ശബരിമല, മാളികപ്പുറം മേല്ശാന്തി നിയമനം: അഭിമുഖത്തില് രണ്ടുപേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി
Kochi, 05 ഒക്റ്റോബര്‍ (H.S.) കൊച്ചി :ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനവുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി. ദേവസ്വം ബോര്‍ഡ് അപേക്ഷ നിരസിച്ചവരാണ് ഇവര്‍. രാമന്‍ നമ്പൂതിരി, വിഷ്ണു നമ്പൂതിരി എന്നിവരെ
SABARIMALA ADIYA NEYY ISSUE


Kochi, 05 ഒക്റ്റോബര്‍ (H.S.)

കൊച്ചി :ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനവുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി. ദേവസ്വം ബോര്‍ഡ് അപേക്ഷ നിരസിച്ചവരാണ് ഇവര്‍. രാമന്‍ നമ്പൂതിരി, വിഷ്ണു നമ്പൂതിരി എന്നിവരെ പങ്കെടുപ്പിക്കാനാണ് നിര്‍ദേശം. ബുധനാഴ്ച അഭിമുഖം നടത്താനും നിര്‍ദേശിച്ചു. അതേസമയം, ചരിത്രത്തില്‍ ആദ്യമായി ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ നിശ്ചയിക്കാനുള്ള അന്തിമ പട്ടികയിലുണ്ടായിരുന്ന അഞ്ചുപേരും അഭിമുഖത്തിലും വിജയിച്ച് നറുക്കെടുപ്പിന് യോഗ്യത നേടി. ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെ മികവ് പരിശോധനയില്‍ അഞ്ചുപേരും അറുപത് ശതമാനത്തിലേറെ മാര്‍ക്ക് നേടിയാണ് യോഗ്യരാണെന്ന് ഉറപ്പിച്ചത്. ഈ മാസം പതിനെട്ടിന് സന്നിധാനത്തും മാളികപ്പുറത്തുമായുള്ള നറുക്കെടുപ്പില്‍ പുതിയ മേല്‍ശാന്തിമാരെ തിരഞ്ഞെടുക്കും. അടുത്ത തവണത്തെ മേല്‍ശാന്തിമാരെ തിരഞ്ഞെടുക്കാനുള്ള യോഗ്യതയില്‍ ഇളവ് വരുത്തുന്നതിന് ഹൈക്കോടതിയുടെ അനുമതി തേടുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍ പറഞ്ഞു. ലേല നടപടികള്‍ ചോര്‍ന്നതിന് പിന്നാലെ കടമുറികള്‍ക്കായി വിളിച്ച റീ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. നാളെ തുടങ്ങി വെള്ളിയാഴ്ചയ്ക്കുള്ളില്‍ കടമുറി ലേലം അന്തിമമാക്കും. അതിനിടെ ശബരിമല മണ്ഡലകാലത്തിനു മുന്നോടിയായുള്ള ഒരുക്കങ്ങള്‍ സംബന്ധിച്ച് അവലോകന റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡ് മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും ഹൈക്കോടതി ദേവസ്വം ബെഞ്ചിനും സമര്‍പ്പിച്ചു. എല്ലാവര്‍ക്കങ്ങളും ഈ മാസം മുപ്പതിനകം പൂര്‍ത്തിയാക്കും എന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.

ഇതുകൂടാതെ തീർഥാടനകാലത്ത് ശബരിമലയിൽ ദേവസ്വം ബോർഡിന്റെ എല്ലാ ഇടപാടുകളും ഡിജിറ്റൽ പേയ്‌മെന്റ് വഴി മാത്രമാക്കുന്നു.

കിറ്റ്ഫ്രയുടെ (കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്‌ട്രെക്ച്ചർ ലിമിറ്റഡ് ) സഹായത്തോടെ ദേവസ്വം ബോർഡിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും ബന്ധിപ്പിച്ച് നടപ്പാക്കുന്ന ഡിജിറ്റെയ്‌സേഷൻ പ്രവർത്തനങ്ങളുടെ ആദ്യഘട്ടമാണ് ശബരിമലയിൽ നടപ്പാക്കുന്നത്. ഓഫീസുകളിലെ ഫയൽ നീക്കം, ക്ഷേത്രങ്ങളിലെയും ഓഫീസുകളിലെയും സാമ്പത്തിക ക്രയവിക്രയം, ഭക്ത ജനങ്ങൾക്കുള്ള വിവിധ സേവനങ്ങൾ, സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ ഓൺലൈൻ സേവനങ്ങൾ തുടങ്ങി എല്ലാ ഇടപാടുകളും ഡിജിറ്റൽ ആക്കിയിട്ടുണ്ട്. 10 രൂപയുടെ നെയ്യഭിഷേകം മുതൽ വലിയ തുക ചിലവ് വരുന്ന സഹസ്ര കലശം, പടിപൂജ, ഉദയസ്തമന പൂജ തുടങ്ങി എല്ലാ വഴിപാടുകളും ഇതിൽ ഉൾപ്പെടുത്തി.

---------------

Hindusthan Samachar / Sreejith S


Latest News