര്‍ണമായും ശീതീകരിച്ച റെസ്റ്റൊറന്‍റില്‍ ഒരേ സമയം 80 പേര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ട്. രാവിലെ ~ഒമ്പതു മുതല്‍ രാത്രി 11 മണി വരെയാണ് പ്രവര്‍ത്തന സമയം. വെജ്, നോണ്‍ വെജ് വിഭവങ്ങള്‍, കുഴിമന്തി, ചൈനീസ് വിഭവങ്ങള്‍, വിവിധ തരം ജ്യൂസ്. ഷേക്ക് എന്നിവയും റെസ്റ്റോറന്‍റില്‍ ലഭിക്കും. പാഴ്സല്‍ വിതരണത്തിനായി ടേക്ക് എവേ കൗണ്ടറുമുണ്ട്. റെസ്റ്റോറന്‍റില്‍ എത്തുന്നവരുടെ വാഹനം പാര്‍ക്ക് ചെയ്യാനുളള സൗകര്യവും ആധുനിക രീതിയിലുള്ള ടോയ്ലറ്റ് സൗകര്യങ്ങളുമുണ്ട്. ഈ മേഖലയില്‍ പരിചയസമ്പന്നരായ എന്‍. പ്രതിഭ, ആര്‍.ആതിര, ജ്യോതിക എന്നീ വനിതാ സംരംഭകരുടെ നേതൃത്വത്തിലാണ് കഫേയുടെ പ്രവര്‍ത്തനങ്ങള്‍. ഭക്ഷണ പാചകവും വിതരണവും മുതല്‍ ബില്ലിങ്ങ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇവരുടെ മേല്‍നോട്ടത്തിലാകും നടപ്പാക്കുക. പാചക വൈവിധ്യം, അടിസ്ഥാന സൗകര്യങ്ങള്‍, ഭക്ഷണവിതരണം, ശുചിത്വം, മികച്ച മാലിന്യസംസ്ക്കരണ ഉപാധികള്‍ എന്നിവയിലെല്ലാം ഗുണനിലവാരം പുലര്‍ത്തിക്കൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍.
സംരംഭങ്ങളുടെ ആധുനികവല്‍ക്കരണവും വരുമാനവര്‍ധനവും ലക്ഷ്യമിട്ടുകൊണ്ട് കുടുംബശ്രീ ആരംഭിച്ച പദ്ധതിയാണ് പ്രീമിയം കഫേ റെസ്റ്റോറന്‍റുകള്‍. സംരംഭകര്‍ക്ക് സുസ്ഥിര വരുമാന ലഭ്യത ഉറപ്പാക്കുന്നതിനൊപ്പം പൊതുജനങ്ങള്‍ക്ക് എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ ഭക്ഷ്യശാലാ ശൃംഖല സംസ്ഥാനമൊട്ടാകെ ആരംഭിക്കുക എന്നതാണ് ലക്ഷ്യം. ആദ്യം എറണാകുളം ജില്ലയിലെ അങ്കമാലിയിലും തുടര്‍ന്ന് തൃശൂരില്‍ ഗുരുവായൂരിലും പ്രീമിയം കഫേ ആരംഭിച്ചു. ഇവയ്ക്കെല്ലാം മികച്ച പൊതുജന സ്വീകാര്യത ലഭിച്ചതോടെ രണ്ടാം ഘട്ടത്തില്‍ കോട്ടയം (കുറവിലങ്ങാട്, മെഡിക്കല്‍ കോളേജ്), കോഴിക്കോട്(കൊയിലാണ്ടി), കാസര്‍കോട്(സിവില്‍ സ്റ്റേഷന്‍, കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ്), മലപ്പുറം(കോട്ടയ്ക്കല്‍), കണ്ണൂര്‍(ഇരിട്ടി), കൊല്ലം (പന്‍മന), പത്തനംതിട്ട(പന്തളം, പത്തനംതിട്ട ടൗണ്‍), ആലപ്പുഴ(ചെങ്ങന്നൂര്‍), പാലക്കാട്(പന്തലാംപാടം), ഇടുക്കി(വാഗമണ്‍) ജില്ലകളിലും പ്രീമിയം കഫേ റെസ്റ്റോറന്‍റുകള്‍ ആരംഭിച്ചു കഴിഞ്ഞു. പദ്ധതി വഴി നിലവില്‍ ഇരുനൂറിലേറെ വനിതകള്‍ക്ക് ഈ രംഗത്ത് മികച്ച തൊഴിലും വരുമാനവും ലഭ്യമാക്കാന്‍ സാധിക്കുന്നുണ്ട്.
കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനറ്റര്‍ പി. ഉണ്ണിക്കൃഷ്ണന്‍ സ്വാഗതം പറഞ്ഞു. കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി. രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ചിറ്റൂര്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഷീബ രാധാകൃഷ്ണന്‍ മുഖ്യാതിഥിയായി. വാര്‍ഡ് മെമ്പര്‍മാരായ വിജിത്രന്‍, തണികാചലം, സതീഷ് എം, കൊഴിഞ്ഞാമ്പാറ സി.ഡി.എസ് അധ്യക്ഷ രജിത, അസിസ്റ്റന്‍റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാരായ അനുരാധ എസ്, ഗീത കെ.ആര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ ഷഹാന ഫാത്തിമ, ബി.സി ശ്രീമതി, വിജിന വി എന്നിവര്‍ ആശംസിച്ചു. സംരംഭക പ്രതിഭ എന്‍ നന്ദി പറഞ്ഞു. സി.ഡി.എസ് അധ്യക്ഷമാര്‍, ബ്ളോക്ക് കോര്‍ഡിനേറ്റര്‍മാര്‍, മൈക്രോ എന്‍റര്‍പ്രൈസസ് കണ്‍സള്‍ട്ടന്‍റ്മാര്‍, രാഷ്ട്രീയ സാമൂഹ്യ നേതാക്കള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ പങ്കെടുത്തു.
---------------
Hindusthan Samachar / Sreejith S